Lucky Yog In Horoscope: ഒറ്റരാത്രികൊണ്ട് കോടീശ്വരനാക്കും ജാതകത്തിലെ ഈ ശുഭ യോഗങ്ങള്‍
Lucky Yog In Horoscope: ഒരു വ്യക്തിയുടെ ജാതകത്തിലൂടെ ആ വ്യക്തിയുടെ ജീവിതം, സ്വഭാവം, വ്യക്തിയുടെ ഭാവി എന്നിവയെല്ലാം അറിയാന്‍ സാധിക്കും. എന്നാല്‍, ജ്യോതിഷം പറയുന്നതനുസരിച്ച് ജാതകത്തില്‍ ചില ശുഭ യോഗങ്ങള്‍ ഉണ്ട്. ഇവ ഒരു വ്യക്തിയെ ഒറ്റരാത്രികൊണ്ട് കോടീശ്വരനാക്കും.
Lucky Yog In Horoscope: ജാതകം എന്നത് ഒരു മനുഷ്യന്‍റെ ജ്യോതിഷപരമായ അടിസ്ഥാന വിവരങ്ങൾ ക്രോഡീകരിക്കുന്നതാണ്. ഒരാളുടെ ജനനസമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥാനം കണക്കാക്കിയാണ് ജാതകം തയാറാക്കുന്നത്. ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും എല്ലാം ഭൂമിയിലെ ഓരോ ജീവജാലങ്ങളെയും സ്വാധീനിക്കുന്നു.
ഓരോ മനുഷ്യന്‍റെയും ജാതകം പലതരത്തിൽ ആയിരിക്കും. കാരണം ജനന സമയം അനുസരിച്ച് ഗ്രഹങ്ങളുടെ നിലയും മാറി വരും. ഒരു വ്യക്തിയുടെ ജാതകം ഗണിക്കുവാനായി വേണ്ടത് ആ വ്യക്തിയുടെ ജനന തീയതി, ജനനസമയം, സമയമേഖല കൂടാതെ ജനന സ്ഥലം എന്നിവയാണ്.
Also Read: Bad Habits After Meal: ഭക്ഷണം കഴിച്ചയുടനെ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക
ഒരു വ്യക്തിയുടെ ജാതകത്തിലൂടെ ആ വ്യക്തിയുടെ ജീവിതം, സ്വഭാവം, വ്യക്തിയുടെ ഭാവി എന്നിവയെല്ലാം അറിയാന്‍ സാധിക്കും. എന്നാല്‍, ജ്യോതിഷം പറയുന്നതനുസരിച്ച് ജാതകത്തില്‍ ചില ശുഭ യോഗങ്ങള്‍ ഉണ്ട്. ഇവ ഒരു വ്യക്തിയെ ഒറ്റരാത്രികൊണ്ട് കോടീശ്വരനാക്കും...!!
അതായത്, ജാതകത്തില്‍ ഈ യോഗങ്ങള്‍ ഉള്ളവര്‍ ഷെയർ മാർക്കറ്റിലൂടെയും ലോട്ടറിയിലൂടെയും ഒറ്റരാത്രികൊണ്ട് കോടീശ്വരനാകുന്നു. അതായത്, ഈ ജതകക്കാരുടെ ഭാഗ്യം ഏതു നിമിഷവും തെളിയാം, അത് ചിലപ്പോള്‍ ഷെയർ മാർക്കറ്റിലൂടെയാവാം, അല്ലെങ്കില്‍ ലോട്ടറിയിലൂടെയാവാം, ഒരു മനുഷ്യൻ ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ നിന്ന് മാളികയില്‍ എത്താന്‍ സമയമെടുക്കില്ല...!!
ജീവിതത്തില്‍ സമ്പത്ത് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ചില ആളുകൾ പെട്ടെന്ന് സമ്പന്നരാകാൻ പല വഴികളും സ്വീകരിക്കുന്നു. ഇതിനായി, അവർ തങ്ങളുടെ പണം ഷെയർ മാർക്കറ്റിലും വാതുവയ്പ്പിലും മറ്റും നിക്ഷേപിക്കുന്നു, അത് ചിലരെ കടക്കെണിയിലാക്കുമ്പോള്‍ ചിലരെ സമ്പന്നരാക്കും. അതായത്, ഭാഗ്യം നിങ്ങളോടൊപ്പമുണ്ട് എങ്കില്‍ ആ വ്യക്തി ഒറ്റരാത്രികൊണ്ട് കോടീശ്വരനാകുന്നു. ഇതിനെല്ലാം പിന്നിൽ ഒരു വ്യക്തിയുടെ ജാതകത്തിന് ഒരു പ്രധാന പങ്കുണ്ട്.
