Ketu Gochar 2022: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറാറുണ്ട്. ഈ മാറ്റം വ്യത്യസ്ത രാശിക്കാർക്ക്  വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കും. കേതു ഇപ്പോൾ തുലാം രാശിയിലാണ്. ഇവിടെ 2023 വരെ തുടരും. കേതു തുലാം രാശിയിൽ ഇരിക്കുന്ന ഈ സമയം 3 രാശിക്കാർക്ക് പ്രതിസന്ധിയുടെ പെരുമഴയായിരിക്കും. ഈ വർഷാവസാനത്തോടെ അവർക്ക് പല മോശം വാർത്തകളും കേൾക്കേണ്ടി വന്നേക്കാം. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മീനം (Pisces): ഈ രാശിക്കാർക്ക് അടുത്ത 4 മാസങ്ങളിൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അവർക്ക് ത്വക്ക് രോഗമോ വൈറൽ അണുബാധയോ ഉണ്ടാകാം. നിങ്ങൽ ചില തട്ടിപ്പിനും ഇരയായേക്കാം. അതുകൊണ്ട് പണം കടം കൊടുക്കുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്ത് നഷ്ടങ്ങൾ ഉണ്ടാകാം.  അമിതമായ അത്യാഗ്രഹം ഒഴിവാക്കുക, ഉള്ളതിൽ സന്തോഷിക്കാൻ ശ്രമിക്കുക.


Also Read: ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ സെപ്റ്റംബർ 10 മുതൽ ആരംഭിക്കും! 


മകരം (Capricorn): ഈ വർഷാവസാനത്തോടെ മകരം രാശിക്കാർക്ക് കോടതി-വ്യവഹാരങ്ങൾ നേരിടേണ്ടി വന്നേക്കാം. വസ്തുവകകളിൽ നിക്ഷേപിക്കും എന്നാൽ അതിൽ നഷ്ടം സഹിക്കേണ്ടി വരും. നിങ്ങളുടെ സഹപ്രവർത്തകർക്ക് നിങ്ങളോട് ഒരു വെറുപ്പ് ഉണ്ടാകാൻ സാധ്യത. അതിനാൽ സംയമനത്തോടെ പ്രവർത്തിക്കുക, ഈ പ്രയാസകരമായ സമയം സമാധാനത്തോടെ കടന്നുപോകാൻ ശ്രമിക്കുക. ബിസിനസ്സിൽ നിക്ഷേപിക്കുന്ന ധനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് അമിതമായി പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക.


Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ 


തുലാം (Libra): തുലാം രാശിക്കാർക്ക് ഗാർഹിക കലഹങ്ങൾ നേരിടേണ്ടിവരും. കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര കലഹങ്ങൾ വർദ്ധിക്കുകയും പരസ്പരം പഴിചാരുകയും ചെയ്യും. പ്രണയബന്ധങ്ങളിൽ അകൽച്ചയുണ്ടാകും. ഈ സമയത്ത്, ജീവിതത്തിൽ പുതിയ എന്തെങ്കിലും ചെയ്യുന്നത് ഒഴിവാക്കുക, കാരണം പരാജയം നേരിടേണ്ടി വന്നേക്കാം. വീട്ടിൽ സാമ്പത്തിക ഞെരുക്കം വർദ്ധിക്കും.  അതിനെ അതിജീവിക്കാൻ കടം വാങ്ങേണ്ടിവരും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.