Mars Transit in Gemini 2022: ജ്യോതിഷത്തിൽ ചൊവ്വയെ ഭൂമി, ധൈര്യം, ഊർജ്ജം, വിവാഹം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്.  ഈ ഗ്രഹം അശുഭസ്ഥാനത്ത് ആണെങ്കിൽ വളരെയധികം ദോഷങ്ങൾ ഉണ്ടാകും.  അതുപോലെ ശുഭ സ്ഥാനത്ത് ആണെങ്കിൽ വളരെയധികം ഗുണവും ലഭിക്കും. ചൊവ്വയെ പൊതുവെ ഗ്രഹങ്ങളുടെ സേനാപതി എന്നാണ് പറയുന്നത്.  ചൊവ്വ ഇപ്പോൾ ഇടവം രാശിയിലാണ്.  ഒക്ടോബർ 16 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും. ചൊവ്വയുടെ ഈ രാശിമാറ്റം 12 രാശികളിലും സ്വാധീനം ചെലുത്തും, എന്നാൽ ഈ മാറ്റം 3 രാശിക്കാർക്ക് വളരെയധികം നല്ലതായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ചൊവ്വ സംക്രമണം ശുഭകരമെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Lakshmi Narayan Yog: ലക്ഷ്മീ നാരായണയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!


മിഥുനം (Gemini): ചൊവ്വയുടെ ഒക്ടോബർ 16 ന് രാശിമാറുന്നത്  മുതൽ മിഥുന രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. ഇവരുടെ വരുമാനം വർദ്ധിക്കും. തൊഴിൽ-വ്യാപാരത്തിൽ ലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും.  ജോലി മികച്ചതായിരിക്കും,  അതിൽ പ്രശംസ നേടും. മുതിർന്നവരുടെ സഹായം ലഭിക്കും. പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നവർക്ക് വിജയം ലഭിക്കും.


കർക്കടകം (Cancer): കർക്കടക രാശിക്കാരുടെ കരിയറിന് ചൊവ്വ സംക്രമണം വളരെ നല്ലതായിരിക്കും. ഒരു പുതിയ ജോലിയുടെ ഓഫർ ലഭിക്കും. പ്രവർത്തന ശൃംഖല ശക്തമാകും. പുതിയ കരാർ അന്തിമമായേക്കും. നിക്ഷേപത്തിന് നല്ല സമയം.


Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ


ചിങ്ങം (Leo): ചൊവ്വയുടെ ഈ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് വളരെയധികം ഭാഗ്യം നൽകും. മുടങ്ങിക്കിടക്കുന്ന ജോലികൾ ചെയ്തു തുടങ്ങും. ഭാഗ്യത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും. ദൂരെ സ്ഥലത്തേക്ക് ഒരു യാത്ര പോകാണ് അവസരമുണ്ടാകും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് നല്ല സമയം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.