Most Luckiest Zodiac Signs in 2023: പുതുവർഷം അതായത് 2023 ആരംഭിക്കാൻ ഇനി വെറും ഒരു മാസം മാത്രം.  2023 ഈ 5 രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഈ വർഷം ഇവർക്ക് വൻ പുരോഗതിയും ധനലാഭവും ഉണ്ടാകും.  പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഒപ്പം  പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവുമുണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Raj Yog: 4 ദിവസത്തിന് ശേഷം ധനു രാശിയിൽ 'ഭദ്ര രാജയോഗം'; ഈ രാശിക്കാരുടെ അടിപൊളി സമയം തുടങ്ങും! 


ഇടവം (Taurus): ഇടവം രാശിക്കാർക്ക് 2023 വളരെ നല്ല വർഷമായിരിക്കും. ജനുവരി ആദ്യം തന്നെ പുതിയ ജോലി ലഭിക്കും. എന്ത് പുരോഗതിയാണോ നിങ്ങൾ  ഏറെ നാളായി കാത്തിരുന്നത് അത്  ലഭിക്കും.  ഭാവിയിലും തൊഴിൽപരമായ പുരോഗതിക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും.  വരുമാനം വർദ്ധിക്കും, സാമ്പത്തിക സ്ഥിതിയിൽ വലിയ ഉയർച്ചയുണ്ടാകും, ബിസിനസ്സിലും ശക്തമായ ലാഭമുണ്ടാകും. അവിവാഹിതർക്ക് വിവാഹം നടക്കും.  ആരോഗ്യം ശ്രദ്ധിക്കുക. പുതിയ വസ്തു വാങ്ങാൻ സാധ്യത.  കുടുംബജീവിതം സന്തോഷകരമാകും.


ചിങ്ങം (Leo): വർഷത്തിന്റെ തുടക്കം ചിങ്ങം രാശിക്കാർക്കും വൻ നേട്ടങ്ങൾ ലഭിക്കും. ശനി സംക്രമം നിങ്ങളുടെ ജീവിതത്തിൽ പോസിറ്റിവിറ്റി കൊണ്ടുവരും.  വർഷത്തിന്റെ തുടക്കം വൻ വിജയത്തോടെയായിരിക്കും.  എല്ലാ ജോലികളിലും ഭാഗ്യം കൂടെയുണ്ടാകും. ശമ്പളം കൂടാൻ സാധ്യത. ഒന്നിനുപുറകെ ഒന്നായി സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സ് അതിവേഗം വളരും. 


Also Read: Ration Card News: റേഷൻ കാർഡ് ഉടമകൾക്ക് പ്രധാന വാർത്തയുമായി കേന്ദ്ര സർക്കാർ! 


തുലാം (Libra): 2023-ൽ തുലാം രാശിക്കാർക്കും ഭാഗ്യോദയം ഉണ്ടാകും. വർഷത്തിന്റെ തുടക്കത്തിൽ ചില നല്ല വാർത്തകൾ ലഭിക്കും. പ്രശ്നങ്ങൾക്ക് അവസാനമുണ്ടാകാം. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകും. 


വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് പുതുവർഷം മുഴുവനും അത്ഭുതകരമായിരിക്കും. ഈ സമയം ഇവർക്ക് വലിയ പുരോഗതിയും ധനവും സന്തോഷവും ലഭിക്കും. പ്രത്യേകിച്ച് വർഷത്തിന്റെ ആദ്യ മാസങ്ങൾ ശുഭകരമായിരിക്കും. വരുമാനം വർദ്ധിക്കും. ചെലവുകളും കൂടും. 


Also Read: Shukra Gochar 2022: ഡിസംബർ 5 മുതൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം! 


 


കുംഭം (Aquarius)ധനത്തിന്റെ കാര്യത്തിൽ 2023 ൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുമെങ്കിലും വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല.  വരുമാനം വർദ്ധിക്കും, സാമ്പത്തിക കാര്യങ്ങൾ നന്നായി നിയന്ത്രിക്കുകയാണെങ്കിൽ നിങ്ങൾക്ക് ശക്തമായ ബാങ്ക് ബാലൻസ് ഉണ്ടാക്കാൻ കഴിയും. ഷെയർ മാർക്കറ്റിൽ നിന്നും പണം സമ്പാദിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക