മേടം: നിങ്ങൾ ഏതെങ്കിലും ദൗത്യം ഏറ്റെടുക്കുന്നതിലൂടെ വ്യക്തിബന്ധങ്ങൾ ദൃഢമാകാൻ സാധ്യതയുണ്ട്. ചില പ്രൊഫഷണലുകൾക്ക് ഇന്ന് അസാധാരണമായ വരുമാനം പ്രതീക്ഷിക്കുന്നു. നിത്യരോഗികൾക്ക് അവരുടെ രോഗത്തിൽ നിന്ന് ശാശ്വതമായ ആശ്വാസം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ സജീവമായിരിക്കുന്നതിലൂടെ നിങ്ങൾക്ക് പതിവിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകും. ഏതെങ്കിലും ഒരു ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ബിസ്സിനസ്സുകാരാണെങ്കിൽ നിങ്ങളുടെ ജീവനക്കാരെ കൊണ്ട് നേട്ടങ്ങൾ ലഭിക്കാൻ കാരണമാകും.
ഇടവം: നല്ല തന്ത്രപരമായ ആസൂത്രണം സംരംഭകരുടെ സാമ്പത്തിക സാധ്യതകൾ മെച്ചപ്പെടുത്തുന്നു. നല്ല ആത്മവിശ്വാസം ഉള്ള ദിനമായിരിക്കും. പ്രൊഫഷണൽ രംഗത്ത് നിങ്ങൾക്ക് ബഹുമതി ലഭിക്കുകയും നേട്ടങ്ങൾ കൈവരിക്കാനും സാധ്യതയുണ്ട്. നിങ്ങൾ സംഘടിപ്പിച്ച ഏതെങ്കിലും ഒരു ചടങ്ങിൽ പ്രധാനപ്പെട്ട ആരെങ്കിലും പങ്കെടുക്കാൻ സാധ്യതയുണ്ട്.
മിഥുനം: വർഷങ്ങളായി കാണാൻ ആഗ്രഹിക്കുന്ന ഒരാളെ കാണാൻ സാധ്യതയുണ്ട്. വസ്തുസംബന്ധമായ വിഷയത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനു മുന്നേയായി വിദഗ്ധോപദേശം തേടുന്നത് വളരെ നന്നായിരിക്കും. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങളുടെ ഉപദേശം ഭാര്യ സ്വീകരിച്ചേക്കാം.
കർക്കടകം: തൊഴിൽപരമായി കൈവിട്ടുപോയ കാര്യങ്ങൾ നിങ്ങളുടെ പരിശ്രമത്താൽ നിയന്ത്രണത്തിലാക്കും. ഒരു അടുത്ത വ്യക്തി ഇന്ന് നിങ്ങളോടൊപ്പം ദിവസം ചെലവഴിച്ചേക്കാം. നിങ്ങളിൽ ചിലർ താമസിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി താൽക്കാലിക ക്രമീകരണം ഉപേക്ഷിച്ചേക്കാം. ആരോഗ്യനില തൃപ്തികരമായിരിക്കും. ഒരു പ്രോജക്റ്റ് പൂർത്തിയാക്കാനോ കൃത്യസമയത്ത് പ്രവർത്തിക്കാനോ കഴിയും. നിങ്ങളുടെ സാമ്പത്തിക ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ചിങ്ങം: അക്കാദമിക്ക് തലത്തിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും. തീരുമാനങ്ങൾ വളരെ സൂക്ഷമതയോടെ മാത്രം എടുക്കുക. ഇന്നത്തെ ദിവസം കരിയറിൽ നിങ്ങളുടെ തീരുമാനങ്ങൾ കാരണം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അസുഖമുള്ളവർ ഉടൻ സുഖം പ്രാപിക്കും. നിങ്ങളുടെ മാർഗ്ഗനിർദ്ദേശം ഒരു കുടുംബാംഗത്തെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും.
