Nose Shape and Personality: ധനികനോ അതോ ദരിദ്രനോ? മൂക്ക് പറയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി...!!
Samudrik Shastra: സാമുദ്രിക് ശാസ്ത്രത്തിൽ മനുഷ്യ ശരീരത്തിന്‍റെ ഓരോ ഭാഗത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. മൂക്കും ഇതിലൊന്നാണ്. യഥാർത്ഥത്തിൽ മൂക്ക് ശരീരത്തിലെ ബഹുമാനത്തിന്‍റെ, അഭിമാനത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു,
Samudrik Shastra: സാമുദ്രിക് ശാസ്ത്രത്തിൽ, ശരീരത്തിന്‍റെ ഓരോ ഭാഗത്തിന്‍റെയും ആകൃതി, തരം, നിറം, ഘടന, എന്നിവയെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ വ്യക്തിത്വം, സ്വഭാവം, ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
Also Read: Saturn Sun Conjunction: ശനി സൂര്യ സംയോജനം, 2024ല്‍ ഈ രാശിക്കാര്‍ക്ക് കഷ്ടകാലം
സാമുദ്രിക് ശാസ്ത്രത്തിൽ മനുഷ്യ ശരീരത്തിന്‍റെ ഓരോ ഭാഗത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. മൂക്കും ഇതിലൊന്നാണ്. യഥാർത്ഥത്തിൽ മൂക്ക് ശരീരത്തിലെ ബഹുമാനത്തിന്‍റെ, അഭിമാനത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു, സൗന്ദര്യത്തിലും ജീവിതത്തിലും മാത്രമല്ല മൂക്കിന് പ്രാധാന്യം. ഒരു വ്യക്തിയുടെ മൂക്ക് അവന്‍റെ വ്യക്തിത്വത്തെക്കുറിച്ചും സാമ്പത്തിക അവസ്ഥയെക്കുറിച്ചും സൂചനകള്‍ നല്‍കുന്നു.
Also Read: Porn video played in Karnataka HC: ഹൈക്കോടതിയില്‍ വാദത്തിനിടെ സൂം മീറ്റിംഗ് പ്ലാറ്റ്‌ഫോമിൽ അശ്ലീല വീഡിയോ
മൂക്ക് ആകൃതി
മൂക്കിന്‍റെ ആകൃതി ഒരു വ്യക്തിയെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പറയുന്നു. മൂക്കിന്‍റെ ആകൃതി നോക്കി ഒരു വ്യക്തി ജീവിതത്തില്‍ ദരിദ്രരായി തുടരുമോ അതോ സമ്പന്നരാകുമോ എന്നും പറയുവാന്‍ സാധിക്കും. അതായത്, ഒരു വ്യക്തിയുടെ മൂക്കിന്‍റെ ആകൃതി ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പറയുന്നു.
** ചില ആളുകൾക്ക് അവരുടെ മൂക്കിന്‍റെ മുൻഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള ഒരു അടയാളം ഉണ്ടാവും. ഇത് അവരുടെ മൂക്കിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ജന്മനാ ഈ ഒരു പ്രത്യേകത ഉള്ള പുരുഷന്മാർക്ക് പൊതുവെ ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. അത്തരം ആളുകൾക്ക് അവരുടെ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കാൻ മതിയായ സാമ്പത്തികം ഉണ്ടാവില്ല. ഈ ആളുകള്‍ ജീവിതത്തിന്‍റെ ഒട്ടു മുക്കാല്‍ സമയവും പണത്തിന്‍റെ അഭാവത്തിലാണ് ജീവിക്കുന്നത്.
** അതേ സമയം, നീണ്ട മൂക്ക് ഉള്ളവരുടെ വരുമാനം വളരെ ഉയർന്നതാണ്, അവർ ദൈനംദിന അല്ലെങ്കിൽ പ്രതിമാസ ആവശ്യങ്ങൾക്ക് ആവശ്യമായ പണം ചെലവഴിച്ചതിന് ശേഷവും വന്‍ തുക ലാഭിക്കുന്നു.
** പരന്നിരിക്കുന്ന മൂക്ക് ഉള്ള ആളുകൾ വളരെ ലളിതമായ സ്വഭാവമുള്ളവരായി കണക്കാക്കപ്പെടുന്നു, ആരെങ്കിലും അവരുടെ ലാളിത്യം മുതലെടുക്കാന്‍ ശ്രമിച്ചാലും അവർ ഒരിക്കലും അവരുടെ ഈ സ്വഭാവഗുണം ഉപേക്ഷിക്കില്ല.
** ഉയര്‍ന്ന മൂക്ക് ഉള്ള വ്യക്തികള്‍ക്ക് ജീവിതത്തില്‍ ഒരിയ്ക്കലും പണത്തിന്‍റെ കുറവ് അനുഭവപ്പെടില്ല, മാത്രമല്ല അയാൾക്ക് സമൂഹത്തില്‍ വളരെയധികം ബഹുമാനവും ലഭിക്കുന്നു.
** ചിലരുടെ മൂക്ക് ഒരു വശത്തേക്ക് ചെറുതായി ചരിഞ്ഞിരിക്കും. വലതുവശത്തേക്ക് ചരിഞ്ഞിരിക്കുന്ന മൂക്ക് ഉള്ള ആളുകൾ ശാരീരികമായി വളരെ ദുർബലരാണ്, അത്തരം ആളുകൾ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പാലിക്കണം.
** വലിയ നാസാരന്ധ്രങ്ങളുള്ള ഒരു വ്യക്തി എപ്പോഴും ആരോഗ്യവാനായിരിക്കും. അവൻ തന്‍റെ ജീവിതത്തിൽ എപ്പോഴും നല്ല ആരോഗ്യം ആസ്വദിക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.