Shani Vakri 2023: ജ്യോതിഷത്തിൽ ശനിയെ പ്രധാനപ്പെട്ടതും മഹത്വമുള്ളതുമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. മനുഷ്യർക്ക് അവരുടെ കർമ്മങ്ങൾക്കനുസരിച്ചുള്ള ഫലങ്ങൾ നൽകുന്നതിനാൽ ശനിയെ നീതിയുടെ ദൈവമെന്നാണ് പറയുന്നത്. ശനി വളരെ പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ്. ശനിയ്ക്ക് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറാൻ രണ്ടര വർഷമെടുക്കും. ശനി നിലവിൽ കുംഭ രാശിയിലാണ്. ജൂൺ 17 ന് ഈ രാശിയിൽ ശനി വക്രഗതിയിൽ ചലിക്കും. 139 ദിവസം ഈ അവസ്ഥയിൽ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് അശുഭകരമാണെങ്കിൽ ചില രാശിക്കാർക്ക് ശുഭഫലങ്ങലും നൽകുന്നുണ്ട്. ആ രക്ഷകളെ കുറിച്ച് അറിയാം...
തുലാം (Libra): തുലാം രാശിയുടെ അധിപനാണ് ശനി. നിങ്ങളുടെ രാശിയിൽ അഞ്ചാം ഭാവത്തിലാണ് ശനി വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്. 139 ദിവസാം ഇതേ അവസ്ഥയിൽ തുടരും. ഇതിലൂടെ നിങ്ങൾക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. സന്താനങ്ങളുടെ ഭാഗത്തു നിന്നും നല്ല വാർത്തകൾ ലഭിക്കും. പ്രണയ ജീവിതത്തിൽ വിജയം കൈവരിക്കും. സ്വത്ത്, റിയൽ എസ്റ്റേറ്റ് കൂടാതെ ശനിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച വിജയം ലഭിക്കും.
ധനു (Sagittarius): ഈ രാശിക്കാർക്ക് ശനിയുടെ വക്രഗതി ശക്തമായ നേട്ടങ്ങൾ നൽകും. ശനി നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തിൽ സംക്രമിക്കാൻ പോകുന്നു, ഈ രാശിയുടെ 12 മാറ്റത്തെ ഭാവത്തിന്റെ അധിപനാണ് ശനി. ഈ സമയത്ത് ശനി ഇവിടെ ശക്തനാകും. ധനു രാശിക്കാർക്ക് ധൈര്യവും ശക്തിയും വർദ്ധിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. ധനലാഭം ഉണ്ടാകും.
Also Read: ഈ 4 മസാലകൾ ഉപയോഗിച്ചോളൂ, ശരീരഭാരം വെണ്ണപോലെ ഉരുകും!
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ശനി വക്രഗതിയിലൂടെ ശുഭഫലം നൽകും. ശനി ദേവൻ ഈ രാശിയിൽ 9-ാം ഭാവത്തിൽ സഞ്ചരിക്കുകയും 139 ദിവസം ഈ രാശിയിൽ തുടരുകയും ചെയ്യും. ഇതിലൂടെ മിഥുന രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.നിങ്ങളുടെ പൂർത്തിയാകാത്ത ജോലികൾ പൂർത്തിയാകും. പുതിയ ജോലികൾ തുടങ്ങാൻ നല്ല സമയമായിരിക്കും. പിതാവുമായുള്ള ബന്ധം നല്ലതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...