Surya Grahan 2022: ദീപാവലിയുടെ പിറ്റേന്ന് സൂര്യഗ്രഹണം, ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

Surya Grahan 2022: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഒക്ടോബർ 25 ആയ നാളെ നടക്കും. ഇതിന്റെ പ്രഭാവം ചില രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ. 

Written by - Ajitha Kumari | Last Updated : Oct 24, 2022, 08:46 AM IST
  • ദീപാവലിയുടെ പിറ്റേന്ന് സൂര്യഗ്രഹണം
  • ഒക്ടോബർ 25 ന് ഈ വർഷത്തെ അവസാന സൂര്യഗ്രഹണം നടക്കും
  • ഈ സൂര്യഗ്രഹണം എല്ലാ രാശിക്കാരിലും ശുഭ-അശുഭ ഫലങ്ങൾ സൃഷ്ടിക്കും
Surya Grahan 2022: ദീപാവലിയുടെ പിറ്റേന്ന്  സൂര്യഗ്രഹണം, ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

Surya Grahan 2022 Effect: ദീപാവലിയുടെ അടുത്ത ദിവസമായ നാളെ അതായത് ഒക്ടോബർ 25 ന് ഈ വർഷത്തെ അവസാന സൂര്യഗ്രഹണം നടക്കും. ഈ സൂര്യഗ്രഹണം എല്ലാ രാശിക്കാരിലും  ശുഭ-അശുഭ ഫലങ്ങൾ സൃഷ്ടിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ സൂര്യഗ്രഹണം ശുഭകരമാകാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.

Also Read: വ്യാഴത്തിന്റെ സഞ്ചാരമാറ്റം സൃഷ്ടിക്കും 'ഗജലക്ഷ്മി രാജയോഗം'; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ!

ചിങ്ങം (Leo): സൂര്യഗ്രഹണം കൊണ്ട് ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങളുണ്ടാകും. തിരിച്ചു കിട്ടില്ലെന്ന്‌ കരുതിയിരുന്ന പണം തിരികെ ലഭിക്കും. ധനലാഭമുണ്ടാകും. ജോലിയിൽ പുരോഗതിക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും ഒപ്പം ജോലിയിൽ വിജയം കൈവരിക്കും.

കർക്കടകം (Cancer): ഈ രാശിക്കാരുടെ മുടങ്ങിക്കിടന്ന ജോലികൾ  പൂർത്തിയാകും. എല്ലാ കാര്യങ്ങളിലും വിജയം നേടും. നിങ്ങൾ വാഹനങ്ങൾ, ഭൂമി, കെട്ടിടങ്ങൾ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം ഉത്തമം.

Also Read: പാർക്കിൽ വച്ച് ഭർത്താവിനോട് വഴക്കിട്ട ഭാര്യ ചെയ്തത്..! വീഡിയോ വൈറൽ

മീനം (Pisces): സൂര്യഗ്രഹണത്തിന്റെ പ്രഭാവത്തിൽ മീന രാശിക്കാർക്ക് വലിയ പ്രയോജനം ലഭിക്കും. ഈ രാശിക്കാർക്ക് പ്രതീക്ഷിക്കാത്തിടത്തുനിന്നും ധനം ലഭിക്കും. ഇതോടെ മുടങ്ങിക്കിടന്ന പല ജോലികളും പൂർത്തിയാകും. പുരോഗതിക്കുള്ള പുതിയ അവസരങ്ങളും ലഭിക്കും.

ധനു: സൂര്യഗ്രഹണം ധനു രാശിക്കാർക്കും ശുഭകരമായിരിക്കും. ഇവർക്ക് പല സ്രോതസ്സുകളിൽ നിന്നും പണം ലഭിക്കും.വൻ പുരോഗതിയുണ്ടാകും. നിങ്ങൾ എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അവിടെ നിന്നും നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News