Lakshmi Narayan Yog: ലക്ഷ്മീ നാരായണയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

Lakshmi Narayan Yog: ശുക്രൻ ഇപ്പോൾ ചിങ്ങ രാശിയിൽ പ്രവേശിച്ചിട്ടുണ്ട് ശേഷം അത് കന്നി രാശിയിൽ സംക്രമിക്കും. ഇതോടെ കന്നിരാശിയിൽ രൂപംകൊണ്ട ബുധൻ-ശുക്രന്റെ കൂടിച്ചേരൽ ഈ മാസത്തിൽ ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും.  

Written by - Ajitha Kumari | Last Updated : Sep 3, 2022, 08:11 AM IST
  • സെപ്റ്റംബർ മാസം ചില രാശിക്കാർക്ക് മികച്ചതാണ്
  • ഈ സമയം ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണയോഗം ചില രാശിക്കാർക്ക് ധാരാളം ധനം നൽകും
  • ചില രാശിക്കാർക്ക് ധാരാളം ധനം നൽകും
Lakshmi Narayan Yog: ലക്ഷ്മീ നാരായണയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

Lakshmi Narayan Yog: സെപ്റ്റംബർ മാസം ചില രാശിക്കാർക്ക് മികച്ചതാണെന്ന് തെളിയും. ഈ സമയം ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണയോഗം ചില രാശിക്കാർക്ക് ധാരാളം ധനം നൽകും. ഒപ്പം  കരിയറിൽ മികച്ച വിജയവും നൽകും. കന്നിരാശിയിലാണ് ലക്ഷ്മീ നാരായണയോഗം രൂപപ്പെടുന്നത്. ശുക്രന്റെ രാശിമാറ്റം മൂലം കന്നിരാശിയിൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണയോഗം ആ രാശിക്കാരുടെ ഭാഗ്യം തുറക്കും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്കറിയാം...

Also Read: സൂര്യ-ശുക്ര സംയോഗം: വരുന്ന 15 ദിവസത്തിനുള്ളിൽ ഈ 3 രാശിക്കാരുടെ കരിയറിൽ ഉണ്ടാകും വൻ ഉയർച്ച!

മേടം (Aries): സെപ്തംബർ മാസത്തിലെ ലക്ഷ്മീ നാരായണ യോഗം മേടം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ബിസിനസ്സ് ക്ലാസിന് വലിയ നേട്ടങ്ങൾ ലഭിക്കും. പുതിയ ജോലി ഓഫർ വന്നേക്കാം. അവിവാഹിതരുടെ ബന്ധം ശരിയാകും. സുപ്രധാനമായ ഏത് ജോലിയും സുഹൃത്തുക്കളുടെ സഹായത്തോടെ പൂർത്തീകരിക്കും.

മിഥുനം (Gemini): സെപ്തംബർ മാസത്തിൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗം മിഥുന രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സഹായിക്കും. ജോലി ചെയ്യുന്നവർക്ക് ഈ സമയം ഉത്തമം. നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. വരുമാനം വർദ്ധിക്കും. വ്യാപാരികൾക്ക് ലാഭം വർദ്ധിക്കും. നിക്ഷേപം ലാഭകരമാകും. കഠിനാധ്വാനം ചെയ്യുക, പരീക്ഷ-ഇന്റർവ്യൂവിൽ നിങ്ങൾക്ക് വൻ വിജയം ലഭിക്കും.

Also Read: അടുക്കള നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിയ്ക്കണം

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ബുധൻ-ശുക്രൻ കൂടിച്ചേരലിൽ ഉണ്ടാകുന്ന ലക്ഷ്മീ നാരായണയോഗം അവരുടെ കരിയറിന് ഉണർവ് നൽകും. സഹപ്രവർത്തകർ സഹായിക്കും. ധനലാഭമുണ്ടാകും. വസ്തു വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഒരു നല്ല ഇടപാടായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. നിക്ഷേപം ഭാവിയിൽ ലാഭം നൽകും.

കന്നി (Virgo):  സെപ്തംബർ മാസം കന്നി രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ഇവർ പുതിയ അവസരങ്ങൾ നോക്കുകയാണെങ്കിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ഭൂമി - വസ്തുവകകളിൽ നിന്ന് ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. മൊത്തത്തിൽ ഈ രാശിക്കാർക്ക് ഈ സമയം സന്തോഷവും ആശ്വാസവും അനുഭവപ്പെടും.

Also Read: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ 

ധനു (Sagittarius):  സെപ്തംബർ ആദ്യം മുതൽ ധനു രാശിക്കാർക്ക് വരുമാനത്തിൽ വർദ്ധനവുണ്ടാകും. കുടുങ്ങി കിടന്ന പണം ലഭിക്കും. പെട്ടെന്ന് എവിടെ നിന്നെങ്കിലും പണമോ സമ്മാനങ്ങളോ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവൃത്തികൾ വിലമതിക്കപ്പെടും. ജോലി മാറാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News