Money Astrology: ഹൈന്ദവ മതത്തിൽ എല്ലാ ദിവസവും അതിരാവിലെ കുളിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. കുളിക്കാതെ പൂജാമുറിയില്‍ മാത്രമല്ല അടുക്കളയിൽ പോകുന്നതുപോലും പല കുടുംബങ്ങളിലും നിരോധിച്ചിരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Valentine's Day 2024 Horoscope: പ്രണയത്തിന്‍റെ കാര്യത്തില്‍ ഈ 7 രാശിക്കാർ അതീവ ഭാഗ്യവാന്മാര്‍!!


ഹൈന്ദവ ഗ്രന്ഥങ്ങളില്‍ സ്ത്രീകളെ സംബന്ധിച്ച് ചില നിയമങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത്, സ്ത്രീകളെ വീടിന്‍റെ ലക്ഷ്മിയായാണ്‌ കണക്കാക്കുന്നത്. സ്ത്രീ ദേവിയുടെ രൂപമാണ്‌. അതിനാല്‍ സ്ത്രീകള്‍ ഈ നിയമങ്ങൾ പാലിക്കുന്നത് വീട്ടിൽ എല്ലായ്പ്പോഴും സന്തോഷവും സമാധാനവും പ്രദാനം ചെയ്യും. 


Also Read:  PM Surya Ghar Yojana: ഒരു കോടി കുടുംബങ്ങള്‍ക്ക് മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം!! പിഎം സൂര്യ ഘ‍ര്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  


ഹൈന്ദവ വിശ്വാസത്തില്‍ സ്ത്രീകൾ കുളിക്കാതെ ചെയ്യാൻ നിഷിദ്ധമായ ചില കാര്യങ്ങളെക്കുറിച്ച്  പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പാലിച്ചില്ല എങ്കില്‍  സമ്പന്നകുടുംബം പോലും ദാരിദ്ര്യത്തിലേയ്ക്ക് കൂപ്പുകുത്തും!! അത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയാം...  


1.  ഹൈന്ദവ വിശ്വാസത്തില്‍ തുളസിചെടിയെ പൂജനീയമായി കണക്കാക്കുന്നു. സ്ത്രീകൾ ഒരിക്കലും കുളിക്കാതെ തുളസിചെടിയ്ക്ക്‌ വെള്ളം നല്‍കരുത്.  കൂടാതെ, അശുദ്ധമായ കൈകളാൽ തുളസിചെടിയെ തൊടുകയോ കുളിക്കാതെ വെള്ളം നല്‍കുകയോ ചെയ്യുന്നത് ലക്ഷ്മീദേവിയെ കോപിപ്പിക്കും എന്നാണ് വിശ്വാസം. അതിനാല്‍ കുളിക്കാതെ തുളസിയിൽ തൊടുകയോ വെള്ളം നല്‍കുകയോ ചെയ്യരുത്.  


2. സ്ത്രീകൾ കുളിക്കാതെ അടുക്കളയിൽ പ്രവേശിക്കരുത്. നമ്മുടെ ശരീരത്തിന് ഊർജം ലഭിക്കുന്നത് ഭക്ഷണത്തിൽ നിന്നാണ്. അശുദ്ധമായ ശരീരം ഭക്ഷണത്തില്‍  നിഷേധാത്മകത നൽകുന്നു. അതിനാൽ, സ്ത്രീകൾ എപ്പോഴും കുളി കഴിഞ്ഞ് വേണം ഭക്ഷണം തയ്യാറാക്കാന്‍. കൂടാതെ, കുളിക്കാതെ ഭക്ഷണം പാകം ചെയ്യുന്നത് ദേവി  അന്നപൂർണയോടുള്ള അപമാനമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മീദേവിയുടെ രൂപമായിട്ടാണ് അന്നപൂർണയെ  കണക്കാക്കുന്നത്.  ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മീദേവിയെ കോപിപ്പിക്കുകയും വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുകയും ചെയ്യുന്നു. 


3. കുളിക്കാതെ ഭക്ഷണം കഴിക്കാൻ പാടില്ല. കുളിക്കാത്തത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ഒരു വ്യക്തിയെ മടിയനാക്കുകയും ചെയ്യുന്നു. കുളി ഊർജം പകരുകയും നല്ല ചിന്തകൾ മനസ്സിൽ രൂപപ്പെടുത്തുകയും ചെയ്യും. 


4. രാവിലെ എഴുന്നേറ്റയുടൻ മുടി ചീകുന്ന ശീലം ചിലർക്കുണ്ട്, ഈ ശീലം സ്ത്രീകൾക്ക് ഒട്ടും നല്ലതല്ല. സ്ത്രീകൾ അതിരാവിലെ കുളിച്ചതിന് ശേഷം മാത്രമേ മുടി ചീകാവൂ എന്നാണ് പറയുന്നത്.


5. കുളിക്കാതെ പണം കൈകൊണ്ട് തൊടുന്നത് ലക്ഷ്മീദേവിയെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം, ലക്ഷ്മീദേവിയുടെ രൂപമായാണ് സമ്പത്ത് കണക്കാക്കപ്പെടുന്നത്.  സ്ത്രീകൾ കുളിക്കാതെ ഒരിക്കലും പണത്തിൽ തൊടരുത്. ഇത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തും 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.