ജ്യോതിഷത്തിന്‍റെ അടിസ്ഥാനത്തിൽ, ഏതൊരു വ്യക്തിയുടെയും സാമ്പത്തിക സ്ഥിതി ആ വ്യക്തിയുടെ ജാതകമോ കൈ രേഖകളോ നോക്കിയാൽ കണ്ടെത്താനാകും. കൂടാതെ, ഏത് മേഖലയിലാണ് വ്യക്തിക്ക് വിജയം ലഭിക്കുകയെന്നും കണ്ടെത്താനാകും. ജ്യോതിഷികൾ പറയുന്നതനുസരിച്ച്, ഒരു വ്യക്തിയുടെ ജാതകത്തിൽ ചില പ്രത്യേക യോഗങ്ങള്‍ ഉണ്ട്. അത് ഷെയർ മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ ആ വ്യക്തിയുടെ ഭാഗ്യത്തെ പിന്തുണയ്ക്കുന്നു. നേരെമറിച്ച്, ഈ യോഗങ്ങള്‍ നിങ്ങളുടെ ജാതകത്തിൽ ഇല്ലെങ്കിൽ, ആ വ്യക്തി ഈ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.
ജ്യോതിഷം പറയുന്ന ഭാഗ്യ യോഗങ്ങള്‍ ഏതെല്ലാമാണ്?
ധനലക്ഷ്മിയോഗം
ജ്യോതിഷ പ്രകാരം, ജാതകത്തിൽ ധനലക്ഷ്മിയോഗം ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഡാറ്റാ വിശകലനവും ഓഹരി വിപണിയും മനസ്സിലാക്കാനുള്ള കഴിവ് ഈ യോഗം ഒരു വ്യക്തിക്ക് നൽകുന്നു. മാത്രവുമല്ല കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാനും അതനുസരിച്ച് തീരുമാനങ്ങളെടുക്കാനും ഈ യോഗം ഒരു വ്യക്തിയെ സഹായിയ്ക്കുന്നു.
ബുദ്ധാദിത്യ യോഗ
ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ സൂര്യന്‍റെയും ബുധന്‍റെയും സാന്നിദ്ധ്യം കൊണ്ടാണ് ബുദ്ധാദിത്യയോഗം രൂപപ്പെടുന്നതെന്ന് ജ്യോതിഷം പറയുന്നു. ഈ യോഗം ഒരു വ്യക്തിക്ക് ബിസിനസ് രംഗത്ത് ഏറെ വിജയവും സാമ്പത്തിക ധാരണയും നൽകുന്നു. അതുകൊണ്ടാണ് ജാതകത്തില്‍ ഈ ഒരു വ്യക്തിക്ക് ഓഹരി വിപണിയിൽ മാത്രമല്ല, ഓഹരി വിപണിയിലും വിജയം നേടുന്നത്.
രാഹുവിന്‍റെ അനുകൂല ഭാവം
ജ്യോതിഷത്തിൽ, പെട്ടെന്നുള്ള ധനം കൊണ്ടുവരുന്ന ഗ്രഹമായി രാഹു കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹു അനുകൂലമോ സമ്പത്തിന്‍റെ ഗൃഹത്തിലോ ആണെങ്കിൽ, ആ വ്യക്തിക്ക് ഷെയർ മാർക്കറ്റ്, ഊഹക്കച്ചവടം, ലോട്ടറി മുതലായവയിൽ ധാരാളം സമ്പത്ത് ലഭിക്കും. ജാതകത്തില്‍ രാഹുവിന്‍റെ അനുകൂല ഭാവമാണ് എങ്കില്‍ ഒരു വ്യക്തി തന്‍റെ ജീവിതത്തിലുടനീളം ധാരാളം പണം സമ്പാദിക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...