കന്നി: നിങ്ങളെ കാണാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് നിങ്ങൾ ഇന്നത്തെ സമയം നൽകുക. ജോലിയിലെ മികച്ച പ്രകടനത്തിന് ഉടനെ അംഗീകാരം പ്രതീക്ഷിക്കരുത്. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധാലുവായിരിക്കുക. ആരോഗ്യപരമായി നല്ല ദിനമാണ് ഇന്ന്.
തുലാം: തുലാം നാളുകാർക്ക് ഇന്ന് പൊതുവേ നല്ല ദിവസമാണ്. ജോലിസ്ഥലത്ത് നിങ്ങൾ നടത്തുന്ന ചില കാര്യങ്ങൾ മറ്റുള്ളവർക്ക് മാതൃകയാവുകയും പ്രശംസ നേടാനും സാധ്യതയുണ്ട്. കുടുംബപ്രശ്നങ്ങൾ പൊതുവേ കുറവായിരിക്കും. പങ്കാളിയുമായി നല്ല സമയം കണ്ടെത്താൻ സാധിക്കും. മനസ്സിന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ സാധിക്കും.
വൃശ്ചികം: ഏറെ നാളുകളായി വ്യായാമം ചെയ്തു തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ ഇന്ന് അത് ആരംഭിക്കും. ജോലി മേഖലിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കും. പ്രശ്നങ്ങളിൽ കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്.
ധനു രാശി: മുന്നിൽ എത്തുന്ന അവസരങ്ങൾ ഉടൻ പ്രയോജനപ്പെടുത്തുക. അശ്രദ്ധമൂലം സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ചെലവഴിക്കുന്നതിൽ ജാഗ്രത പാലിക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെടമില്ലാത്ത കാര്യം ചെയ്യേണ്ടതായി വരും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും മാതാപിതാക്കളുടെ നല്ല പിന്തുണ നൽകും. വിദേശയാത്രയ്ക്കുള്ള സാധ്യത തെളിയും. അക്കാദമിക്ക് രംഗത്ത് മികച്ച നേട്ടം കൈവരിക്കും.
മകരം: ജോലിസ്ഥലങ്ങളിൽ മികച്ച പ്രകടനം കാഴ്‍ച്ച വെക്കും. ഇന്ന് നിങ്ങൾക്ക് പൊതുവിൽ നല്ല ദിനമായിരിക്കും. തൊഴിലിടങ്ങളിൽ നിന്നും പ്രശംസനേടാൻ കഴിയും. നിങ്ങളുടെ സാമ്പത്തികനില ശക്തിപ്പെടാൻ കാരണമാകും. ചിട്ടയായ വ്യായാമം നിങ്ങളെ മികച്ച ആരോഗ്യത്തോടെ നിലനിർത്തും.
കുംഭം: പൂർവ്വിക സ്വത്ത് വാടകയ്‌ക്ക് നൽകാനോ കൈമാറ്റം ചെയ്യാനോ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി ഒത്തു ചേരാൻ കാരണമാകും. സാമ്പത്തികപരമായി നേട്ടങ്ങൾ കൈവരിക്കും. കരിയറിൽ മുൻ നിരയിൽ എത്താനുള്ള സാധ്യത കാണുന്നു. വിനോദയാത്ര ആസൂത്രണം ചെയ്യുവാനോ പോകാനോ ഉള്ള സാധ്യത കാണുന്നു. സുഹൃത്തുക്കളുമായി നല്ല സമയം ചിലവഴിക്കാൻ കഴിയും.
മീനരാശി: കാര്യങ്ങൾ എല്ലാം പോസിറ്റീവ് ആയി നടക്കും. പ്രൊഫഷണലി നല്ല ദിനമായിരിക്കും. നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി ആളുകൾ സമൂഹത്തിലുണ്ട്, അതിനാൽ ഏത് കാര്യവും സൂക്ഷമതയോടെ ചെയ്യുക. വാഹനം ഓടിക്കുന്നവർ അൽപ്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചിലവിടാൻ സാധിക്കും.