Rahu Ketu Gochar 2023: ജ്യോതിഷത്തിൽ രാഹു-കേതുവിനെ അന്ധവിശ്വാസം, പാപം, നിഴൽ ഗ്രഹം എന്നിവയായിട്ടാണ് കണക്കാക്കുന്നത്. ആരുടെ ജാതകത്തിൽ ഈ രണ്ട് ഗ്രഹങ്ങളും അശുഭകരമോ ബലഹീനതയോ അല്ലെങ്കിൽ മോശം അവസ്ഥയിലോ ആണെങ്കിൽ അവരുടെ ജീവിതം ബുദ്ധിമുട്ടേറും. ഈ രണ്ട് ഗ്രഹങ്ങളും ഈ വർഷം ഒക്ടോബർ 30 ന് മീന രാശിയിൽ പ്രവേശിക്കും.  ഈ രാശിമാറ്റം 12 രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 4 ഗ്രഹങ്ങൾ വളരെയധികം സൂക്ഷിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shukra Gochar 2023: ശുക്രൻ മിഥുനത്തിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ സൗഭാഗ്യങ്ങൾ


മേടം (Aries): ഈ രാശിക്കാർക്ക് അവരുടെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. രാഹു-കേതു സംക്രമം മൂലം ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധിയും പിരിമുറുക്കവും വർദ്ധിക്കും. മറ്റ് പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും അതിലൂടെ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.   


ഇടവം (Taurus):  ഇടവ രാശിക്കാർക്ക് ഈ സമയം ഒരു വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. അവരുടെ വരുമാനത്തേക്കാൾ ചെലവുകൾ വർദ്ധിക്കും അതുമൂലം വീടിന്റെ മുഴുവൻ ബജറ്റും വഷളാകും. പ്രതീക്ഷിക്കാത്ത നിരവധി ചെലവുകൾ വന്നുചേരും. കുടുംബത്തിലെ അസ്വാരസ്യങ്ങൾ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും.


Also Read: Chandra Grahan 2023: 12 വർഷത്തിന് ശേഷം ഈ അത്ഭുത യോഗത്തിൽ ചന്ദ്രഗ്രഹണം, ഈ രാശിക്കാർക്ക് 10 ദിവസത്തേക്ക് ബമ്പർ ധനനേട്ടങ്ങൾ


കന്നി (Virgo):  രാഹു-കേതുക്കളുടെ സംക്രമം കന്നിരാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇക്കാരണത്താൽ അവർ അവരുടെ തൊഴിൽ-ബിസിനസ്സുകളിൽ പല പ്രശ്നങ്ങളും അഭിമുഖീകരിച്ചേക്കാം. കുടുംബാംഗങ്ങളുമായുള്ള ബന്ധം വഷളായേക്കാം. ഈ രാശിക്കാരുടെ ജീവിതം പോരാട്ടങ്ങൾ നിറഞ്ഞതായിരിക്കും, എല്ലാ മേഖലകളിലും അയാൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരും.


മീനം (Pisces):  ഈ രാശിക്കാർക്ക് രാഹു-കേതുവിന്റെ മീനം രാശിയിലെ പ്രവേശനം പല പ്രശ്നങ്ങളും ഉണ്ടാക്കും. ഇക്കാരണത്താൽ അവരുടെ ബിസിനസിൽ നഷ്ടമുണ്ടാകുകയും ജോലിയിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുകയും ചെയ്യും. പുറത്തുനിന്നുള്ളവരിൽ നിന്ന് കടം വാങ്ങാണ് സാധ്യത. ആരോഗ്യവും മോശമായേക്കാം


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.