Onam 2021: ഇന്ന് അത്തം...  കേരളീയര്‍ കാത്തിരുന്ന തിരുവോണത്തിന് ഇനി പത്തുദിവസം.  'അത്തം പത്തിന് തിരുവോണം' എന്നാണല്ലോ ചൊല്ല്‌.  എന്നാല്‍ ഇത്തവണ ചിലർക്കെങ്കിലും ഒരു സംശയമുണ്ടാകും അത്തം എന്നാണ് എന്ന് അല്ലേ? എന്നാൽ ആരും സംശയിക്കണ്ട അത്തം ഇന്നു തന്നെയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മൾ കലണ്ടർ നോക്കിയാൽ ഇന്ന് ഉത്രം എന്നായിരിക്കും കാണുന്നത് നാളെ അത്തമെന്നും എന്നാൽ ജോതിഷപ്രകാരം അത്തം ആഗസ്റ്റ് 12 ആയ ഇന്നുതന്നെയാണ്.  ഓണാഘോഷത്തിന് (Onam 2021) തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്നു തന്നെയാണ്. ഇന്ന് രാവിലെ 8 മണി 54 മിനിറ്റ് വരെയാണ് ഉത്രം നക്ഷത്രം.  ശേഷം ഇന്നു മുതൽ നാളെ രാവിലെ 8 മണി 01 മിനിറ്റ് വരെ അത്തമാണ്. അത്തം പത്തിന് അതായത് ആഗസ്റ്റ് 21 ന് തിരുവോണം. 


Also Read: Onam 2021: ഓണ സദ്യ അടിപൊളിയാക്കാം, തലസ്ഥാനത്ത് ഒരുങ്ങുന്നത് 107 ഓണച്ചന്തകൾ


ഇതോടെ മലയാളികള്‍ക്ക് ഓണത്തിരക്ക് ആരംഭിച്ചുവെന്നു വേണം പറയാൻ.  മലയാളത്തിന്‍റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേൽപ്പേകിയാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്. ജാതിഭേദമന്യേ കേരളത്തില്‍ എല്ലാവരും ആഘോഷിക്കുന്ന ഒരേയൊരു ആഘോഷം ഓണമാണെന്ന് തന്നെ പറയാം. തിരുവോണദിവസം (Onam 2021) മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌.


ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്.  തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്.  തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം. 


Also Read: Gold Rate Today: ഓണം അടിപൊളിയാക്കാം...!! ഓണ വിപണി ഉണര്‍ന്നതോടെ സ്വര്‍ണവില കുത്തനെ കുറയുന്നു, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണം


മുറ്റത്ത്‌ അത്തം ഇടാന്‍ സ്ഥലമൊരുക്കി അതിനുശേഷം ചാണകം മെഴുകിയിട്ടാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്‍റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. 


ഉത്രാടത്തിനാണു പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.  എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്തു ദിവസം പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിർമിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പൂവിനുപകരം കല്ലുപ്പില്‍ പലനിറങ്ങള്‍ കൊടുത്തും അത്തം ഒരുക്കാറുണ്ട്. 


Also Read: Onam 2021: കേരളത്തിൽ മൂന്നാഴ്ച ലോക്ക്ഡൗൺ ഇല്ല; ഓണ വിപണികൾ ഇന്ന് മുതൽ തുറന്നിടും


തൃപ്പൂണിത്തുറയില്‍ അത്തച്ചമയവും തൃക്കാക്കര തിരുവോണ ഉത്സവക്കൊടിയേറ്റും ഇന്നാണ്.  ഇത്തവണയും മഹാമറിക്കിടയിലാണ് അത്തവും ഓണവുമൊക്കെ എത്തുന്നത്.  അതുകൊണ്ടുതന്നെ അത്തച്ചമയ ഘോഷയാത്ര ഇത്തവണയുണ്ടാകില്ല.  ആചാരത്തിന്റെ ഭാഗമായുള്ള വെറും പതാക ഉയർത്തൽ ചടങ്ങ് മാത്രമേയുള്ളൂ.  അത് രാവിലെ 10 ന് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ മന്ത്രി പി രാജീവ് നിർവഹിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.