Monthly Horoscope July 2023:  ഏറെ പ്രത്യേകതകളോടെയാണ്ജൂലൈ മാസം എത്തുന്നത്‌.  ഈ മാസം പല പ്രധാന ഉത്സവങ്ങളും വ്രതങ്ങളും ആചരിക്കാനുള്ള അവസരം വന്നുചേരും. പല ഗ്രഹങ്ങളുടെ സംക്രമണവും ഈ  മാസത്തിൽ സംഭവിക്കാൻ പോകുന്നു. ഇതെല്ലാം 12 രാശിക്കാരെയും ബാധിക്കും.

 


 

അതായത് ജൂലൈ മാസം ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യങ്ങളുമായാണ് എത്തുന്നത്‌. ചില രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും. എന്നാല്‍ ചില രാശിക്കാര്‍ ഈ മാസം  കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്...  

 


 

ജൂലൈ  മാസത്തില്‍ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യങ്ങള്‍ എന്തെല്ലാമാണ്?  ഈ  മാസത്തില്‍ ഏതൊക്കെ രാശിക്കാര്‍ നേട്ടം കൊയ്യും? മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശിക്കാരുടെ പ്രതിമാസ ജാതകം അറിയാം. 

 

മേടം (Aries July Horoscope 2023) 

 

പണ സമ്പാദനത്തിന് പുതിയ വഴികള്‍ തുറക്കും. സാമ്പത്തിക പുരോഗതിക്ക്  സാധ്യതയുണ്ട്. നഷ്‌ടമായ പണം തിരികെ ലഭിക്കും. പുതിയ പദ്ധതികളും ബന്ധങ്ങളും ആരംഭിക്കാം. പങ്കാളിയുമായുള്ള പ്രണയ ബന്ധം കൂടുതല്‍ ദൃഡമാകും. കൂടുതല്‍ പ്രണയനിമിഷങ്ങള്‍ ലഭിക്കും 

 

ഇടവം ( Taurus July Horoscope 2023) 

 

സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് പറ്റിയ സമയം, വിദഗ്ധരുടെ സഹായത്തോടെ ഓഹരി വിപണിയിൽ നിക്ഷേപം നടത്താം. പങ്കാളിയുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടി വരും. ബന്ധത്തിൽ സ്ഥിരതയുണ്ടാകും. മരുമക്കളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ മാറാം.

 

മിഥുനം   (Gemini July Horoscope 2023)

 

സാമ്പത്തിക പുരോഗതിയും  സന്തോഷവും സാമ്പത്തിക സ്ഥിരതയും ഉണ്ടാകും. കരിയറില്‍ മുന്നോട്ട് പോകാനുള്ള അവസരങ്ങൾ ലഭിക്കും. ഒരു വിദേശ കമ്പനിയിൽ നിന്ന് ഒരു ജോലി വാഗ്ദാനം വന്നേക്കാം. പ്രണയബന്ധത്തിൽ മാധുര്യവും ആഴവും പ്രകടമാകും. 

 

കര്‍ക്കിടകം ( Cancer July Horoscope 2023)

 

ചിലവുകൾ നിയന്ത്രിക്കുക, ലാഭിക്കുക. അവസരത്തിനൊത്ത് ഉയരാൻ ശ്രമിക്കുക.  പങ്കാളിയുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം.

 

ചിങ്ങം ( Leo July Horoscope 2023)

 

നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും,  സ്വയം മുന്നില്‍ എത്താന്‍ ശ്രദ്ധിക്കുക, ബന്ധത്തിൽ മാധുര്യം കുറവായിരിക്കാം. സംശയ രോഗത്തിൽ നിന്ന് അകന്നു നിൽക്കുക.

 

കന്നി (Virgo July Horoscope 2023)

 

നിക്ഷേപിക്കുന്നതിന് മുമ്പ് ചിന്തിക്കുക. ഓഫീസിലെ പ്രവര്‍ത്തനത്തിലും ഗുണനിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ബന്ധങ്ങളിൽ വ്യക്തതയും സഹകരണവും നിലനിർത്തുക.

 

തുലാം (Libra July Horoscope 2023)

 

സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുക. അല്ലെങ്കിൽ, അത് ബുദ്ധിമുട്ടായി മാറിയേക്കാം. പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യുക. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്.  ബന്ധങ്ങളിൽ ബഹുമാനം നിലനിർത്തുക. നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. 

 

വൃശ്ചികം (Scorpio July Horoscope 2023)

 

പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്  നിക്ഷേപം നടത്തുക. പെട്ടെന്ന് ധനനഷ്ടം ഉണ്ടാകാം.  പുതിയ പദ്ധതികൾ കൈവിട്ടുപോകാം, അലസത ഉപേക്ഷിക്കുക. സ്നേഹം പ്രകടിപ്പിക്കുന്നത് തുടരുക, അല്ലാത്തപക്ഷം നിങ്ങൾ നിരാശരാകാം.

 

ധനു  ( Sagittarius July Horoscope 2023)

 

വിവേകത്തോടെ പണം ചെലവഴിക്കുക. സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം.  പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും, ബന്ധം കൂടുതല്‍ ശക്തമാകും.

 

മകരം  ( Capricorn July Horoscope 2023)

 

പണത്തിന്‍റെയും ലാഭത്തിന്‍റെയും ആകെത്തുകയാണ് ഈ മാസം, ആരോടും കടം വാങ്ങുകയോ ആര്‍ക്കും കടം കൊടുക്കുകയോ ചെയ്യരുത്.  ജോലിയിൽ കാര്യമായ മാറ്റങ്ങളും പുരോഗതിയും ദൃശ്യമാണ്. ബന്ധത്തിൽ മധുരവും സന്തോഷവും വർദ്ധിക്കും. കോപം ഒഴിവാക്കുക.

 

കുംഭം (Aquarius July Horoscope 2023)

 

നിക്ഷേപത്തിനും സമ്പാദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നല്ല സമയം. ഓഫീസിലെ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. പുതിയ ജോലി വാഗ്ദാനവും വന്നേക്കാം. ബന്ധത്തിൽ മൂന്നാമതൊരാളുടെ കടന്നുകയറ്റം മൂലം ആശയക്കുഴപ്പം ഉണ്ടാകാം.

 

മീനം  (Pisces July Horoscope 2023)

 

പണം വരുമെങ്കിലും അതേപോലെ ചിലവും കൂടും. ഓഫീസ് ജോലികളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടും. സ്നേഹത്തിൽ അറിവിന്‍റെയും ക്ഷമയുടെയും പരീക്ഷണം ഉണ്ടാകാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.