Lucky Moles on Female Body: ശരീരത്തിൽ മറുകുകൾ ഉണ്ടാകുക എന്നത് സാധാരണമാണ്.  സാമുദ്രിക ശാസ്ത്രത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറുകുകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തിയുടെ ശരീരത്തിൽ കാണപ്പെടുന്ന മറുക് ചിലപ്പോൾ ഐശ്വര്യത്തിന്റെയും അതുപോലെ അശുഭലക്ഷണവും ആയിരിക്കാം.  ഈ മറുകുകൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പറയുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരഭാഗങ്ങളിൽ ഭാഗ്യത്തിന്റെ സൂചകമായി കണക്കാക്കപ്പെടുന്ന മറുകുകളെക്കുറിച്ച് നമുക്കറിയാം. ശരീരത്തിലെ ഈ സ്ഥലങ്ങളിൽ മറുകുള്ള പെൺകുട്ടികളും സ്ത്രീകളും വളരെയധികം ഭാഗ്യവതികളായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ദീപാവലിയുടെ പിറ്റേന്ന് സൂര്യഗ്രഹണം, ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!


നെറ്റിയിൽ മറുക് (Mole on forehead): സാമുദ്രിക ശാസ്ത്ര പ്രകാരം നെറ്റിയിൽ മറുകുള്ള സ്ത്രീകൾ ഭാഗ്യവതികളാണെന്നാണ് പറയുന്നത്. ഇവർ സ്വന്തം കഴിവിൽ ഉയർന്ന പദവി നേടുന്നു. നല്ല നേതാവായിരിക്കും. ഇവരിൽ ആത്മവിശ്വാസം നിറഞ്ഞിരിക്കും. ധാരാളം സമ്പത്ത് ഉണ്ടാക്കുന്നവരാണിവർ.


കഴുത്തിൽ മറുക് (Mole on neck): കഴുത്തിൽ മറുകുള്ള പെൺകുട്ടികൾ അവരുടെ സ്വപ്നങ്ങൾ നിറവേറ്റാൻ കഴിവുള്ളവരാണ്. ഈ പെൺകുട്ടികൾ ധൈര്യശാലികളാണ്‌.  എല്ലാ കാര്യത്തിലും ഉറച്ചുനിൽക്കുന്നവരാണിവർ.  ഇവർ ആരുടെ മുന്നിലും തലകുനിക്കാത്തവരാണ്.  ഇവർ ജനിക്കുന്നത് ഒരു ദരിദ്രകുടുംബത്തിൽ ആണെങ്കിൽ പോലും ശേഷം ഇവർ അപാര സമ്പത്തിന്റെ ഉടമയായി മാറുകയും കുടുംബത്തിന്റെ മുഴുവൻ ഭാഗ്യം പ്രകാശിപ്പിക്കുകയും ചെയ്യും. 


Also Read: മുതലയുമായി മൈൻഡ് ഗെയിം കളിച്ച് കോഴി, വീഡിയോ കണ്ടാൽ ഞെട്ടും..! 


താടിയിലെ മറുക് (Mole on chin): സ്ത്രീകൾക്ക് താടിയിൽ മറുകുണ്ടാകുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. ഇവർ വളരെയധികം സുന്ദരികളും എല്ലാവരേയും ആകർഷിക്കുന്നവരുമായിരിക്കും. ഇണയിൽ നിന്നും അവർക്ക് വളരെയധികം സ്നേഹം ലഭിക്കും. ഇവർക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവുണ്ടാവില്ല.


അരയിൽ മറുക് (Mole on the waist): ഒരു സ്ത്രീയുടെ അരയിൽ മറുക് ഉണ്ടാകുന്നത് അവർ ധനികയാണെന്നതിന്റെ സൂചനയാണ്. ഇത്തരം സ്ത്രീകൾക്ക് അപാരമായ സമ്പത്തും പ്രതാപവും ഐശ്വര്യവും ഉണ്ടാകുകയും ഇവർ രാജ്ഞിയെപ്പോലെ ജീവിതം നയിക്കുകയും ചെയ്യും. ഏത് മേഖലയിലായാലും ഇവർ ധാരാളം പേരും വിജയവും സ്വന്തമാക്കുന്നവരാണ്.


Also Read: Viral Video: ജിറാഫിനെ പിടിക്കാൻ 25 ഓളം സിംഹങ്ങൾ പാഞ്ഞടുത്തു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


തോളിൽ മറുക് (Mole on the shoulder): സ്ത്രീകളുടെ തോളിൽ മറുക് ഉണ്ടായിരിക്കുന്നത് അവൾ ആഡംബര ജീവിതം നയിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്. അത്തരം സ്ത്രീകൾ ആഡംബര സൗകര്യങ്ങൾ ആസ്വദിക്കുന്നവരാണ്. ഇവർ നല്ല മനസ്സുള്ളവരും മറ്റുള്ളവർക്ക് സഹായികളുമായിരിക്കും. ഇത്തരം സ്ത്രീകൾക്ക് വളരെയധികം ബഹുമാനം ആദരവും ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