Horoscope 2022: ജൂലൈ മാസം  തുടങ്ങാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമാണുള്ളത്.  ജ്യോതിഷ പ്രകാരം ചില രാശിക്കാർക്ക് ജൂലൈ മാസം ശുഭകരമായിരിക്കുമെന്നാണ് സൂചന. ജൂലൈ മാസത്തിൽ ചില രാശിക്കാർ  ഗുണം ലഭിക്കും. കൂടാതെ ബിസിനസ്സിലും ജോലിയിലും പുരോഗതിക്ക് സാധ്യതയുണ്ട്. ഈ മാസം പല ഗ്രഹങ്ങളും രാശിചക്രം മാറാൻ പോകുകയാണ്. ഇതിന്റെ ഫലം 12 രാശികളിലും ദൃശ്യമാകും. ജൂലൈ മാസത്തിൽ ഭാഗ്യം തിളങ്ങുന്നത് ഏതൊക്കെ രാശിക്കാർക്കാണെന്ന് നമുക്ക നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇന്ന് യോഗിനി ഏകാദശി, വ്രതാനുഷ്ഠാനത്തിന്റെ പൂർണ ഫലത്തിനായി ഈ സമയത്ത് പൂജ ചെയ്യരുത് 


ജൂലൈ മാസത്തിൽ അതായത് ജൂലൈ 16 ന് സൂര്യൻ കർക്കടകത്തിലേക്ക് പ്രവേശിക്കും. അതുപോലെ ബുധന്റെ രാശി മാറ്റവും പല രാശിക്കാർക്കും ഗുണം ചെയ്യും. അതിനോടനുബന്ധിച്ചു  ബുധൻ 68 ദിവസം മിഥുന രാശിയിൽ തുടരും. ജൂലൈ 13-ന് ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കും. ഇത് ചില രാശിക്കാർക്ക് ദോഷമാവും. 


മിഥുനം (Gemini): ജ്യോതിഷ പ്രകാരം ജൂലൈ മാസത്തിന്റെ തുടക്കത്തിൽ സൂര്യൻ ഈ രാശിയിൽ ആയിരിക്കും. കൂടാതെ ജൂലൈ 2 ന് ബുധനും ഈ രാശിയിൽ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. മിഥുന രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. കൂടാതെ ജൂലൈ 13 ന് ശുക്രനും ഈ രാശിയിലേക്ക് പ്രവേശിക്കും. അതിനാൽ മിഥുന രാശിക്കാർക്ക് ജൂലൈ മാസത്തിൽ വളരെയധികം ഗുണമുണ്ടാകും. ബിസിനസ്സിൽ വൻ വിജയത്തിന് സാധ്യത.


Also Read: Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് വരുന്ന മാസം നല്ല ശുഭകരമായ ഫലങ്ങൾ കൊണ്ടുവരും.  സൂര്യൻ ജൂലൈ 16 മുതൽ കർക്കടക രാശിയിൽ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിൽ, കർക്കടക രാശിക്കാർക്ക് ബഹുമാനം ലഭിക്കാൻ സാധ്യതയുണ്ട്. ഒപ്പം ധനത്തിന്റെ ദേവനായ കുബേരന്റെ കൃപയും ലഭിക്കും. നിങ്ങൾ ഏത് കാര്യം തുടങ്ങുന്നുവോ അതിൽ വിജയം ഉറപ്പായിരിക്കും. കൂടാതെ മാസാവസാനം അതായത് ജൂലൈ 28 ന് വ്യാഴം കർക്കടകത്തിൽ വക്രഗതിയിൽ സഞ്ചരിക്കുന്നതും ഈ രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.


Also Read: പ്രമേഹ രോഗികൾക്ക് ഒരു അനുഗ്രഹമാണ് ഈ പച്ചക്കറി, ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഉത്തമം 


ധനു (Sagittarius): ഈ രാശിക്കാർക്കും ജൂലൈ മാസം വളരെ   വിശേഷമായിരിക്കും. ജൂലൈയിൽ പല വലിയ ഗ്രഹങ്ങളും സ്ഥാനമാറ്റം നടത്തി ധനു രാശിയിൽ പ്രവേശിക്കും. ജൂലായ് 16 മുതൽ ഈ രാശിയുടെ എട്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നതിനാൽ ഇവർക്ക് ധനലാഭം ഉണ്ടാകും. കൂടാതെ ബുധന്റെ സ്വാധീനവും ഈ രാശിയിൽ കാണാൻ കഴിയും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.