ജ്യോതിഷത്തിൽ ഗ്രഹസ്ഥാനങ്ങൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ഓരോ ഗൃഹങ്ങളുടെയും സ്ഥാനം മാറുന്നത് എല്ലാ രാശിക്കാരെയും ബാധിക്കും.ജൂലൈ മാസത്തിൽ നിരവധി ഗ്രഹങ്ങൾക്ക് സ്ഥാനമാറ്റം ഉണ്ടാകുന്നുണ്ട്. അതിൽ പ്രധാനം ജൂലൈ 2 ന് വ്യാഴത്തിനുണ്ടാകുന്ന രാശിമാറ്റമാണ്. വ്യാഴം ജൂലൈ 2 ന് മിഥുനം രാശിയിലേക്ക് പ്രവേശിക്കും. കൂടാതെ ജൂലൈ 16 ന് സൂര്യനും മിഥുനം രാശിയിലെത്തും.  ഇതിന് ശേഷം വ്യാഴവും സൂര്യനും കുറച്ച് ദിവസങ്ങൾ മിഥുനം രാശിയിൽ നിലകൊള്ളും. ഇത് ചില രാശിക്കാർക്ക് ഏറെ ഗുണകരമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുണഫലം ലഭിക്കുന്ന രാശികൾ


മിഥുനം : മിഥുനം രാശിക്കാർക്ക് ഈ സമയം പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ ബിസ്നെസ്സിൽ പുതിയ കരാറുകൾ ലഭിക്കാനും സാധ്യത കൂടുതലാണ്. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റവും, ശമ്പള വർധനയും ലഭിക്കാൻ സാധ്യത കൂടുതലാണ്. അടുത്ത മാസം മുതൽ പണം നിക്ഷേപിക്കാൻ ആരംഭിച്ചാൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. കൂടാതെ പ്രതീക്ഷിക്കാത്ത തരത്തിൽ പണം വന്ന് ചേരാനും സാധ്യതയുണ്ട്.


ALSO READ: Mahalakshmi Yogam : ഈ മൂന്ന് രാശിക്കാർക്ക് ഇനി മഹാലക്ഷ്മി യോഗം; ഒപ്പം രാജയോഗവും തെളിയും


ചിങ്ങം : ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ഈ സമയം വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത കൂടുതലാണ്. കൂടാതെ മുടങ്ങി കിടന്ന ഒരുപാട് കാര്യങ്ങൾ പുനരാരംഭിക്കാൻ ഈ സമയത്ത് സാധിക്കും. ജോലിയിൽ പുരോഗതിയും ശമ്പള വർധനയും ലഭിക്കും. ബിസ്നെസ്സിലും പുരോഗതി ഉണ്ടാക്കും. ഈ രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും ഉത്തമമായ സമയമാണ് ഇപ്പോൾ വരാനിരിക്കുന്നത്.


കുബേരന്റെ അനുഗ്രഹം ലഭിക്കുന്ന രാശി


ധനു : ധനു രാശിയിൽ ജനിച്ചവർക്ക് ജൂലൈ മാസത്തിൽ കുബേര ഭഗവാന്റെ അനുഗ്രഹം ലഭിക്കും. ധനു രാശിക്കാരുടെ ഏറ്റവും ഭാഗ്യമുള്ള മാസമാണ് ജൂലൈ. ഈ സമയത്ത്  ഈ രാശിയിൽ ജനിച്ചവർക്ക് ഏറെ സാമ്പത്തിക ഗുണങ്ങൾ ഉണ്ടാകും. കൂടാതെ വരുമാനത്തിന് പുതിയ സ്രോതസുകൾ ലഭിക്കും. നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം വർധിക്കുകയും ചെയ്യും. നിക്ഷേപങ്ങൾ നടത്താൻ ഏറ്റവും ഉത്തമമായ സമയമാണ് ഇത്. പുതിയ വസ്തുക്കൾ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനും ഏറ്റവും ഉത്തമം ഈ സമയമാണ്.


ശുക്രൻ മീനം രാശിയിൽ 


 അതേസമയം  ജൂൺ 18 ന് ശുക്രൻ മീനം രാശിയിൽ പ്രവേശിക്കും. നിലവിൽ ബുധനും മീനം രാശിയിൽ തന്നെയാണ്  നില കൊള്ളുന്നത്. അതിനാൽ തന്നെ ജൂൺ 18 ഓട് കൂടി ബുധനും ശുക്രനും ഒരേ രാശിയിൽ എത്തും.. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ ഏറെ ഗുണഫലങ്ങൾ ഉണ്ടാക്കും. ചില രാശിക്കാർക്ക് ഒരേ സമയം മഹാലക്ഷ്മി യോഗവും, രാജയോഗവും ഉണ്ടാകും.


ശുക്രനെ ആഡംബരത്തിന്റെയും, സമ്പത്തിന്റെയും പ്രതീകമായി ആണ് കാണുന്നത്. അതേസമയം ബുധൻ ബുദ്ധിയുടെയും സമ്പത്തിന്റെയും അതിനോടൊപ്പവും ബിസിനെസ്സ് സംബന്ധിച്ച കാര്യങ്ങളുടെയും ഘടകമായി കാണാറുണ്ട്. അതിനാൽ തന്നെ ബുധനും, ശുക്രനും ഒരുമിച്ച് വരുന്നത് ഇതിന്റെ പ്രഭാവമുള്ള രാശിക്കാർക്ക് വളരെ ഉത്തമമാണ്. ഇവർ ഒന്നിച്ച് വരുന്നത് കൊണ്ടാണ് ചില രാശിക്കാർക്ക് മഹാലക്ഷ്മി യോഗം തന്നെ ലഭിക്കുന്നത്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.