Goddess Lakshmi Favourite Zodiacs: ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനാകില്ല.  എങ്കിലും ഭാഗ്യരാശികളായ 5 രാശിക്കാരുണ്ട് ഇവർക്ക് എപ്പോഴും ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടായിരിക്കും.  12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ട രാശികളാണ്. ഈ രാശിക്കാർ നോക്കിനിൽക്കെ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബ്രഹ്മ യോഗത്തിലൂടെ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടവും വൻ പുരോഗതിയും!


വൃശ്ചികം (Scorpio): ഈ രാശി ലക്ഷ്മി ദേവിയുടെ പ്രിയ രാശികളിൽ പെട്ട ഒരു രാശിയാണ്. ഇവർക്ക് എപ്പോഴും ദേവിയുടെ അനുഗ്രഹം കാണും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിളിക്കുന്നത്. ഇക്കാരണത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും തിളങ്ങും.


ചിങ്ങം (Leo):  ഇവരിലും ദേവിയുടെ  അനുഗ്രഹം എപ്പോഴും ഉണ്ടാകും. ലക്ഷ്മിയുടെ കൃപയാൽ ഇവർ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇരയാകുന്നില്ല. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ഈ രാശിയുടെ അധിപൻ. ഇക്കാരണത്താൽ ഇവർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമാണ്. 


Also Read: മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മകര രാശിക്കാർക്ക് കുടുംബത്തിൽ പ്രതിസന്ധി, അറിയാം ഇന്നത്തെ രാശിഫലം!


ഇടവം (Taurus): തിരുവെഴുത്തുകൾ അനുസരിച്ച് ഇവരും ലക്ഷ്മി ദേവിയുടെ അനുഗ്രഹമുള്ളവരാണ്. ഇവർ ജോലിയിലും ബിസിനസിലും തങ്ങളുടെ വിജയത്തിന്റെ പതാക ഉയർത്തും. സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഇവരുടെ അധിപൻ. അതുകൊണ്ടുതന്നെ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം നേടാൻ കഴിയും.


തുലാം (Libra): ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ട രാശികളിൽ ഒന്ന് തന്നെയാണ് തുലാം. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും പ്രശസ്തിയും വന്നുചേരും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഇത്തരക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും.


Also Read: 30 വര്‍ഷത്തിന് ശേഷം ശനി-രാഹു സംയോഗം സൃഷ്ടിക്കും മഹാവിനാശ പിശാച് യോഗം; ഇവർ സൂക്ഷിക്കുക!


കർക്കടകം (Cancer): ഈ രാശിക്കാരും ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാരാണ്. സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ദേവിയെ കണക്കാക്കുന്നത്.  ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഇവരും എല്ലാ മേഖലയിലും വിജയം കൈവരിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.