MDMA Seized: കോഴിക്കോട് 54 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്ട് പന്തീരാങ്കാവിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. അൻവർ സാലിഹ് ചേളനൂർ സ്വദേശി സഗേഷ് എന്നിവരെയാണ് ലഹരിമരുന്നുമായി പോലീസ് പിടികൂടിയത് . ഇവർ ഈ മാരക ലഹരിമരുന്ന് മലപ്പുറത്തുനിന്നും വിൽപനയ്ക്കായിട്ടാണ് കൊണ്ടുവന്നത്.
കോഴിക്കോട് : കോഴിക്കോട്ട് പന്തീരാങ്കാവിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. അൻവർ സാലിഹ് ചേളനൂർ സ്വദേശി സഗേഷ് എന്നിവരെയാണ് ലഹരിമരുന്നുമായി പോലീസ് പിടികൂടിയത് . ഇവർ ഈ മാരക ലഹരിമരുന്ന് മലപ്പുറത്തുനിന്നും വിൽപനയ്ക്കായിട്ടാണ് കൊണ്ടുവന്നത്.
Also Read: Murder: കുടുംബ വഴക്ക്; പുരുഷവേഷത്തിലെത്തിയ യുവതി ഭർത്തൃമാതാവിനെ കൊന്നു!
ആന്റി നാർകോട്ടിക് സെൽ അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസാണ് ഇരുവരേയും പിടികൂടിയത്. ഇവരെ പരിശോധിച്ചതിൽ നിന്നും 54 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം തുടർച്ചയായ മൂന്ന് ദിവസങ്ങളായി നടത്തിയ പരിശോധനകളിൽ അരക്കിലോ എംഡിഎംഎയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.
Also Read: Lucky Zodiac Sign: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ലക്ഷമീ കടാക്ഷം, നിങ്ങളും ഉണ്ടോ?
കഴിഞ്ഞദിവസം കോഴിക്കോട് നഗരത്തിൽ 400 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ആന്റി നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തിരുന്നു. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കെത്തിച്ച ലഹരിമരുന്നാണ് പോലീസ് പിടികൂടിയത്. കേസിൽ നൗഫൽ, ജംഷീദ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
കെഎസ്ആര്‍ടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ
കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. എറണാകുളത്തു നിന്നും തൊടുപുഴയിലേക്ക് പോകുന്ന ബസിൽ വാഴക്കുളത്തു വച്ച് ഇന്നലെയായിരുന്നു സംഭവമുണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ബസിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കണ്ടക്‌ടറും സഹയാത്രികരും ചേർന്നാണ് പിടിച്ചുവച്ചത്. ശേഷം ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ പോലീസിന് കൈമാറിയത്. പരാതിക്കാരി കോലാനി സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ്.
കൊച്ചി ഇൻഫോപാർക്കിലെ ജോലിക്കാരിയായ യുവതി കരിങ്ങാച്ചിറയിൽ നിന്നാണ് ബസിൽ കയറിയത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ മുൻവാതിലിനു സമീപം ഇരുന്ന പരാതിക്കാരിയുടെ സമീപത്ത് മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. മൂവാറ്റുപുഴയെത്തിയപ്പോൾ അടുത്തുണ്ടായിരുന്ന യാത്രക്കാരി കൂടുതൽ സൗകര്യമുള്ള മറ്റൊരു സീറ്റിലേക്ക് മാറിയത് ഉറക്കത്തിലായിരുന്ന പരാതിക്കാരി അറിഞ്ഞില്ല. ഇതിനിടെ മൂവാറ്റുപുഴയിൽ നിന്നും ബസിൽ കയറിയ പ്രതി യുവതിയുടെ അടുത്ത് ഇരുന്നു. തുടർന്ന് ഇയാൾ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചുവെന്നാണ് പരാതി. ആദ്യം പകച്ചുപോയ ഇവർ ഒതുങ്ങിയിരുന്നെങ്കിലും ഇയാൾ വീണ്ടും അതിക്രമം കാട്ടുകയായിരുന്നു എന്നാണ് പരാതി.
ഇതിനിടയിൽ യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നുവെങ്കിലും ഇയാളും യുവതിയുടെ പിന്നാലെ സീറ്റ് മാറി യുവതിയുടെ പിന്നിലെ സീറ്റിൽ ചെന്നിരുന്ന് ശല്യം തുടറുകയായിരുന്നു. ഇതിനിടയിൽ ഈ സംഭവം കണ്ടക്‌ടറുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ഇടപെടുകയുമായിരുന്നു. കണ്ടക്ടർ ഇടപെട്ടതോടെ സഹയാത്രികർ പ്രതിയെ തടഞ്ഞുവയ്ക്കുകയും ബസിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സഹയാത്രികൾ ബസിന്റെ ഷട്ടറുകൾ ഉൾപ്പെടെ താഴ്ത്തി തടഞ്ഞുവച്ചു. തുടർന്നാണ് പൊലീസിന് കൈമാറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...