Allegation Against Suraj Venjaramoodu: സുരാജ് വെഞ്ഞാറമൂടിനെതിരെ നടി അഞ്ജലി അമീർ

Ajnali Ameer On Suraj Venjaramoodu: ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തെ താക്കീത് ചെയ്തുവെന്നും ഒപ്പം സംഭവം മമ്മൂട്ടിയെയും സംവിധായകനെയും അറിയിക്കുകയും തുടർന്ന് സൂരജ് ക്ഷമാപണം നടത്തിയെന്നും അഞ്ജലി അമീർ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Aug 27, 2024, 11:02 AM IST
  • സുരാജ് വെഞ്ഞാറമൂടിനെതിരെ നടി അഞ്ജലി അമീർ രംഗത്ത്
  • സിനിമാ സെറ്റിൽ വച്ച് സൂരാജ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് അഞ്ജലി അമീർ പറയുന്നത്
  • സുരാജിന്റെ ചോദ്യം തന്നിൽ കടുത്ത മാനസിക വിഷമം ഉണ്ടാക്കി
Allegation Against Suraj Venjaramoodu: സുരാജ് വെഞ്ഞാറമൂടിനെതിരെ നടി അഞ്ജലി അമീർ

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടി അഞ്ജലി അമീർ രംഗത്ത്.  സിനിമാ സെറ്റിൽ വച്ച് സൂരാജ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് അഞ്ജലി അമീർ പറയുന്നത്. സുരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തമ്മിൽ കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നുമാണ് മലയാള സിനിമയിലെ ആദ്യ ട്രാൻസ്‌ജെൻഡർ നടിയായ അഞ്ജലി അമീർ പറഞ്ഞിരിക്കുന്നത്.

Also Read: മുകേഷിനെ കൈവിടാതെ സിപിഐഎം; എംഎൽഎ സ്‌ഥാനം ഒഴിയാൻ ആവശ്യപ്പെടില്ല

മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി അമീർ തന്റെ അനുഭവം പങ്കുവെച്ചത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർ സ്ത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്ന് സുരാജ് എന്നോട് ചോദിക്കുന്നത് വരെ തനിക്ക് ഇത്തരം വേദനാജനകമായ അനുഭവം നേരിടേണ്ടി വന്നിട്ടില്ല എന്നാണ് അഞ്ജലി അമീർ പറഞ്ഞത്.  ഞാൻ ശക്തയാണ് എന്നിട്ടുപോലും ഈ ചോദ്യം എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചുവെന്നും ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തെ താക്കീത് ചെയ്തുവെന്നും ഒപ്പം സംഭവം മമ്മൂട്ടിയെയും സംവിധായകനെയും അറിയിക്കുകയും തുടർന്ന് സൂരജ് ക്ഷമാപണം നടത്തിയെന്നും അഞ്ജലി അമീർ പറഞ്ഞു. മാത്രമല്ല അതിനുശേഷം തന്നോട് അത്തരത്തിലുള്ള ഒരു സംസാരവും സൂരജ് സംസാരിച്ചിട്ടില്ലയെന്നും അതിൽ ഞാൻ അഭിനന്ദിക്കുന്നുവെന്നും അഞ്ജലി പറഞ്ഞു. 

Also Read: കർക്കടകത്തിലെ ബുധന്റെ ഉദയം ഇവർക്ക് നൽകും രാജകീയ ജീവിതം; തൊട്ടതെല്ലാം പൊന്നാകും!

ഇതുകൂടാതെ ഇൻഡസ്ട്രിയിൽ നല്ല ആളുകളും ഉണ്ടെന്ന പറഞ്ഞ അഞ്ജലി അമീർ അതിനർത്ഥം വിട്ടുവീഴ്ചകളോ ആനുകൂല്യങ്ങളോ ചോദിക്കുന്നവരില്ല എന്നല്ല അവന്ജയുള്ളവരും ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.   

Also Read: സിദ്ദിഖിന് പകരം ജ​ഗദീഷോ? നാളെ നടക്കാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചു

പേരൻപ് എന്ന തമിഴ് സിനിമയിൽ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ട്രാൻസ്‌വുമൺ നടിയാണ് അഞ്ജലി അമീർ. മലയാള ചലച്ചിത്ര മേഖലയിലെ വ്യാപകമായ ലൈംഗികാതിക്രമങ്ങൾ, കാസ്റ്റിംഗ് കൗച്ച്, ശമ്പള വ്യത്യാസങ്ങൾ, ലോബിയിംഗ് എന്നിവയെ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് സുരാജ് വെഞ്ഞാറമൂടിനെതിരെയുള്ള ഈ ആരോപണം പുറത്തുവന്നത്.  അഞ്ജലി മാത്രമല്ല നിരവധി വനിതാ താരങ്ങൾ പുരുഷ സിനിമാ താരങ്ങൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അതിലൂടെ മലയാള സിനിമാ മേഖലയിൽ വലിയൊരു പൊട്ടിത്തെറി തന്നെ നടക്കുകയാണ്.  ലൈംഗികാരോപണത്തെ തുടർന്ന് മുതിർന്ന നടൻ സിദ്ദിഖും സംവിധായകൻ രഞ്ജിത്തും തങ്ങളുടെ പദവികൾ രാജിവെച്ചിരിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News