Navratri 2023: നവരാത്രിയുടെ ആറാം ദിനത്തിൽ ആരാധിക്കേണ്ടത് കാർത്യായനി ദേവിയെ; പൂജാ വിധി, ശുഭ മുഹൂർത്തം, മന്ത്രങ്ങൾ അറിയാം
Navratri 2023 Day 6: കാർത്യായനി ദേവിയുടെ കോപാകുലയായ അവതാരമാണ്. ദുർഗാ ദേവിയുടെ ഏറ്റവും ശക്തമായ രൂപങ്ങളിലൊന്നായി കാർത്യായനി ദേവിയെ കണക്കാക്കുന്നു.
നവരാത്രിയുടെ ആറാം ദിവസം ദുർഗാ ദേവിയുടെ കാർത്യായനി അവതാരത്തെ ആരാധിക്കുന്നു. ഇന്ന് ശുക്ല പക്ഷത്തിലെ ചൈത്രയുടെ ഷഷ്ഠി തിഥിയാണ്. കാർത്യായനി ദേവിയുടെ കോപാകുലയായ അവതാരമാണ്. ദുർഗാ ദേവിയുടെ ഏറ്റവും ശക്തമായ രൂപങ്ങളിലൊന്നായി കാർത്യായനി ദേവിയെ കണക്കാക്കുന്നു. ദേവിയുടെ ഈ അവതാരമാണ് മഹിഷാസുരനെ നിഗ്രഹിച്ചതായി വിശ്വസിക്കപ്പെടുന്നത്.
കത്യ എന്ന മുനി വളർത്തിയതിനാലാണ് ദേവി കാർത്യായനി എന്ന് അറിയപ്പെടുന്നത്. ദേവിയുടെ കാർത്യായനി അവതാരം നാല് കൈകളുള്ളതും സിംഹത്തിന് പുറത്തിരിക്കുന്നതുമായ രൂപത്തിലാണ്. ദേവിയുടെ രണ്ട് വലതു കൈകളിൽ അബായയും വര മുദ്രയും രണ്ട് ഇടത് കൈകളിൽ വാളും താമരയുമാണ് ഉള്ളത്.
സീതാദേവി, രുക്മിണി തുടങ്ങിയവർ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ജീവിതപങ്കാളിയെ ലഭിക്കാൻ കാത്യായനി ദേവിയെ ആരാധിച്ചിരുന്നു എന്നാണ് വിശ്വാസം. കാർത്യായനി ദേവിയെ ആരാധിക്കുന്നതിലൂടെ ഇഷ്ടമാംഗല്യത്തിന് വേണ്ടി പ്രാർഥിക്കുന്നതിന് ഫലപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വാസം.
കാർത്യായനി പൂജയുടെ ശുഭ മുഹൂർത്തം അഭിജിത് മുഹൂർത്തം രാവിലെ 11:56 മുതൽ ഉച്ചയ്ക്ക് 12:49 വരെയും വിജയ് മുഹൂർത്തം ഉച്ചയ്ക്ക് 2:29 മുതൽ വൈകിട്ട് 3:19 വരെയും ഗോധുലി മുഹൂർത്തം വൈകുന്നേരം 6:30 മുതൽ 6:57 വരെയുമാണ്.
ഗണപതി ഭഗവാനെ ആവാഹിച്ചുകൊണ്ടാണ് പൂജ ആരംഭിക്കേണ്ടത്. തടസങ്ങളില്ലാത്ത നവരാത്രി വ്രതത്തിനായി ഗണപതി ഭഗവാന്റെ അനുഗ്രഹം തേടുക. കാത്യായനി മന്ത്രങ്ങൾ: ഓം ദേവി കാത്യായനമ: സർവ്വത്രാത്മകത. ചന്ദ്രഹാസോജ്ജ്വലകര ശാർദുലവരവാഹന. കാത്യായനി ശുഭം ദദ്യാദ് ദേവി ദാനവഘാതിനീ യാ ദേവി സർവഭൂതേഷു മാ കാത്യായനി രൂപേന സംസ്ഥിതാ. നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമ:
ഗന്ധം, പുഷ്പം, ദീപം, സുഗന്ധം, നൈവേദ്യം എന്നിവ അർപ്പിച്ച് പഞ്ചോപചാര പൂജ നടത്തണം. ദേവി കാർത്യായനിയെ ആരാധിക്കുന്നതിനായി തേനും ശർക്കരയും വൻപയറും നിവേദ്യമായി സമർപ്പിക്കുക. ആരതി അർപ്പിച്ച് പൂജ അവസാനിപ്പിച്ച് ദേവിക്ക് മുൻപിൽ കർപ്പൂരം കത്തിച്ച് അഞ്ജലി അർപ്പിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy