Saturn - Venus Transit 2022: ശനിയുടെയും ശുക്രന്റെയും സംക്രമണം; ഈ രാശിക്കാർക്ക് പുരോ​ഗതിയുടെ നാളുകൾ

ജൂലൈ 12, ജൂലൈ 13 തിയതികളിലാണ്  ശനി സംക്രമവും ശുക്ര സംക്രമവും നടക്കുക. ജ്യോതിഷ പ്രകാരം ശനിയുടെയും ശുക്രന്റെയും സംക്രമണം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2022, 01:03 PM IST
  • ശുക്രന്റെ സംക്രമണം തുലാം രാശിക്കാർക്ക് കരിയറിൽ വലിയ പുരോ​ഗതിയുണ്ടാക്കും.
  • പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്.
  • തുലാം രാശിക്കാരുടെ വരുമാനത്തിലും വലിയ വർധനവ് ഉണ്ടായേക്കാം.
Saturn - Venus Transit 2022: ശനിയുടെയും ശുക്രന്റെയും സംക്രമണം; ഈ രാശിക്കാർക്ക് പുരോ​ഗതിയുടെ നാളുകൾ

Saturn - Venus Transit 2022: ശനിയുടെയും ശുക്രന്റെയും സംക്രമണം നടക്കാൻ പോകുകയാണ്. ജൂലൈ 12, ജൂലൈ 13 തിയതികളിലാണ്  ശനി സംക്രമവും ശുക്ര സംക്രമവും നടക്കുക. ജ്യോതിഷ പ്രകാരം ശനിയുടെയും ശുക്രന്റെയും സംക്രമണം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ജൂലൈ 12ന് കുംഭം രാശിയിൽ നിന്ന് ശനി മകരം രാശിയിലേക്ക് പ്രവേശിക്കും. 13ന് ശുക്രൻ മിഥുന രാശിയിലേക്കും പ്രവേശിക്കുന്നു. ഈ മാറ്റങ്ങൾ ചില രാശിക്കാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ കൊണ്ടു വരും. അവരുടെ ജീവിതത്തിൽ പുരോ​ഗതിയുണ്ടാകും. ശുക്രന്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമാകുന്നതെന്ന് നോക്കാം.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ സമയം ശക്തമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ധാരാളമായി വന്നു ചേരും. ബിസിനസ് ചെയ്യുന്നവർക്ക് യാത്രകൾ ചെയ്യേണ്ടതായി വരും. ബിസിനസ് യാത്രകളിലൂടെ പ്രയോജനകരമായ ഒരുപാട് നേട്ടങ്ങൾ നിങ്ങൾക്ക് ലഭിക്കും. വ്യാപാരികൾക്ക് ലാഭം വർധിക്കും.  

തുലാം: ശുക്രന്റെ സംക്രമണം തുലാം രാശിക്കാർക്ക് കരിയറിൽ വലിയ പുരോ​ഗതിയുണ്ടാക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ രാശിക്കാരുടെ വരുമാനത്തിലും വലിയ വർധനവ് ഉണ്ടായേക്കാം. ചിങ്ങം രാശിക്കാർക്ക് ആത്മീയതയിൽ താൽപര്യം ഉണ്ടാകും. കുടുംബവുമൊത്ത് കൂടുതൽ യാത്രകൾ ചെയ്യാൻ ഇടയാകും. 

Also Read: Rahu and Mangal Yuti 2022: ആഗസ്റ്റ്‌ 10 ന് ചൊവ്വ-രാഹു സംക്രമണം, ഈ 7 രാശിക്കാർക്ക് അടിപൊളി സമയം!

കുംഭം: കുംഭം രാശിക്കാർക്ക് ഈ സമയം സാമ്പത്തിക നേട്ടമുണ്ടാകും. ഇക്കൂട്ടർക്ക് വരുമാനം വർധിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ് കൂടുതൽ മെച്ചപ്പെടും. ആകെ മൊത്തം ഈ സമയം കുംഭം രാശിക്കാർക്ക് അനുകൂലമായിരിക്കും. 

ശനിയുടെ സംക്രമം കർക്കടകം, വൃശ്ചികം രാശിക്കാർക്ക് വളരെ നല്ലതാണ്. ഈ രണ്ട് രാശിക്കാർക്കും അവരുടെ ജോലിയിൽ വലിയ വിജയമുണ്ടാകും. സാമ്പത്തികം വന്ന് ചേരും. ഈ കാലയളവിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഈ രണ്ട് രാശിക്കാർക്കും സാധിക്കും. നിങ്ങൾ സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

Astro News: പൂജാമുറിയില്‍ വയ്ക്കാം ശ്രീകൃഷ്ണന്‍റെ ഓടക്കുഴൽ; ജോലിയിലും ബിസിനസിലും അടിക്കടി പുരോഗതി ഉറപ്പ്

Astro News: ശ്രീകൃഷ്ണന്‍റെയും രാധാ റാണിയുടെയും ഭക്തര്‍ക്ക് മധുര  വൃന്ദാവനം ഏറ്റവും പ്രിയപ്പെട്ട പുണ്യ സ്ഥലമാണ്‌...  കൃഷ്ണ ഭക്തിയില്‍ മുഴുകി ജീവിക്കുന്ന അനേകായിരം ആളുകളെ ഇവിടെ കാണുവാന്‍ സാധിക്കും. 

ദിവസം തോറും ആയിരക്കണക്കിന് ആളുകളാണ് ശ്രീകൃഷ്ണന്‍റെ പുണ്യ നഗരിയായ വൃന്ദാവനത്തില്‍ എത്തുന്നത്‌.  അവിടെ നിന്ന് തിരികെ പോരുമ്പോള്‍  ഭഗവാനുമായി ബന്ധമുള്ള എന്തെങ്കിലും അവര്‍ സ്വന്തം വീടുകളിലേയ്ക്ക്  കൊണ്ടുവരാറുണ്ട്.  ചിലര്‍ ഉണ്ണികൃഷ്ണന്‍റെ പ്രതിമ സ്വന്തമാക്കുമ്പോള്‍ ചിലര്‍ ഓടക്കുഴൽ, മണ്‍കുടം, മയിൽപ്പീലി മുതലായവയാകാം...  

എന്നാല്‍,  നമുക്കറിയാം ശ്രീകൃഷ്ണനും ഓടക്കുഴലും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഗോപാലനായ ഭഗവാന്‍ തന്‍റെ പശുക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വായ്ക്കുന്നത്. അതായത്  ഓടക്കുഴലിന്‍റെ സംഗീതം പശുക്കള്‍ ആസ്വദിക്കുന്നു. ഭഗവാന്‍റെ  ഓടക്കുഴല്‍ നാദം  ശ്രവിച്ചുകൊണ്ട്‌  അവ അവയുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നു. പുല്ലു തിന്നുന്നു, വെള്ളം കുടിയ്ക്കുന്നു, കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നു, പശുക്കള്‍ എല്ലാം കാര്യങ്ങളും  ഓടക്കുഴല്‍ നാദത്തില്‍  ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചെയ്യുന്നത്. അതായത്, അവ ഈ നാദന്‍റെ  പരിധി വിട്ട് പോകുന്നില്ല, അവയ്ക്ക് എപ്പോഴും ഭഗവാന്‍ ശ്രീ കൃഷ്ണന്റെ സംരക്ഷണം ലഭിക്കുന്നു....  

ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാണ്‌ പുല്ലാങ്കുഴലിന് നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. നമ്മുടെ ജീവിതത്തില്‍ പുരോഗതി ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ബിസിനസിൽ പുരോഗതി വേണമെങ്കിൽ വീട്ടില്‍ ഒരു ഓടക്കുഴല്‍ വയ്ക്കുന്നത് നന്നായിരിയ്ക്കും. അതായത് ഒരു ചെറിയ പുല്ലാങ്കുഴൽ  നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അകറ്റും. ഓടക്കുഴല്‍ നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്നാൽ എന്താണ് നേട്ടങ്ങൾ എന്നറിയാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News