Lakshmi Fav Zodiacs: 12 രാശികളിൽ ഈ 5 രാശിക്കാർ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ദേവി കൈവിടാത്തതുമായ രാശികളാണ്. ഈ രാശിക്കാർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യും. ആ 5 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇന്ന് ധനു രാശിക്കാർക്ക് മികച്ചദിനം, മിഥുന രാശിക്കാർ പെരുമാറ്റം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!


വൃശ്ചികം (Scorpio): വൃശ്ചികം ലക്ഷ്മി ദേവിയുടെ പ്രിയ രാശികളിൽ പെട്ട ഒരു രാശിയാണ്. ഇവർക്ക് എപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിളിക്കുന്നത്. ഇക്കാരണത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും തിളങ്ങും.


ചിങ്ങം (Leo):  ഈ രാശിക്കാരിലും ലക്ഷ്മിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ലക്ഷ്മിയുടെ കൃപയാൽ ഇവർ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇരയാകില്ല. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ഈ രാശിയുടെ അധിപൻ. ഇക്കാരണത്താൽ അവർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമാണ്. ഇവർക്ക് സമ്പത്തും പ്രശസ്തിയും ധാരാളം ലഭിക്കും.


Also Read: മരണം 291, 240 പേരെ കാണാനില്ല; ഇന്ന് 40 ടീമുകൾ 6 സെക്ടറുകളായി തിരച്ചിൽ നടത്തും


ഇടവം (Taurus): തിരുവെഴുത്തുകൾ അനുസരിച്ച് ഈ രാശിക്കാർ ലക്ഷ്മി ദേവിയുടെ  അനുഗ്രഹമുള്ളവരായിരിക്കും. ഇത്തരക്കാർ ജോലിയിലും ബിസിനസിലും തങ്ങളുടെ വിജയത്തിന്റെ പതാക ഉയർത്തും. സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിയുടെ അധിപൻ. അതുകൊണ്ടുതന്നെ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും.


തുലാം (Libra): ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് തുലാം. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും പ്രശസ്തിയും ലഭിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഇത്തരക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും.


Also Read: മുടി കൊഴിച്ചിൽ മുതൽ തടി കുറയ്ക്കാൻ വരെ ഇത് സൂപ്പറാ..! 


കർക്കടകം (Cancer): ഈ രാശിക്കാരും ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാരാണ്.  സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ദേവിയെ കണക്കാക്കുന്നത്.  ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.