Bad Habits After Meal: ഭക്ഷണം കഴിച്ചയുടനെ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക

Bad Habits After Meal: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുപോലെതന്നെ പ്രധാനമാണ് ഭക്ഷണം കഴിച്ചതിന് ശേഷം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍. അല്ലെങ്കില്‍ നമ്മുടെ ഒരു  ചെറിയ തെറ്റ് ആരോഗ്യത്തിന് ഏറെ മാരകമായേക്കാം  

Written by - Zee Malayalam News Desk | Last Updated : May 17, 2023, 04:50 PM IST
  • ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുപോലെതന്നെ പ്രധാനമാണ് ഭക്ഷണം കഴിച്ചതിന് ശേഷവും. നമ്മുടെ ഒരു ചെറിയ തെറ്റ് ആരോഗ്യത്തിന് ഏറെ മാരകമായേക്കാം
Bad Habits After Meal: ഭക്ഷണം കഴിച്ചയുടനെ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക

Bad Habits After Meal: ശാരീരിക പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നതിനായി ശരീരത്തിന് കൃത്യ സമയത്ത് നൽകേണ്ട ഇന്ധനമാണ് ഭക്ഷണം എന്ന് പറയാം. ഭക്ഷണം ശാരീരിക പ്രവർത്തനത്തിന് വേണ്ട ഊർജ്ജത്തെ കലോറികളായി നൽകുന്നു. നിങ്ങളുടെ ശരീരത്തിലേക്ക് എപ്പോൾ, എന്തെല്ലാം ഭക്ഷണങ്ങളുടെ രൂപത്തില്‍ ചെന്നെത്തുന്നു എന്നത് നിങ്ങളുടെ ശരീരത്തിന്‍റെ ആരോഗ്യസ്ഥിതിയിൽ പ്രതിഫലിക്കും. 

Also Read:   Viral Video: ഒന്ന് ഗര്‍ജ്ജിച്ചതേയുള്ളൂ, കടുവയുമൊത്ത് ഫോട്ടോ എടുക്കുകയായിരുന്ന യുവാക്കള്‍ ഓടിയ ഓട്ടം!!  
 
നാം കഴിക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കഴിയ്ക്കുന്ന സമയവും അതിനായി തിരഞ്ഞെടുക്കുന്ന ഇടവേളകളും. എന്നാല്‍, ഇവ കൂടാതെ മാറ്റി ചില പ്രധാന കാര്യങ്ങള്‍കൂടി ഭക്ഷണം കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം. അതായത്,  ഭക്ഷണം കഴിച്ച ശേഷം നമുക്കുള്ള ചില ശീലങ്ങള്‍, അത് ഒരുപക്ഷേ നമ്മെ വലിയ വിപത്തിലേക്കാവും നയിക്കുന്നത്.  

Also Read: Vodafone Layoffs: അടുത്ത 3 വർഷത്തിനുള്ളിൽ 11,000 ജോലികൾ വെട്ടിക്കുറയ്ക്കാന്‍ വോഡഫോൺ

ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുപോലെതന്നെ പ്രധാനമാണ് ഭക്ഷണം കഴിച്ചതിന് ശേഷം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍. അല്ലെങ്കില്‍ നമ്മുടെ ഒരു  ചെറിയ തെറ്റ് ആരോഗ്യത്തിന് ഏറെ മാരകമായേക്കാം

ഭക്ഷണത്തിനു ശേഷമുള്ള ചില ശീലങ്ങൾ

ഭക്ഷണം കഴിച്ചതിനുശേഷം എന്തെങ്കിലും മധുരമുള്ള സാധനങ്ങള്‍ കഴിക്കാൻ പലപ്പോഴും തോന്നും. എന്നാല്‍ ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ചതിനുശേഷം ഭയങ്കര മടിയും ഉറങ്ങാനുള്ള താത്പര്യവുമാണ് ഉള്ളത്.  

എന്നാല്‍, ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഭക്ഷണശേഷം ചെയ്യാൻ പാടില്ലാത്ത ചില ശീലങ്ങള്‍ ഉണ്ട്. അതായത്, ഭക്ഷണം കഴിക്കുമ്പോൾ നാമെല്ലാവരും ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതുപോലെ, ഭക്ഷണത്തിനു ശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. 

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ  എന്തൊക്കെ എന്നറിയാം...  

1. ഭക്ഷണം കഴിച്ചതിന് ശേഷം പെട്ടന്ന് ഉറങ്ങരുത് 

ഭക്ഷണം കഴിച്ചതിന് ശേഷം ഉറങ്ങുന്ന ശീലം പലര്‍ക്കുമുണ്ട്. പലരും വീട്ടില്‍ ആയിരിയ്ക്കുന്ന അവസരത്തില്‍ ഭക്ഷണം കഴിച്ച ഉടനെ ഇത്തിരി നേരം ഉറങ്ങും. എന്നാല്‍, ഉച്ചഭക്ഷണമായാലും അത്താഴമായാലും ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നത് ഒഴിവാക്കണം. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. ഇത് ഭക്ഷണത്തിന്‍റെ ദഹനത്തെ തടസപ്പെടുത്തുന്നു. 

2.  ഭക്ഷണം കഴിച്ചതിന് ശേഷം കുളിക്കരുത് 

ഉച്ചഭക്ഷണമോ അത്താഴമോ ആകട്ടെ, കഴിച്ചതിന് ശേഷം ഉടന്‍ കുളിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ ഈ ദുശ്ശീലം നിങ്ങൾക്ക് ഒരു പക്ഷേ മാരകമായേക്കാം. വാസ്തവത്തിൽ, ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. കൂടാതെ, കുളിക്കുന്നത് വയറിന് ചുറ്റുമുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നു. 

 3. പഴങ്ങൾ കഴിക്കരുത്

പഴവര്‍ഗ്ഗങ്ങള്‍ നമ്മുടെ  ശരീരത്തിന് ഏറെ ആവശ്യമാണ്. ഇത് വളരെ പ്രയോജനകരമാണ്. എന്നാൽ പഴങ്ങൾ കഴിക്കാൻ ഒരു സമയമുണ്ട്. ഭക്ഷണം കഴിച്ച ഉടൻ പഴങ്ങൾ കഴിച്ചാൽ ആരോഗ്യത്തെ സാരമായി ബാധിക്കും. കൂടാതെ, പല ദഹനപ്രശ്‌നങ്ങളും ഉണ്ടാകാം. നിങ്ങള്‍ പഴങ്ങള്‍ കഴിയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭക്ഷണത്തിന് 2 മണിക്കൂർ മുമ്പോ ശേഷമോ കഴിക്കുക.

4. ലഹരി ഒഴിവാക്കുക 

ചിലർക്ക് ഭക്ഷണം കഴിച്ചതിന് ശേഷം പുകവലിക്കണം എന്ന് തോന്നും. ഈ ശീലത്തിലേക്ക് അവർ നിർബന്ധിതരാകുന്നു. ഭക്ഷണം കഴിച്ചയുടൻ പുകവലിക്കുകയോ ലഹരി പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുകയോ ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മെറ്റബോളിസത്തെയും ബാധിക്കുന്നു. 

അതിനാല്‍ ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണശേഷം ഈ ശീലങ്ങൾ ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കുക. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 
 

Trending News