Shukra Gochar 2023: ശുക്ര സംക്രമണം സൃഷ്ടിക്കും മാളവ്യ യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!

Malavya Rajyog: പുതുവർഷത്തിൽ അതായത് ഫെബ്രുവരി 15 ന് ശുക്രൻ  മീനരാശിയിൽ സംക്രമിക്കും. ഇത് 12 രാശികളിലും ശുഭ അശുഭ ഫലങ്ങൾ നൽകും.    

Written by - Ajitha Kumari | Last Updated : Dec 24, 2022, 09:38 AM IST
  • ശുക്രസംക്രമണത്തിലൂടെ മാളവ്യ രാജ്യയോഗം
  • പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി
  • ജ്യോതിഷത്തിൽ ഗ്രഹങ്ങളുടേയും രാശികളുടേയും മാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്
Shukra Gochar 2023: ശുക്ര സംക്രമണം സൃഷ്ടിക്കും മാളവ്യ യോഗം;  പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!

Shukra Gochar Malavya Rajyog: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടേയും രാശികളുടേയും മാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ മാറ്റങ്ങൾ 12 രാശിക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. ജ്യോതിഷം അനുസരിച്ച് ശുക്രൻ 2023 ഫെബ്രുവരി 15 ന് മീനരാശിയിൽ സംക്രമിക്കും. അതിന്റെ ഫലം ചില രാശികളിൽ നല്ലതും ചിലർക്ക് ദോഷവും ആയിരിക്കും.

Also Read: Jupiter Transit 2023: പുതുവർഷത്തിൽ വ്യാഴം സൃഷ്ടിക്കും വിപരീത രാജയോഗം, ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!

ശുക്രസംക്രമണത്തിലൂടെ മാളവ്യ രാജ്യയോഗം 

പ്രതാപം, ഐശ്വര്യം, ശാരീരിക സന്തോഷം, കല-സംഗീതം, ദാമ്പത്യ ജീവിതം എന്നിവയുടെ കരകനായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. മാളവ്യ രാജ്യയോഗം പുതുതവർഷം അതായത് ഫെബ്രുവരി 15 ന് ശുക്ര സംക്രമണത്തോടെ രൂപപ്പെടുന്നു.  ഇത് ഈ 3 രാശിക്കാർക്ക് നല്ല ഫലം നൽകും.  ഇവർക്ക് ഈ സമയം പെട്ടെന്ന് ധനലാഭവും പുരോഗതിയും ഉണ്ടാകും. 

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റത്തിലൂടെ   രൂപപ്പെടുന്ന മാളവ്യ രാജ യോഗത്താൽ വളരെയധികം ഗുണം ലഭിക്കും. ആകസ്മികമായ ധനലാഭത്തോടൊപ്പം പുതിയ തൊഴിൽ ഓഫറും ഇവർക്ക് ലഭിക്കും. കൂടാതെ ജോലിസ്ഥലത്ത് നിങ്ങളെ പ്രശംസിക്കുകയും മേലധികാരി നിങ്ങളിൽ  സന്തോഷവാനായിരിക്കുകായും ചെയ്യും. സ്ഥാനക്കയറ്റം, ഇൻക്രിമെന്റ് എന്നിവയ്ക്കുള്ള സാധ്യതകളുമുണ്ട്. അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കും.

Also Read: Ketu Gochar 2023: കേതു രാശിമാറ്റം: ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും!

കന്നി (Virgo): മാളവ്യരാജ്യയോഗം മൂലം കന്നിരാശിക്കാർക്ക് കുടുംബപരവും സാമ്പത്തികവുമായ വൻ നേട്ടങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. കന്നിരാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിലും പങ്കാളിത്തത്തിലും മികച്ച വിജയം നേടാൻ കഴിയും. ഈ രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷവും അവിവാഹിതർക്ക് വിവാഹാലോചനയും ലഭിക്കും. പങ്കാളിത്തത്തിൽ ജോലി ആരംഭിക്കാനുള്ള അവസരങ്ങളുണ്ട്, അത് പ്രയോജനകരമായിരിക്കും. 

ധനു (Sagittarius): പുതുവർഷത്തിൽ ധനു രാശിക്കാർക്ക് വാഹനം, സ്വത്ത് എന്നിവയുടെ യോഗമുണ്ട്.  ശുക്രന്റെ സംക്രമത്തിന് ശേഷം രൂപപ്പെടുന്ന മാളവ്യ രാജ്യയോഗത്തിൽ ഇവരുടെ നല്ല ദിവസങ്ങൾ ആരംഭിക്കും. ധനു രാശിക്കാർക്ക് അമ്മയുടെ പിന്തുണ ലഭിക്കും. ജോലിയുള്ള ആളുകൾക്ക് പുതിയ തൊഴിൽ ഓഫറുകൾ ലഭിക്കും, ബിസിനസുകാർക്ക് അവരുടെ ബിസിനസ്സ് വ്യാപിപ്പിക്കാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News