Mangal Rashi Parivartan 2022: ചൊവ്വയുടെ രാശിമാറ്റത്തിന് ജ്യോതിഷത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ചൊവ്വയെ ധൈര്യത്തിന്റെയും വീര്യത്തിന്റെയും ശക്തിയുടെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ചൊവ്വ നാളെ അതായത് ആഗസ്റ്റ് 10 ബുധനാഴ്ച രാത്രി 09:43-ന് ഇടവം രാശിയിൽ പ്രവേശിക്കും.  ഇത് 2022 ഒക്‌ടോബർ 14 വെള്ളിയാഴ്ച വരെ ഇവിടെ വിരാജിക്കും. ശുക്രന്റെ രാശിയായ ഇടവത്തിൽ ചൊവ്വയുടെ സംക്രമണം രാഹുവുമായുള്ള ബന്ധം അവസാനിപ്പിക്കും. ജ്യോതിഷ പ്രകാരം ചൊവ്വയുടെ അനുഗ്രഹം ലഭിച്ച രാശിക്കാരുടെ ജീവിതം സന്തോഷവും സമൃദ്ധിയും നിറഞ്ഞതാണ്. ചൊവ്വ സംക്രമത്തിന്റെ ശുഭഫലം ഏതൊക്കെ രാശികൾക്കാണെന്ന് നമുക്ക് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Guru Gochar: വരുന്ന 4 മാസം ഈ രാശിക്കാർക്ക് അടിപൊളി സമയം


ഇടവം (Taurus): ജ്യോതിഷ പ്രകാരം ചൊവ്വയുടെ സംക്രമണം ഇടവം രാശിക്കാർക്ക് വലിയ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങൾക്ക് വാദങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും.  മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം കൈവരിക്കാനാകും. ഈ സമയത്ത് ജോലിസ്ഥലത്ത് നിങ്ങൾക്ക് പ്രശംസ ലഭിക്കും.


Also Read: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ ദൗർഭാഗ്യം ഒഴിവാകുമെന്ന് ഉറപ്പ്!


കർക്കടകം (Cancer): ചൊവ്വയുടെ രാശിമാറ്റം കർക്കടക രാശിക്കാരുടെ സാമ്പത്തിക പുരോഗതിക്ക് കാരണമാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത. തൊഴിൽ തേടുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. പഴയ കടബാധ്യതകളിൽ നിന്ന് മുക്തി നേടും.


Also Read: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..! 


 


ചിങ്ങം (Leo): ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്കാർക്കും വളരെയധികം ഗുണമുണ്ടാക്കും.  ചൊവ്വയുടെ അനുഗ്രഹത്താൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബജീവിതം സന്തോഷകരമാകും. ഈ സമയം നിക്ഷേപത്തിന് അനുകൂലമായിരിക്കും.


ധനു (Sagittarius): ധനു രാശിക്കാർക്ക് ചൊവ്വ സംക്രമണം ശുഭകരമായിരിക്കും. ഈ സമയം നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. നിങ്ങൾ കൈ വയ്ക്കുന്ന ഏത് ജോലിയിലും നിങ്ങൾക്ക് വിജയമുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.