Guru Rashi Parivartan: ജ്യോതിഷത്തിൽ വ്യാഴത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. പൊതുവെ അറിവിന്റെയും സമ്പത്തിന്റെയും സന്താനങ്ങളുടെയും ഘടകമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. വ്യാഴം ധനു, മീനം എന്നീ രണ്ട് രാശികളുടെ അധിപനായിട്ടാണ് കണക്കാക്കുന്നത്. ജൂലായ് 29-ന് ഗുരു മീനരാശിയിൽ പ്രവേശിച്ചു. ഇതിനി വരുന്ന 4 മാസം അതായത് നവംബർ 24 വരെ ഈ രാശിയിൽ തുടരും. മീനരാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. അവ ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം.
Also Read: ആഗസ്റ്റ് 31 വരെ ഈ 4 രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നിറയും!
ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ വക്രഗതി വൻ ഗുണങ്ങൾ നൽകും
ഇടവം (Taurus): വ്യാഴം ഇടവത്തിന്റെ പതിനൊന്നാം ഭാവത്തിലാണ് പ്രവേശിച്ചത്. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവനമായിട്ടാണ് കണക്കാക്കുന്നത്. വ്യാഴം മീനരാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കുനതിനാൽ ഇടവം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ഇതോടൊപ്പം അവരുടെ വരുമാനം വർധിക്കാനുള്ള അവസരവുമുണ്ട്. ഈ സമയത്ത് ഇവർക്ക് ബിസിനസ്സിൽ വലിയ ലാഭം ലഭിക്കും. നിക്ഷേപത്തിന് അനുകൂലമായ കാലഘട്ടം കൂടിയാണ്. അതുകൊണ്ട് ഇപ്പോൾ നിക്ഷേപിക്കുന്നവർക്ക് നല്ല വരുമാനം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരവും സ്നേഹപൂർണവുമായിരിക്കും.
കർക്കടകം (Cancer): വ്യാഴം കർക്കടക രാശിയുടെ ഒമ്പതാം ഭാവത്തിലാണ് സംക്രമിച്ചിരിക്കുന്നത്. ഇത് ഭാഗ്യത്തിന്റെയും വിദേശ യാത്രയുടെയും ഭവനമായിട്ടാണ് കണക്കാക്കുന്നത്. ഇവർക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിന്റെ ആനുകൂല്യം ലഭിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും. തൊഴിലന്വേഷകർക്ക് തൊഴിൽ ലഭിക്കും. ബിസിനസ്സിൽ വലിയ ലാഭം ലഭിക്കും.
Also Read: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..!
കന്നി (Virgo): വ്യാഴം വക്രഗതിയിൽ സഞ്ചരിക്കുന്നത് കന്നി രാശിക്കാർക്ക് വരുമാനം വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഭാര്യക്ക് ഭർത്താവിൽ നിന്നും പൂർണ പിന്തുണ ലഭിക്കും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് മാതാപിതാക്കളുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.
മീനം (Pisces): മീനരാശിക്കാർക്ക് വ്യാഴത്തിന്റെ വക്രഗതി സമ്മിശ്ര ഫലങ്ങൾ നൽകുന്നു. ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്യേണ്ടിവരും. നിക്ഷേപങ്ങളിൽ നല്ല വരുമാനം ലഭിക്കും. കുടുംബത്തിൽ നിന്നും പങ്കാളിയിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. സാമ്പത്തിക പുരോഗതിക്കുള്ള വഴികൾ തുറക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...