Grah Gochar 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണം പൊതുവെ വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ഇതിന്റെ ഫലം ചില രാശികളിൽ ശുഭകരമെങ്കിൽ മറ്റു ചിലർക്ക് അശുഭകരമാകും.  സെപ്റ്റംബർ 04 ന് ദേവഗുരു വ്യാഴം അതിന്റെ ചലനം മാറ്റി വക്രഗതിയിൽ സഞ്ചരിക്കും.   സെപ്തംബർ 4 ന് വൈകുന്നേരം 04:58 ന് ദേവഗുരു തന്റെ സഞ്ചാരഗതി മറ്റും.  വ്യാഴത്തിന്റെ ഈ മാറ്റത്തിന്റെ ഫലം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ അനുകൂലവും പ്രതികൂലമായും കാണപ്പെടും. അതേസമയം ചില രാശിക്കാർക്ക് ധനനേട്ടവും ഉണ്ടാകും.  ദേവഗുരുവിന്റെ ഈ സഞ്ചാര മാറ്റം ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക ഗുണം നൽകാൻ പോകുന്നതെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Margi: സെപ്റ്റംബർ 18 മുതൽ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!


മേടം (Aries):  ജ്യോതിഷ പ്രകാരം മേടം രാശിക്കാർക്ക് വ്യാഴത്തിന്റെ സഞ്ചാര മാറ്റം പ്രത്യേക നേട്ടങ്ങൾ നൽകും.  മേടം രാശിയുടെ അധിപൻ ചൊവ്വയാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ഈ കാലയളവിൽ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇവർ പാഴ് ചെലവുകൾ ഒഴിവാക്കണം. പണവുമായി ബന്ധപ്പെട്ട് പ്രത്യേക നേട്ടങ്ങളും ഉണ്ടാകും.


ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്.  അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഈ കാലയളവിൽ അവസാനിക്കും. ചിങ്ങം രാശിക്കാർക്ക് വ്യാഴത്തിന്റെ മാറ്റം പ്രത്യേകിച്ചും ഗുണം ചെയ്യും. സാമ്പത്തിക നേട്ടമുണ്ടാക്കും. വ്യക്തിയുടെ വരുമാനം വർദ്ധിക്കുന്നതിനൊപ്പം ഭാഗ്യവും തുണയാകും. ഇതോടൊപ്പം വ്യക്തിയുടെ മോശം കാലവും അവസാനിക്കും.


Also Read: Hair Cut Tips: ഈ ദിനത്തിൽ മുടി മുറിക്കൂ... ഭാഗ്യം ഒഴുകിയെത്തും!


തുലാം (Libra): ദേവഗുരുവിന്റെ വക്രഗതി ഈ രാശിക്കാർക്ക് ധാരാളം ഗുണം നൽകും. ഈ കാലയളവിൽ ശുക്രന്റെ ആധിപത്യത്തിലുള്ള തുലാം രാശിക്കാരുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. സന്തോഷം ഉണ്ടാകും. അവരുടെ ജോലിയിൽ വിജയവും വ്യക്തിക്ക് ബിസിനസിൽ ലാഭവും ഉണ്ടാകും. ഈ കാലയളവിൽ പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ ലഭ്യമാകുകയും ജീവിതത്തിൽ വളരെയധികം മുന്നേറുകയും ചെയ്യും.


മീനം (Pisces):   മീന രാശിയുടെ ഭരണ ഗ്രഹം വ്യാഴമാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ സമയം വളരെയധികം നല്ലതായിരിക്കും. ഈ കാലയളവിൽ ഈ രാശിക്കാർക്ക് കടബാധ്യതകളിൽ നിന്ന് മോചനം, ജീവിതത്തിൽ പ്രത്യേക സന്തോഷം എന്നിവ ലഭിക്കും. ഈ സമയം ജോലി ചെയ്യുന്നവർക്കും സ്പെഷ്യൽ ആയിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.