Mahalakshmi Yogam : ഈ മൂന്ന് രാശിക്കാർക്ക് ഇനി മഹാലക്ഷ്മി യോഗം; ഒപ്പം രാജയോഗവും തെളിയും

Mahalakshmi Yogam : ബുധൻ ബുദ്ധിയുടെയും സമ്പത്തിന്റെയും അതിനോടൊപ്പവും ബിസിനെസ്സ് സംബന്ധിച്ച കാര്യങ്ങളുടെയും ഘടകമായി കാണാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 18, 2022, 02:36 PM IST
  • ശുക്രനെ ആഡംബരത്തിന്റെയും, സമ്പത്തിന്റെയും പ്രതീകമായി ആണ് കാണുന്നത്.
  • അതേസമയം ബുധൻ ബുദ്ധിയുടെയും സമ്പത്തിന്റെയും അതിനോടൊപ്പവും ബിസിനെസ്സ് സംബന്ധിച്ച കാര്യങ്ങളുടെയും ഘടകമായി കാണാറുണ്ട്.
  • അതിനാൽ തന്നെ ബുധനും, ശുക്രനും ഒരുമിച്ച് വരുന്നത് ഇതിന്റെ പ്രഭാവമുള്ള രാശിക്കാർക്ക് വളരെ ഉത്തമമാണ്.
  • ഇവർ ഒന്നിച്ച് വരുന്നത് കൊണ്ടാണ് ചില രാശിക്കാർക്ക് മഹാലക്ഷ്മി യോഗം തന്നെ ലഭിക്കുന്നത്.
Mahalakshmi Yogam : ഈ മൂന്ന് രാശിക്കാർക്ക് ഇനി മഹാലക്ഷ്മി യോഗം; ഒപ്പം രാജയോഗവും തെളിയും

ജ്യോതിഷ വിദഗ്തർ പറയുന്നതനുസരിച്ച് ജൂൺ 18 ന് ശുക്രൻ മീനം രാശിയിൽ പ്രവേശിക്കും. നിലവിൽ ബുധനും മീനം രാശിയിൽ തന്നെയാണ്  നില കൊള്ളുന്നത്. അതിനാൽ തന്നെ ജൂൺ 18 ഓട് കൂടി ബുധനും ശുക്രനും ഒരേ രാശിയിൽ എത്തും.. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ ഏറെ ഗുണഫലങ്ങൾ ഉണ്ടാക്കും. ചില രാശിക്കാർക്ക് ഒരേ സമയം മഹാലക്ഷ്മി യോഗവും, രാജയോഗവും ഉണ്ടാകും.

ശുക്രനെ ആഡംബരത്തിന്റെയും, സമ്പത്തിന്റെയും പ്രതീകമായി ആണ് കാണുന്നത്. അതേസമയം ബുധൻ ബുദ്ധിയുടെയും സമ്പത്തിന്റെയും അതിനോടൊപ്പവും ബിസിനെസ്സ് സംബന്ധിച്ച കാര്യങ്ങളുടെയും ഘടകമായി കാണാറുണ്ട്. അതിനാൽ തന്നെ ബുധനും, ശുക്രനും ഒരുമിച്ച് വരുന്നത് ഇതിന്റെ പ്രഭാവമുള്ള രാശിക്കാർക്ക് വളരെ ഉത്തമമാണ്. ഇവർ ഒന്നിച്ച് വരുന്നത് കൊണ്ടാണ് ചില രാശിക്കാർക്ക് മഹാലക്ഷ്മി യോഗം തന്നെ ലഭിക്കുന്നത്.

ALSO READ : Rahu Gochar 2022: ഈ 3 രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ മാറിമറിയും!

മഹാലക്ഷ്മി യോഗം ലഭിക്കുന്ന രാശികൾ

മേടം:   ബുധനും, ശുക്രനും ഒരുമിച്ച് മീനം രാശിയിൽ  മേടം രാശിക്കാർക്ക് മഹാലക്ഷ്മി യോഗം ഉണ്ടാകും. ഈ രാശിയിൽ ജനിച്ചവർക്ക് പെട്ടെന്ന്, പ്രതീക്ഷിക്കാത്ത ഇടത്ത് നിന്നും ധനം ലഭിക്കും. കൂടാതെ നിക്ഷേപങ്ങളിൽ നിന്ന് പ്രതീക്ഷിക്കാത്ത തരം ലാഭം ഉണ്ടാകുകയും ചെയ്യും. തൊഴിൽ മേഖലയിൽ നിന്ന് ധാരാളം വരുമാനം ഉണ്ടാകും. കൂടാതെ  കച്ചവടമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ലാഭം ലഭിക്കും. ഈ രാശിയിൽ ജനിച്ചവർക്ക് ഈ സമയം ഏറ്റവും ഉത്തമമായ സാമ്പത്തിക സമയമായിരിക്കും ഇത്.

കർക്കിടകം : കർക്കിടകം  രാശിയിൽ ജനിച്ചവരുടെ ജീവിതത്തിൽ മഹാലക്ഷ്മി യോഗം വമ്പിച്ച നേട്ടങ്ങളാണ് കൊണ്ട് വരുന്നത്. കർക്കടക രാശിക്കാരോട് മറ്റുള്ളവർക്കുള്ള  ബഹുമാനം ഈ സമയത്ത് വർദ്ധിക്കും.   ഈ കാലയളവിൽ ഈ ആളുകളുടെ വരുമാനം വർദ്ധിക്കും. കൂടാതെ പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാകും. ബിസിനസിൽ വലിയ നേട്ടമുണ്ടാകും. ഒരു വലിയ ബിസ്നെസ്സ് ഇടപാട് നടക്കുകയും , അത് ഭാവിയിൽ നിങ്ങൾക്ക് വൻ ധനലാഭമുണ്ടാക്കുകയും ചെയ്യും. ഈ സമയത്ത് ഈ രാശിയിൽ ജനിച്ചവർക്ക്  ലക്ഷ്മി കൃപ ഉണ്ടാകും. 

ചിങ്ങം: ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ഈ സമയം സ്ഥാനം, ജോലി, തൊഴിൽ എന്നിവയില്ലെല്ലാം നേട്ടങ്ങൾ ഉണ്ടാകും. ഇത്തരമൊരു സാഹചര്യത്തിൽ ഈ കാലയളവിൽ നിങ്ങൾക്ക് ഒരു പുതിയ ജോലി ലഭിക്കാനും കൂടുതൽ വരുമാനം ഉണ്ടാകാനും സാധ്യതയുണ്ട്. ജോലിയിൽ തുടരുന്നവർക്ക് ഈ സമയം സ്ഥാനക്കയറ്റം ലഭിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവർക്ക് ഇപ്പോഴും ഉണ്ടാകും. ഈ രാശിക്കാർ മരതകം ധരിക്കുന്നത് ഐശ്വര്യം നൽകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News