ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു. 93 വയസ്സായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളാണ് ഉമാദേവി അന്തർജനം. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വിവാഹം ചെയ്തതോടയാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബത്തിലെ അം​ഗമായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1993 ഒക്‌ടോബർ 24നു തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം പിന്നീട് അമ്മയായി ചുമതലയേൽക്കുന്നത്. 1995 മാർച്ച് 22ന് ആണ് ഉമാദേവി അമ്മ ക്ഷേത്രത്തിൽ പൂജ തുടങ്ങിയത്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ പൂജാകർമങ്ങൾ നടത്തുന്ന അന്തർജനങ്ങളെയാണ് മണ്ണാറശാല അമ്മ എന്ന പേരിൽ വിശേഷിപ്പിക്കുന്നത്.


ALSO READ: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ? ഈ രാശിക്കാർക്ക് മികച്ച നേട്ടം


ഭർത്താവ് നാരായണൻ നമ്പൂതിരി അന്തരിച്ചതോടെ, ഏകമകൾ വൽസലാദേവിക്കൊപ്പം ഇല്ലത്തിൽ തന്റേതായ ലോകത്ത് കഴിയുകയായിരുന്നു ഉമാദേവി.  പിന്നീട് കാലക്രമേണ പഴയ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ സഹായിയായി മാറുകയായിരുന്നു. സാവിത്രി അന്തർജനം സമാധിയായതിനു ശേഷമാണ് ഉമാദേവി അന്തർജനം പുതിയ അമ്മയായി ചുമതലയേറ്റത്.


ഉമാദേവിയേക്കാൾ പ്രായമുള്ളവർ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ച് മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തർജനത്തിനായിരുന്നു. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന അന്തർജനങ്ങളാണ് വലിയമ്മയായി ചുമതലയേൽക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.