Lucky Plants for Home: വീടിന്‍റെ ഭംഗി കൂട്ടുന്നതിന്‍റെ ഭാഗമായി നാം മുറ്റത്തും വീടിന് ഉള്ളിലും ചെടികള്‍ വച്ച് പിടിപ്പിക്കാറുണ്ട്. എന്നാല്‍, നമുക്കറിയാം വാസ്തു ശാസ്ത്രപരമായി ചില ചെടികള്‍ വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത്  വളരെ ശുഭമാണ്‌, എന്നാല്‍, ചില ചെടികള്‍ വീടിന് ദോഷം ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Chandra Grahan 2023: ഈ രാശിക്കാരുടെ ജീവിതത്തില്‍ വന്‍ നാശം സൃഷ്ടിക്കും ചന്ദ്രഗ്രഹണം, ഒക്ടോബർ 28 മുതൽ ഇവര്‍ ജാഗ്രത പാലിക്കുക 

വീടിന് ശുഭമായ ചെടികള്‍ വീട്ടിൽ പോസിറ്റിവിറ്റി മാത്രമല്ല, സന്തോഷവും സമൃദ്ധിയും നൽകുന്നു. അത്തരം ചെടികള്‍ വീട്ടിൽ പണത്തിന്‍റെ  വരവ് കൂട്ടും, സമ്പത്ത് വര്‍ദ്ധിപ്പിക്കും. ഇത്തരം ചെടികളെ Lucky Plants എന്ന് വിളിക്കാം. മണി പ്ലാന്‍റ് കൂടാതെ വീടിന് ഐശ്വര്യമായി മാറുന്ന മറ്റ് ചില ചെടികള്‍ കൂടിയുണ്ട്. അത്തരം ചില  ചെടികളെക്കുറിച്ച് അറിയാം.


Also Read:  Lucky Girls: ഇവര്‍ ഭർത്താക്കന്മാർക്ക് കുബേരന്‍റെ നിധി!! ഈ രാശിക്കാരായ പെണ്‍കുട്ടികള്‍ സമ്പത്ത് വര്‍ഷിക്കും  

മുളച്ചെടി (Lucky Bamboo): വാസ്തു ശാസ്ത്രത്തിൽ മുളച്ചെടിയ്ക്ക്  (Lucky Bamboo) ഏറെ പ്രാധാന്യമുണ്ട്. വീടിനുള്ളിലോ വീടിന് മുന്നിലോ  മുളച്ചെടി ഉള്ളത് വളരെ ഐശ്വര്യമായി കണക്കാക്കുന്നു. വീടിനു മുന്നിൽ മുളച്ചെടി  നടാൻ കഴിയുന്നില്ലെങ്കിൽ വീടിനുള്ളിൽ വടക്ക് കിഴക്കോ, വടക്ക് ദിശയിലോ ഒരു മുളച്ചെടി വയ്ക്കാം. ഏറെ താമസിയാതെതന്നെ നിങ്ങള്‍ക്ക് മാറ്റം കാണുവാന്‍ സാധിക്കും.  


നീര്‍മാതളം (Pomegranate): മാതളനാരകം ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു പഴം മാത്രമല്ല, വീടിന്‍റെ ഐശ്വര്യത്തിന്‍റെ കാര്യത്തിലും ഈ ചെടി വളരെ നല്ലതാണ്. വീട്ടിൽ മാതളം നടുന്നത് കടബാധ്യതയ്ക്ക് ആശ്വാസം നൽകും. വരുമാനം വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതി ശക്തമാവുകയും ചെയ്യും. എന്നാല്‍, തെക്ക്-പടിഞ്ഞാറ് ദിശയിൽ ഒരിക്കലും മാതളം നടരുത്.


കറുക അഥവാ ദര്‍ഭ പുല്ല് Bermuda grass (Cynodon dactylon): കറുകപ്പുല്ല് ഇല്ലാതെ ഗണപതിയുടെ ആരാധന അപൂർണ്ണമാണ്. വീടിനു മുന്നിൽ കറുക നടുന്നത് ഐശ്വര്യമാണ്. സമ്പത്തും പല നേട്ടങ്ങളും ഇത് നൽകുന്നു. കറുകപ്പുല്ല് വീട്ടിൽ സന്തോഷവും സമൃദ്ധിയും സമാധാനവും മാത്രമല്ല, സന്താനലബ്ധിയ്ക്കും ഇത് നല്ലതാണ്. 


കൂവളം (Wood Apple): കൂവളത്തില്‍ ശങ്കര്‍ ഭഗവാൻ  വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ചെടിയുടെ സാന്നിധ്യം പല വാസ്തു പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.  കൂവളം നിങ്ങളുടെ വീട്ടില്‍ ഉണ്ട് എങ്കില്‍  ഒരിയ്ക്കലും പണത്തിന് യാതൊരു  കുറവും ഉണ്ടാകില്ല. പകരം, വീട്ടിൽ എപ്പോഴും ധാരാളം സമ്പത്തും സന്തോഷവും ഉണ്ടാകും. 



മണി പ്ലാന്‍റ് (Money Plant): മണി പ്ലാന്‍റും പണവും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. മിക്ക വീടുകളിലും മണി പ്ലാന്‍റ് ഉണ്ടാകും. എന്നാല്‍, ഈ ചെടി ശരിയായ സ്ഥലത്ത് ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. മണി പ്ലാന്‍റിന്‍റെ  വള്ളികൾ താഴേക്ക് തൂങ്ങിക്കിടക്കരുതെന്ന് ഓർമ്മിക്കുക, അവയെ താങ്ങിനിർത്തി എപ്പോഴും മുകളിലേക്ക് വളരാന്‍ അനുവദിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.