Chaturgrahi Yog 2023: ഈ വർഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം വൈശാഖ പൂർണിമയായ മെയ് അഞ്ചിന് നടക്കും. ജ്യോതിഷത്തിൽ ഗ്രഹണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇതിന്റെ ഫലം 12 രാശിക്കാരുടേയും ജീവിതത്തെ ബാധിക്കും.
Lunar Eclipse 2023: ചന്ദ്രഗ്രഹണ സമയത്ത് ചതുർഗ്രഹി യോഗമുണ്ടാകുന്നത് ചില രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തും. ഈ യോഗം ചില രാശിക്കാരുടെ ജീവിതത്തിൽ ധനമഴ പെയ്യിക്കും. മേയ് 15 ന് സൂര്യൻ ഇടവ രാശിയിൽ പ്രവേശിക്കുന്നതോടെ ചതുർ ഗ്രഹിയോഗം അവസാനിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ 3 രാശിക്കാർക്കും ഗ്രഹണം കഴിഞ്ഞുള്ള 10 ദിവസത്തേക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. അത് എതൊക്കെ രാശിക്കാരാണെന്ന് അറിയാം...
മേടം (Aries): ജ്യോതിഷ പ്രകാരം ചന്ദ്രഗ്രഹണ സമയത്ത്, ചില രാശിക്കാർക്ക് പ്രത്യേക ശുഭഫലങ്ങൾ ലഭിക്കും. ഗ്രഹണസമയത്ത് മേടരാശിയിൽ ചതുർഗ്രഹിയോഗം രൂപപ്പെടുന്നതുകൊണ്ട് ഈ സമയത്ത് ജോലിയുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ലക്ഷ്യങ്ങൾ നേടുന്നതിന് നിങ്ങൾ ജീവൻ മരണ പോരാട്ടം നടത്തും. ഈ കാലയളവിൽ ബിസിനസിലും ഇരട്ടി ലാഭമുണ്ടാകും.
ചിങ്ങം (Leo): ഈ വർഷത്തെ ആദ്യ chandra grah ചിങ്ങം രാശിക്കാർക്ക് അനുകൂലമായ ഫലങ്ങളാണ് നൽകുന്നത്. ഈ കാലയളവിൽ കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ഈ സമയം ഇവർക്ക് ധനനേട്ടം ഉണ്ടാകും മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. ചില വലിയ നേട്ടങ്ങൾ ഉണ്ടാകാനും ഇടയാകും.
ധനു (sagittarius): ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് വരുന്ന മെയ് 5 കഴിഞ്ഞു വരുന്ന 10 ദിവസങ്ങൾ വളരെ ശുഭകരവും ഫലദായകവുമായിരിക്കും. നിങ്ങളുടെ കരിയറിൽ മുന്നോട്ട് പോകാൻ പുതിയ അവസരങ്ങൾ ഉണ്ടാകും. വരുമാന സ്രോതസ്സുകളും വർദ്ധിക്കും. ധനനേട്ടം ഉണ്ടാകും ഒപ്പം ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും.
മീനം (Pisces): ചതുർഗ്രഹി യോഗത്തിൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഈ രാശിക്കാർക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. കരിയറിന് പുതിയ ദിശാബോധം ഉണ്ടാകും. ഇത് മാത്രമല്ല സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ബന്ധപ്പെടാനുള്ള അവസരവും ഇവർക്ക് ഉണ്ടാകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)