Solar Eclipse 2023: വർഷത്തിലെ അവസാനത്തെ സൂര്യഗ്രഹണം; ഈ 5 രാശിയിലുള്ളവർ ജാഗ്രത പാലിക്കണം
Surya Grahan 2023 Effect: ഈ വർഷത്തിലെ അവസാനത്തെ സൂര്യഗ്രഹണമാണ് ഒക്ടോബറിൽ സംഭവിക്കാൻ പോകുന്നത്. ഈ സമയം ചില രാശിക്കാർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Solar Eclipse Effect: സൂര്യഗ്രഹണം വളരെ പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിലിൽ ആയിരുന്നു. വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഒക്ടോബറിൽ സംഭവിക്കാൻ പോകുന്നു. ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം 2023 ഒക്ടോബർ 14 ന് നടക്കും. ഒക്ടോബർ 14 ഇന്ത്യൻ സമയം രാത്രി 08:34 ന് ആരംഭിക്കുന്ന സൂര്യഗ്രഹണം ഒക്ടോബർ 15 ന് പുലർച്ചെ 02:25 വരെ നീണ്ടുനിൽക്കും.
മേടം - ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഒക്ടോബർ 14 നാണ് നടക്കുക. ജ്യോതിഷികളുടെ അഭിപ്രായത്തിൽ ഈ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് ശുഭകരമല്ല. ഈ സമയത്ത് ഏറ്റവും അടുപ്പമുള്ള ആളുകളിൽ നിന്ന് നിങ്ങൾ വഞ്ചിക്കപ്പെടാം. ഇതോടൊപ്പം, നിങ്ങളുടെ ജോലിയിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇടവം - ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇടവം രാശിക്കാർക്ക് ഗുണകരമല്ല. ഈ സമയത്ത്, പണത്തിന്റെ കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
ചിങ്ങം - ചിങ്ങം രാശിക്കാർക്ക് സൂര്യഗ്രഹണത്തിന്റെ ഫലം ശുഭകരമാകില്ല. ഈ കാലയളവിൽ നിങ്ങളുടെ ചെലവുകൾ വർദ്ധിച്ചേക്കാം. അതുമൂലം മനസ്സ് അസ്വസ്ഥമാകാം. ഈ കാലയളവിൽ പണമിടപാടുകൾ ഒഴിവാക്കുക.
Also Read: Sun Transit 2023: സൂര്യ സംക്രമണം നൽകും വലിയ നേട്ടങ്ങൾ; ഈ രാശികൾക്ക് ധനലാഭമുണ്ടാകും
കന്നി - സൂര്യഗ്രഹണം കന്നിരാശിക്കാർക്ക് ശുഭകരമായി കണക്കാക്കുന്നില്ല. സംവാദങ്ങളിൽ ഏർപ്പെടുന്നവർ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ കോപം നിയന്ത്രിക്കുക. സാമ്പത്തിക ബജറ്റ് തയ്യാറാക്കേണ്ടതുണ്ട്.
തുലാം - തുലാം രാശിക്കാർക്ക് വർഷത്തിലെ അവസാനത്തെ സൂര്യഗ്രഹണം സമ്മർദ്ദം ഉണ്ടാക്കും. ഗ്രഹണ സമയത്ത് നിങ്ങൾക്ക് മാനസിക സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം. ഗൃഹസന്തോഷം തടസ്സപ്പെടാം. പങ്കാളിയുമായി അകൽച്ചയുണ്ടാകാൻ സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...