Surya Dev Favorite Zodiac Signs: ജ്യോതിഷത്തിൽ സൂര്യന് പ്രത്യേക പ്രാധാന്യമാണുള്ളത്. സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും പ്രകാശം നിറയ്ക്കുകയും ചെയ്യും.  സൂര്യനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ ഊർജ്ജവും ശക്തിയും വർധിക്കുമെന്നാണ് വിശ്വാസം.  സൂര്യൻ ചിങ്ങ രാശിയുടെ അധിപനാണ്. ജ്യോതിഷത്തിൽ സൂര്യനായി സമർപ്പിച്ചിരിക്കുന്ന ദിനം ഞായറാഴ്ചയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മിഥുന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!


സൂര്യന്റെ മഹാദശ നടക്കുന്ന ജാതകർ ഞായറാഴ്ച സൂര്യനെ ആരാധിക്കുന്നതിലൂടെ അനുഗ്രഹം ലഭിക്കുമെന്നാണ് പറയുന്നത്.  ജ്യോതിഷമനുസരിച്ച് സൂര്യൻ സ്പെഷ്യൽ കൃപ നൽകുന്ന ചില രാശിക്കാരുണ്ട് അവർക്ക് ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല.  ഇവർക്ക് എല്ലാ മേഖലയിലും വിജയം ഉണ്ടാകും. ജ്യോതിഷ പ്രകാരം ഈ മൂന്ന് രാശിക്കാർക്ക് സൂര്യന്റെ സ്പെഷ്യൽ കൃപ എപ്പോഴും ഉണ്ടാകും. ആ ഭാഗ്യ രാശികൽ ഏതൊക്കെ എന്നറിയാം...  


ചിങ്ങം (Leo): ഈ രാശിയുടെ അധിപൻ സൂര്യനാണ്. ഇവർ ജനനം മുതൽ നേതൃത്വഗുണം ഉള്ളവരായിരിക്കും. ഇവർ നിർഭയരും ധൈര്യശാലികളും ദൃഢനിശ്ചയമുള്ളവരുമാണ്. ഇവർ അതിമോഹമുള്ളവരും ധൈര്യശാലികളും ശക്തമായ ഇച്ഛാശക്തിയുള്ളവരുമാണ്. അവർക്ക് അതിശയകരമായ ആത്മവിശ്വാസമുണ്ട്, ഇവർ ഞായറാഴ്ച സൂര്യന് ജലം അർപ്പിക്കുന്നത് ഉത്തമമാണ്.


Also Read: ശനി-ബുധ സംഗമം പുതുവർഷത്തിൽ സൃഷ്ടിക്കും ത്രിയേകാദശ യോഗം; ഇവർക്ക് മഹാഭാഗ്യം ഒപ്പം കൈനിറയെ ധനവും!


മേടം (Aries):  ചൊവ്വയാണ് ഈ രാശിയുടെ അധിപൻ. ഈ ഗ്രഹം ജാതകരുടെ ജീവിതത്തിൽ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും ഘടകമാണ്. മേട രാശിക്കാർക്ക് ജീവിതത്തോട് ഒരു പുതിയ ഊർജ്ജവും ഉത്സാഹവും ഉണ്ടാകാൻ ഇതൊരു കാരണമാണ്. അസ്ഥിരതയാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ബലഹീനത. ഇവർ സൂര്യനെ ആരാധിക്കുന്നത് നല്ല ഫലം നൽകും.


ധനു (Sagittarius):  ഈ രാശിയുടെ അധിപൻ വ്യാഴമാണ്. ഇവർ ധൈര്യശാലികളായിരിക്കും. ഒരു സാഹചര്യത്തിലും ഇവർ തളരില്ല, മഹത്വകാംക്ഷികളാണ്. കഠിന പരിസ്ഥിതിയിലും ബുദ്ധിയും വിവേകവും ഉപയോഗിച്ച് എല്ലാം പരിഹരിക്കും,  നാവിന്റെ നിയന്ത്രണം ഇല്ലാത്തതാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ബലഹീനത. ഇവർ സൂര്യനെ ആരാധിക്കുന്നതും ഉപാസിക്കുന്നതും നല്ലതാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.