Hair Cut Tips: ഈ ദിനത്തിൽ മുടി മുറിക്കൂ... ഭാഗ്യം ഒഴുകിയെത്തും!

Best Day For Hair Cut: സനാതന ധർമ്മത്തിൽ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും ചില നിയമങ്ങളും ചിട്ടകളും നിയന്ത്രണങ്ങളുമുണ്ട്.  ഇതിലൂടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ഉദാഹരണമായി മുടിവെട്ടുന്നതിനും ശുഭ-അശുഭ ദിവസങ്ങളുണ്ട്.

Written by - Ajitha Kumari | Last Updated : Aug 29, 2023, 10:18 PM IST
  • ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും ചില നിയമങ്ങളും ചിട്ടകളും നിയന്ത്രണങ്ങളുമുണ്ട്
  • ഇതിലൂടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും
  • തെറ്റായ സമയത്ത് ചെയ്യുന്ന ജോലി വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നാണ് പറയുന്നത്
Hair Cut Tips: ഈ ദിനത്തിൽ മുടി മുറിക്കൂ... ഭാഗ്യം ഒഴുകിയെത്തും!

Hair cutting days: സനാതന ധർമ്മത്തിൽ ആഴ്ചയിലെ ഓരോ ദിവസത്തിനും ചില നിയമങ്ങൾ നൽകിയിട്ടുണ്ട്. ഇതോടൊപ്പം ആഴ്ചയിലെ ഏത് ദിവസം ഏത് ജോലിയാണ് ചെയ്യേണ്ടത്, ഏത് അരുത് എന്നും പറഞ്ഞിട്ടുണ്ട്.  ഈ നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ ഒരിക്കലും സമ്പത്തിന് ഒരു കുറവും ഉണ്ടാകില്ല. തെറ്റായ സമയത്ത് ചെയ്യുന്ന ജോലി വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നാണ് പറയുന്നത്.  അതിൽ മുടി മുറിക്കലും ഉൾപ്പെടും.  ഹിന്ദുമതത്തിൽ മുടി മുറിക്കുന്നതിന് അനുകൂലവും അശുഭവുമായ ദിവസങ്ങളുണ്ട്. എങ്കിലും ഈ നിയമങ്ങളൊക്കെ കാറ്റിൽപറത്തി ആളുകൾ ഞായറാഴ്ചകളിൽ മുടിവെട്ടുന്നുമുണ്ട്. മഹാഭാരതത്തിൽ ഞായറാഴ്ച സൂര്യന്റെ ദിനമാണെന്നും ഞായറാഴ്ച മുടിവെട്ടുന്നത് സമ്പത്തും ബുദ്ധിയും ധർമ്മവും നശിപ്പിക്കുമെന്നാണ് പറയുന്നത്.  അതിനാൽ ആഴ്ചയിൽ ഏത് ദിവസമാണ് മുടിയും താടിയും വെട്ടുന്നതിന് ശുഭകരം എന്ന് നമുക്ക് നോക്കാം...

Also Read: Budh Vakri: വരുന്ന 17 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ ഒപ്പം ജോലിയിലും ബിസിനസിലും പുരോഗതി!

മുടി മുറിക്കുന്നത്തിനുള്ള ഉത്തമ ദിനം

തിങ്കൾ: തിങ്കളാഴ്ച മുടി മുറിക്കുന്നത് നല്ലതല്ല എന്നാണ് പറയുന്നത്. ഇത് ചെയ്യുന്നതിലൂടെ സന്താനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും ഒപ്പം മാനസിക ബലഹീനത അനുഭവപ്പെടും.

ചൊവ്വാഴ്ച: ചൊവ്വാഴ്ചകളിൽ മുടി വെട്ടുന്നത് ആയുസ്സ് കുറയ്ക്കും എന്നാണ് പറയുന്നത്. എന്നാൽ ചിലർ പറയുന്നത് ചൊവ്വാഴ്ച മുടിവെട്ടുന്നത് കടത്തിൽ നിന്നും മോചനം നൽകുമെന്നുമാണ്.

ബുധൻ: ബുധനാഴ്ച നഖം വെട്ടാനും മുടി വെട്ടാനും വളരെ അനുകൂലമായ ദിനമാണ്. ബുധനാഴ്ച മുടിവെട്ടുന്നതിലൂടെ സമ്പത്ത് വർദ്ധിക്കുകയും ജീവിതത്തിൽ സന്തോഷം വർദ്ധിക്കുകയും ചെയ്യും.

Also Read: ശനി കൃപയാൽ ഇന്നുമുതൽ ഈ രാശിക്കാരുടെ തലവര തെളിയും, ലഭിക്കും ധനനേട്ടവും പുരോഗതിയും!

വ്യാഴാഴ്ച: വ്യാഴാഴ്ച മുടി മുറിക്കുന്നതും ഷേവ് ചെയ്യുന്നതും വളരെ അശുഭകരമായ ഫലങ്ങൾ നൽകുമെന്നാണ്.  ഇങ്ങനെ ചെയ്താൽ വിഷ്ണുവും ലക്ഷ്മി ദേവിയും കോപിക്കുമെന്നാണ് പറയുന്നത്. ഇതുമൂലം ധനനഷ്ടത്തിനും മാനനഷ്ടത്തിനും സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

വെള്ളിയാഴ്ച: വെള്ളിയാഴ്ചയാണ് മുടിവെട്ടാൻ ഏറ്റവും അനുകൂല ദിനം. വെള്ളിയാഴ്ച നഖവും മുടിയും മുറിച്ചാൽ സൗന്ദര്യം വർദ്ധിക്കും. മാത്രമല്ല സമ്പത്തും പ്രതാപവും പ്രശസ്തിയും വർദ്ധിക്കുമെന്നും പറയപ്പെടുന്നു.

Also Read: Viral Video: നാഗമണിക്ക് കാവലിരിക്കുന്ന നാഗം, വീഡിയോ വൈറൽ..!

ശനിയാഴ്ച: ശനിയാഴ്ച മുടിവെട്ടുക എന്ന തെറ്റ് ചെയ്യരുത്. ഇത് ചെയ്യുന്നതിലൂടെ ശനി കോപിഷ്ഠനാകുകയും ജീവിതം കഷ്ടപ്പാടുകളാൽ നിറയുകയും ചെയ്യും.

ഞായറാഴ്ച: ഞായറാഴ്ച മുടി മുറിക്കുന്നത് സമ്പത്തും ബുദ്ധിയും ധർമ്മവും നശിക്കുമെന്നാണ് പറയുന്നത് ഒപ്പം  ആത്മവിശ്വാസവും കുറയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News