Kuber Dev Lucky Zodiac Sign: ജ്യോതിഷ പ്രകാരം ജാതകത്തിൽ ഗ്രഹവും രാശിയും ശുഭകരമായിരിക്കുമ്പോഴാണ് ഒരാൾ സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയുന്നത് എന്നാണ്. ഓരോ രാശിയുടെയും അധിപനും ബന്ധപ്പെട്ട ദേവതകളും വ്യത്യസ്തമാണ്. പുതുവർഷത്തിൽ കുബേരന്റെ കൃപ ലഭിക്കുന്ന ഭാഗ്യവാന്മാരായ രാശിക്കാരെ നമുക്കറിയാം.  പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ഒരു മേഖലയിലും പരാജയം നേരിടേണ്ടി വരില്ല എന്നാണ് പറയുന്നത്. അത് ആരൊക്കെയെന്ന് നമുക്കറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൂര്യ ശനി സംയോഗം: ഈ 3 രാശിക്കാർക്ക് വൻ ധന ഗുണം!


വൃശ്ചികം (Scorpio): ജ്യോതിഷ പ്രകാരം കുബേരന്റെ കൃപ ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും.  2023 ഈ ആളുകൾക്ക് വളരെ സന്തോഷം നിറഞ്ഞതായിരിക്കും. കുബേന്റെ കൃപയാൽ ചെറുപ്രായത്തിൽ തന്നെ ഇവർക്ക് വിജയം ലഭിക്കും. ഇവർ കടുത്ത അഭിമാനികളാണ്. 2023 ലും കുബേരന്റെ കൃപയാൽ ഇക്കൂട്ടർ ധാരാളം ധനം സമ്പാദിക്കും. ഇവർക്ക് ഒരിക്കലും ധനത്തിന് ക്ഷാമമുണ്ടാകില്ല. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്കും പുതുവർഷത്തിൽ ജീവിതത്തിൽ വളരെയധികം പുരോഗതിയുണ്ടാകും.


തുലാം (Libra): ധനത്തിന്റെ കാര്യത്തിൽ ഈ രാശിക്കാർ ഭാഗ്യവാന്മാരാണ്. പുതുവർഷത്തിൽ ഇവർക്ക് ഒരു തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരില്ല.  കുബേർ ദേവന്റെ കൃപയാൽ ഇവർക്ക് എപ്പോഴും ജീവിതത്തിൽ വളരെയധികം പുരോഗതി ലഭിക്കുകയും ചെയ്യും. പുതു വർഷത്തിലും ഇവർക്ക് അതെ അവസ്ഥയായിരിക്കും. 


Also Read: Sleeping Naked: രാത്രിയിൽ എപ്പോഴെങ്കിലും നഗ്നരായി ഉറങ്ങിയിട്ടുണ്ടോ? ദമ്പതികൾ നഗ്നരായി ഉറങ്ങിയാൽ ഗുണങ്ങൾ പലതുണ്ട്..


കർക്കടകം (Cancer):  കർക്കടക രാശിയിലുള്ളവരോട് കുബേരന്റെ സ്പെഷ്യൽ കൃപ തന്നെ ഉണ്ടാകാറുണ്ട്. 2023 ൽ ഇവർക്ക് ലോട്ടറി ഭാഗ്യം ലഭിക്കാൻ സാധ്യത. പുതുവർഷത്തിൽ കർക്കടക രാശിക്കാർക്ക് ധാരാളം പണവും സമ്പത്തും ലഭിക്കും.  ഇവർ ബുദ്ധിമതികളും കഠിനാധ്വാനിയും സത്യസന്ധരുമാണ്. എല്ലാ ജോലികളും ഇവർ തികഞ്ഞ അർപ്പണബോധത്തോടെയാണ് ചെയ്യുന്നത്.  ഇക്കാരണത്താൽ കുബേരന്റെ കൃപയോടൊപ്പം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയും ഇവർക്ക് ലഭിക്കും. മാത്രമല്ല ഇവർക്ക് ഈ സമയം ഉന്നതസ്ഥാനം നേടാനും സാധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.