February Horoscope 2022: ഈ രാശിക്കാരുടെ ഭാഗ്യം ഫെബ്രുവരിയിൽ തിളങ്ങും, ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും!
February Horoscope 2022: ഫെബ്രുവരി മാസം ചില രാശിക്കാർക്ക് അനുകൂലമാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും രാശികളിൽ മാറ്റങ്ങളുണ്ട്. ഇത് ചില രാശിക്കാർക്ക് ഗുണം ചെയ്യും.
February Horoscope 2022: ജ്യോതിഷ പ്രകാരം ഫെബ്രുവരി മാസം ചില രാശിക്കാർക്ക് പ്രത്യേകതയുള്ളതായിരിക്കും. യഥാർത്ഥത്തിൽ കർമ്മഫലദാതാവായ ശനി ഈ മാസം 24 ന് അസ്തമിക്കാൻ പോകുന്നു. ശനി അസ്തമിക്കുന്നതും ചിലപ്പോൾ ശുഭസൂചകമാണ്. ഇതുകൂടാതെ ചില ഗ്രഹങ്ങളുടെ സംയോജനത്തിനും യാദൃശ്ചികതകൾ ഉണ്ടാകുന്നു. ഇത് മൂലം ചില രാശിക്കാർക്ക് അതിന്റെ ഗുണം ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ ഫെബ്രുവരി മാസത്തിൽ ഏതൊക്കെ രാശിക്കാർക്ക് ആയിരിക്കും നല്ലത് എന്നറിയാം...
Also Read: ഈ 5 രാശിക്കാർക്ക് ഫെബ്രുവരി മാസം ബുദ്ധിമുട്ടായിരിക്കും
മേടം (Aries)
മേടം രാശിക്കാർക്ക് ഫെബ്രുവരി അനുകൂലമായിരിക്കും. കരിയറിൽ മികച്ച വിജയം നേടാനുള്ള സാധ്യതയുണ്ട്. ജോലിയിൽ ഏറെ നാളായുള്ള സ്ഥാനക്കയറ്റത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ശക്തമാകും. ഇതോടൊപ്പം തൊഴിലില്ലാത്തവർക്ക് പുതിയ ജോലി ലഭിക്കും. സാമ്പത്തിക ജീവിതത്തിൽ പുരോഗതിയുണ്ടാകും. വ്യാപാരം നടത്തുന്നവർക്ക് ഫെബ്രുവരി മാസം അനുകൂലമായിരിക്കും.
Also Read: Guru Ast: ഈ 4 രാശിക്കാർക്ക് വരുന്ന 29 ദിവസങ്ങൾ വളരെ ശുഭകരം!
ഇടവം (Taurus)
ഈ രാശിക്കാർക്ക് തൊഴിൽപരമായി ഈ മാസം നല്ലതായിരിക്കും. നടക്കാത്ത ആഗ്രഹങ്ങൾ ഈ മാസം സഫലമാകും. സാധാരണയായി എല്ലാ ജോലിയിലും ഭാഗ്യം ഉണ്ടാകും. കഠിനാധ്വാനം മൂലം ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. പുതിയ തൊഴിൽ ആരംഭിക്കുന്നതിന് ഫെബ്രുവരി അനുകൂലമായിരിക്കും. കച്ചവടം ചെയ്യുന്നവർക്ക് ഇതിൽ പ്രത്യേക വിജയമുണ്ടാകും. ഇതുകൂടാതെ പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും.
Also Read: Viral Video: കൂറ്റൻ രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് യുവാവ്..!
കർക്കിടകം (Cancer)
കർക്കിടക രാശിക്കാർക്ക് ഈ മാസം വളരെ അനുകൂലമായിരിക്കും. കരിയറിൽ പ്രത്യേക വിജയം നേടാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് വലിയ നേട്ടമുണ്ടാകും. ഇതോടൊപ്പം ധനവും സമ്പത്തും വർദ്ധിക്കുന്നതിനുള്ള വഴിയും തെളിഞ്ഞുവരും. ജീവിതപങ്കാളിക്ക് എല്ലാ ജോലികളിലും പിന്തുണ ലഭിക്കും. ഇതുകൂടാതെ യാത്രകളിലൂടെയും ധനലാഭമുണ്ടാകും.
Also Read: ശുക്രന്റെയും ചൊവ്വയുടേയും സംയോഗം: ഈ 3 രാശിക്കാർക്ക് വൻ നേട്ടം!
ധനു (Sagittarius)
ധനു രാശിക്കാർക്കും ഫെബ്രുവരി അനുകൂലമായിരിക്കും. നിങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് അവസരം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. പഴയ കടബാധ്യതയിൽ നിന്ന് മുക്തി നേടാം. സാമ്പത്തിക നേട്ടത്തിന് ധാരാളം അവസരങ്ങൾ ഉണ്ടാകും. ബിസിനസ്സിലും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. ഇതിനുപുറമെ ശമ്പളം കൂടിയേക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...