Mahashivratri 2022: ഈ വര്‍ഷത്തെ മഹാശിവരാത്രി ആഘോഷം മാര്‍ച്ച്‌ 1 ചൊവ്വാഴ്ചയാണ്.  പാലാഴി മഥന സമയത്ത് വിഷം പുറത്ത് വരുകയും ആ വിഷം മഹാദേവന്‍ കുടിക്കുകയും ചെയ്തു. വിഷം അകത്തേക്ക് കടക്കാതിരിക്കാന്‍ പാര്‍വ്വതി ദേവി ഭഗവാന്റെ കഴുത്തില്‍ പിടിക്കുകയും വിഷം പുറത്തേക്ക് പോവാതിരിക്കുന്നതിന് വേണ്ടി മഹാവിഷ്ണു ഭഗവാന്റെ വായ അടച്ച് പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം പരമശിവന്റെ കഴുത്തില്‍ നീലനിറമായി നിന്നു. ഈ ദിനം ഭഗവാന് ആപത്തൊന്നും സംഭവിക്കാതിരിക്കുന്നതിന് വേണ്ടി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞ് വ്രതമനുഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് തന്നെ ഈ ദിനം ഭഗവാന് വേണ്ടി ഭക്തരും വ്രതമനുഷ്ഠിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Maha Shivratri 2022: ഈ 4 രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും മഹാദേവന്റെ കൃപ


ചില സ്ഥലങ്ങളില്‍ മഹാശിവരാത്രി നാളിൽ പരമശിവൻ പാർവതിയെ വിവാഹം കഴിച്ചുവെന്ന വിശ്വാസവുമുണ്ട്. ഈ ദിവസം ഭോലേനാഥിന്റെ ഭക്തർ ഭക്തിയോടും വിശ്വാസത്തോടും കൂടി ഉപവാസമെടുക്കും. മഹാശിവരാത്രി നാളിൽ ചെയ്യുന്ന ശിവാരാധന അനന്ത മടങ്ങ് ഫലം നൽകുമെന്നാണ് വിശ്വാസം. വിവിധ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി ഭക്തർ ശിവനെ ആരാധിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിന് മഹാശിവരാത്രിയിൽ ചില പരിഹാരങ്ങൾ പ്രയോജനകരമാണെന്നാണ് പറയുന്നത്. ആഗ്രഹിക്കുന്ന ജോലിക്കായി മഹാശിവരാത്രിയിൽ എന്തെല്ലാം ഉപായങ്ങള്‍ ചെയ്യണമെന്ന് നമുക്ക് നോക്കാം.


Also Read: Mahashivrathri 2022: ഈ 4 രാശിക്കാരുടെ ഭാഗ്യം ശിവരാത്രിയോടെ തിളങ്ങും!


ജോലിയിലും ബിസിനസ്സിലും വിജയം നേടാൻ (To get success in job and business)


മഹാശിവരാത്രി നാളിൽ ദേവന് അഭിഷേകത്തിന് വെള്ളിപ്പാത്രം ഉപയോഗിക്കുക. ശിവലിംഗത്തിൽ അഭിഷേകം ചെയ്യുമ്പോൾ, 'ഓം നമഃ ശിവായ' ജപിക്കുക. ശിവാരാധനയിൽ വെളുത്ത പൂക്കൾ ഉപയോഗിക്കുക. ഇതിന് ശേഷം ശിവനെ പ്രണാമം ചെയത് ബിസിനസ്സിലോ ജോലിയിലോ വേണ്ട വിജയത്തിനായി പ്രാർത്ഥിക്കുക.


പണം ലഭിക്കാൻ (to get money)


മഹാശിവരാത്രി നാളിൽ രാവിലെ കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ച് ശിവനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക. ശിവലിംഗത്തിൽ പഞ്ചാമൃതത്തിന്റെ ചേരുവകൾ ഓരോന്നായി സമർപ്പിക്കുക. അവസാനം ശിവലിംഗത്തെ ജലം കൊണ്ട് അഭിഷേകം ചെയ്യുക. ശിവന് ജലം സമർപ്പിച്ചതിന് ശേഷം 'ഓം നമഃ പാർവതീപതയേ' എന്നാ മന്ത്രം 108 തവണ ജപിക്കുക. ഇങ്ങനെ ചെയ്ത ശേഷം സമ്പത്ത് ലഭിക്കാനും വരുമാനം വർദ്ധിപ്പിക്കാനും പ്രാർത്ഥിക്കുക.


Also Read: Mars Transit 2022: ചൊവ്വയുടെ സംക്രമം ഈ രാശിക്കാർക്ക് ഇന്നുമുതൽ ഭാഗ്യം തെളിയും


നല്ല ആരോഗ്യത്തിന് (for good health)


മഹാശിവരാത്രി നാളിലെ പ്രഭാത ആരാധനയ്‌ക്ക് പുറമേ ശുദ്ധമായ പശുവിൻ നെയ്യ് ഒരു മൺവിളക്കിൽ നിറച്ച് വൈകുന്നേരം അതിൽ കർപ്പൂരം ഇടുക. ഇതിനുശേഷം ഇത് കത്തിക്കുക. കൂടാതെ പാൽ, കല്‍ക്കണ്ടം, അക്ഷത് എന്നിവ വെള്ളത്തിൽ കലർത്തി ശിവലിംഗത്തിൽ സമർപ്പിക്കുക. ഇത് ചെയ്യുമ്പോൾ 'ഓം നമഃ ശിവായ' എന്ന് 108 തവണ ജപിക്കുക. ഇങ്ങനെ ചെയ്താൽ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.


Also Read: Shani Dev: ശനി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാര്‍ക്ക് വരുന്ന 13 മാസം വന്‍ പുരോഗതിയും ഒപ്പം ധനവര്‍ഷവും


വിവാഹത്തിന് (for marriage)


വിവാഹത്തിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിലോ മികച്ച ജീവിത പങ്കാളിയെ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലോ മഹാശിവരാത്രിയുടെ ശുഭമുഹൂർത്തത്തിൽ വൈകുന്നേരം മഞ്ഞ വസ്ത്രം ധരിച്ച് ശിവക്ഷേത്രത്തിൽ പോകുക. ഇതിനുശേഷം നിങ്ങളുടെ പ്രായത്തിന് തുല്യമായ കൂവളയില എടുക്കുക. എല്ലാ കൂവളയിലയിലും മഞ്ഞ ചന്ദനം പുരട്ടി ശിവന് സമർപ്പിക്കുക. ഓരോ ഇലയും അർപ്പിക്കുമ്പോഴും 'ഓം നമഃ ശിവായ' ജപിക്കുന്നത് തുടരുക. ഇത് ചെയ്ത ശേഷം ശിവനെ ധൂപ് കൊണ്ട് ആരാധിക്കുകയും നേരത്തെ വിവാഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ആഗ്രഹ സഫലീകരണത്തിന്റെ അനുഗ്രഹം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.