Malavya Rajyog In Tula: ശുക്രൻ ഒരു നിശ്ചിത സമയത്ത്  രാശി മാറുകയും അതിൻ്റെ ഫലം എല്ലാ രാശിക്കാരിലും എത്തുകയും ചെയ്യും.  ഇപ്പോഴിതാ സെപ്റ്റംബർ 18 ന് ശുക്രൻ സ്വന്തം രാശിയായ  തുലാം രാശിയിൽ പ്രവേശിക്കും. ശുക്രൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നതോടെ മാളവ്യ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിൻ്റെ രൂപീകരണം പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ സന്തോഷം നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കർക്കടകത്തിലെ ബുധന്റെ ഉദയം ഇവർക്ക് നൽകും രാജകീയ ജീവിതം; തൊട്ടതെല്ലാം പൊന്നാകും!


ഇതിലൂടെ ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക നേട്ടങ്ങളോടൊപ്പം തൊഴിൽരംഗത്തും ബിസിനസിലും വൻ വിജയമുണ്ടാകും. മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണത്തിൽ നിന്ന് ഏതൊക്കെ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാമെന്ന് അറിയാം...


മേടം (Aries):  ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ശുക്രൻ രാശിമാറ്റം നടത്തുന്നത്. ശുക്രന്റെ മാറ്റത്തിലൂടെ സൃഷ്ടിക്കുന്ന മാളവ്യരാജയോഗം ഇവർക്കും വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ബിസിനസിലും ജോലിയിലും പ്രത്യേക നേട്ടങ്ങൾ ലഭിക്കും, നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പളം കൂടിയേക്കും.


പുതിയ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് ലഭിക്കും. ഓഫീസിൽ ഏറെ നാളായി നടക്കുന്ന തർക്കാം പൊട്ടിത്തെറിക്കാം അതുകൊണ്ട് ശ്രദ്ധിക്കുക. ബിസിനസ്സ് ചെയ്യുന്നവർക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും, പുതിയ ഡീൽ ലഭിക്കും,  ധനനേട്ടം, വാഹനങ്ങൾ, പൂർവ്വിക സ്വത്ത് എന്നിവ ലഭിക്കും. ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. 


Also Read: സുരാജ് വെഞ്ഞാറമൂടിനെതിരെ നടി അഞ്ജലി അമീർ


തുലാം (Libra): ഈ രാശിയുടെ ലഗ്നഭാവത്തിലാണ് മാളവ്യരാജയോഗം രൂപപ്പെടുന്നത്. ശുക്രൻ ഇതേ രാശിയിൽ വരുന്നതുകൊണ്ട് ഇവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും, ഇത്തരമൊരു സാഹചര്യത്തിൽ തുലാം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ വീണ്ടും തുടങ്ങും.


ഏറെ നാളായി നേരിട്ടിരുന്ന പണത്തിൻ്റെ ദൗർലഭ്യം മാറിക്കിട്ടും, സാമ്പത്തിക സ്ഥിതി ശക്തമാകും, പുതിയ വരുമാന മാർഗങ്ങൾ തെളിയും. കരിയർ ഫീൽഡിലും മികച്ച വിജയത്തിനൊപ്പം സ്ഥാനക്കയറ്റത്തിനും സാധ്യത, നിക്ഷേപിക്കാൻ നല്ല സമയം. 


Also Read: ശുക്രൻ അത്തം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ബമ്പർ ലോട്ടറി!


ധനു (sagittarius): ഈ രാശിയിൽ ശുക്രൻ പതിനൊന്നാം ഭാവത്തിലാണ് വരുന്നത്.  അതുകൊണ്ടുതന്നെ ഈ രാശിക്കാർക്കും മാളവ്യ രാജയോഗം ഗുണം നൽകും. സാമ്പത്തിക നേട്ടം ലഭിക്കും, കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും, നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും, മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സംതൃപ്തരാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്