ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ സംക്രമണത്തിന് വളരെയേറെ പ്രസക്തിയുണ്ട്. അറിവ്, വളർച്ച, അധ്യാപകർ, കുട്ടികൾ, വിദ്യാഭ്യാസം, സമ്പത്ത്, ദാനധർമ്മം, പിതൃ - പുത്ര ബന്ധം എന്നിവയിലെല്ലാം സ്വാധീനമുള്ള ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ രാശിമാറ്റം ആളുകളുടെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ട് വരും. വ്യാഴത്തിന്റെ രാശിമാറ്റം ചില രാശിക്കാർക്ക് വളരെ ഗുണകരവുമാണ്. ഏപ്രിൽ 12 നാണ് വ്യാഴം രാശി മാറ്റം നടത്തിയത്.  മീനം രാശിയിലാണ് വ്യാഴം ഇപ്പോൾ ഉള്ളത്. വ്യാഴത്തിന്റെ സ്വന്തം രാശിയാണ് മീനം. അതിനാൽ തന്നെ മീനം രാശിക്കാർക്ക് ഇത് വളരെ നല്ല സമയമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം :   ഇടവം രാശിക്കാർക്ക് ഇത് വളരെ നല്ല സമയമാണ്. ഇടവം രാശിക്കാരുടെ 11 മത് സ്ഥാനത്താണ് ഇപ്പോൾ വ്യാഴം നിലകൊള്ളുന്നത്. അതിനാൽ തന്നെ ഈ രാശിക്കാരുടെ വരുമാനവും, ബിസിനസിലെ ലാഭവും വർധിക്കും. ബിസ്നെസ്സുകൾ തുടങ്ങാൻ ഏറ്റവും ഉത്തമമായ സമയമാണ് ഇപ്പോൾ. കൂടാതെ ജോലിയിലും വളരെയധികം പുരോഗതിയുണ്ടാകും. പുതിയ ജോലി തേടുന്നവർക്ക് പുതിയ അവസങ്ങൾ വന്നു ചേരും. വരുമാനം വൻതോതിൽ വർധിക്കും. അസുഖങ്ങളിൽ നിന്ന് പൂർണ മുക്തി ലഭിക്കുകയും ചെയ്യും.


ALSO READ: Saturn - Venus Transit 2022: ശനിയുടെയും ശുക്രന്റെയും സംക്രമണം; ഈ രാശിക്കാർക്ക് പുരോ​ഗതിയുടെ നാളുകൾ


  മിഥുനം : വ്യാഴത്തിന്റെ സംക്രമണം ഈ രാശിക്കാരുടെ ജീവിതത്തിൽ  ഭാഗ്യം കൊണ്ട് വരും. ഈ സമയം ഈ രാശിക്കാർക്ക് ബിസിനസ്സിൽ വൻ വിജയം നേടാൻ കഴിയും. വ്യാഴം നിങ്ങളുടെ പത്താം ഭാവത്തിലേക്ക് കടക്കുന്നതിനാൽ ജോലി, ബിസിനസ്സ്, ജോലിസ്ഥലം എന്നിവയിലെല്ലാം പുരോഗതിയുണ്ടാകും. അതിനാൽ,പുതിയ ജോലി തേടുന്നവർക്ക് പുതിയ അവസങ്ങൾ വന്നു ചേരും.  സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. കൂടാതെ ഈ രാശിക്കാർക്ക് ശമ്പളവർധനയും, ഉദ്യോഗകയറ്റവും ലഭിക്കാൻ സാധ്യത കൂടുതലാണ്. ഈ കാലയളവിൽ ബിസിനസ്സിൽ നല്ല ലാഭം ലഭിക്കും. മാർക്കറ്റിംഗ്, മീഡിയ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം മികച്ച വിജയം ലഭിക്കും. മിഥുന രാശിയുടെ അധിപൻ ബുധനാണ്, ജ്യോതിഷ പ്രകാരം, ബുധനും വ്യാഴവും തമ്മിൽ ഒരു സൗഹൃദ ബോധമുണ്ട്. അതിനാൽ, ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും.


കർക്കിടകം : വ്യാഴത്തിന്റെ സംക്രമണം കര്ക്കിടകം രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സഹായിക്കും. നിലവിൽനിങ്ങളുടെ സംക്രമ ജാതകത്തിൽ വ്യാഴം ഒമ്പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്.  ഈ സമയത്ത്, കഠിനാധ്വാനത്തോടൊപ്പം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയും ഈ രാശിക്കാർക്ക് ഉണ്ടാകും. കൂടാതെ ഏറെ നാളായി മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.