Shani Rahu Yuti 2025: നവഗ്രഹങ്ങളില്‍ ഏറെ മഹത്വമുള്ള ഒരു ഗ്രഹമാണ് ശനി. ഓരോരുത്തര്‍ക്കും അവരുടെ കര്‍മ്മങ്ങള്‍ക്ക് അനുസൃതമായ ഫലമാണ് ശനി നല്‍കുന്നത്.
Shani Rahu Conjunction on 2025: ഒരു രാശിയില്‍ രണ്ടരവര്‍ഷത്തോളം ഭ്രമണം ചെയ്യുന്ന ഗ്രഹമാണ് ശനി.
നവഗ്രഹങ്ങളില്‍ ഏറെ മഹത്വമുള്ള ഒരു ഗ്രഹമാണ് ശനി. ഓരോരുത്തര്‍ക്കും അവരുടെ കര്‍മ്മങ്ങള്‍ക്ക് അനുസൃതമായ ഫലമാണ് ശനി നല്‍കുന്നത്
ഒരു രാശിയില്‍ രണ്ടരവര്‍ഷത്തോളം ഭ്രമണം ചെയ്യുന്ന ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ അതേ രാശിയിൽ തിരികെ എത്താൻ മുപ്പത് വര്‍ഷത്തെ സമയമെടുക്കും.
പുതുവർഷത്തിലെ മാര്‍ച്ച് മാസത്തിൽ ശനി മീനം രാശിയിലേക്ക് പ്രവേശിക്കും. ഇവിടെ ഇതിനകം രാഹു സ്ഥിതി ചെയ്യുന്നുണ്ട്.
മീനത്തില്‍ ശനി-രാഹു സംയോഗം ഉണ്ടാകുകയും അതിലൂടെ മഹാവിനാശകാരിയായ പിശാച് യോഗം സൃഷ്ടിക്കുകയും ചെയ്യും. ഇത് വളരെ അപകടകരമായ ഒരു യോഗമാണ്.
ഈ യോഗം 2025 ല്‍ ചില രാശികള്‍ക്ക് ജീവിതത്തില്‍ പല പ്രതിസന്ധികളും കഷ്ടപ്പാടുകളും കൊണ്ടുവരും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം...
കന്നി (Virgo): രാഹു-ശനി സംയോഗമത്തിലൂടെ സൃഷ്ടിക്കുന്ന പിശാച് യോഗം കന്നി രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവർ ഈ സമയം കൂടുതൽ ശ്രദ്ധിക്കണം. നിക്ഷേപങ്ങള്‍ നടത്താന്‍ ഈ കാലയളവ് അനുകൂലമല്ല. എത്ര കഷ്ടപ്പെട്ടാലും അതിനൊത്ത ഫലം ലഭിക്കില്ല. ദാമ്പത്യജീവിതത്തില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും അത് പരിഹരിക്കപ്പെടാതെ പോകുകയും ചെയ്യും. കുടുംബജീവിതത്തില്‍ സമാധാനം കുറയും. പങ്കാളിത്ത ബിസിനസുകള്‍ തകരും.
മീനം (Pisces): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ശനി-രാഹു സംയോഗം നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയം ഇവരുടെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ വന്നുചേരും, ആരോഗ്യം മോശമാകും, വലിയ ചില അസുഖങ്ങളും പിടിപെട്ടേക്കാം. ശാരീരികമായ അസുഖങ്ങളെ കൂടാതെ മാനസികമായ ബുദ്ധിമുട്ടുകളും ഇവരെ അലട്ടും. മേലുദ്യോഗസ്ഥരോടും സഹപ്രവര്‍ത്തകരോടും സംസാരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. ദാമ്പത്യജീവിതത്തിലും പ്രതിസന്ധികള്‍ വന്നുചേരും.
മകരം (Capricorn): ഈ രാശിയുടെ മൂന്നാമത്തെ ഭാവത്തിലാണ് പിശാച് യോഗം സൃഷ്ടിക്കുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ വളരെ ജാഗ്രതയോടെ കഴിയേണ്ട സമയമാണിത്. സഹോദരങ്ങള്‍ക്കിടയില്‍ ഐക്യം കുറയും, മാനസികമായി തളരും. വീട്ടുകാരും സുഹൃത്തുക്കളുമായും ഉള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ വന്നുചേരും, വളരെ ജാഗ്രതയോടെ വേണം എല്ലാവരോടും ഇടപെടാന്‍. ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധവേണം. പ്രശ്‌നങ്ങളോ വഴക്കുകളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. യാത്ര ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കുക. രാഹുവിന്റെ സ്വാധീനം കൂടുതലുള്ള സമയമായതിനാല്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ആലോചിച്ച് എടുക്കണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)