തിരുവനന്തപുരം: ഓണത്തിനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത് തകൃതിയായി നടക്കുകയാണ്. Covid മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഓണക്കിറ്റ്, ഓണം ബമ്പര്‍, ഖാദി ഓണം മേള തുടങ്ങി നിരവധി കാര്യങ്ങളാണ് നടപ്പാക്കുന്നത്.
ഓണത്തിന് (Onam 2021) ഓണസദ്യ പൊടിപൂരമാക്കാന്‍ തിരുവനന്തപുരം ജില്ല ഒരുങ്ങുകയാണ്. ഓണത്തോടനുബന്ധിച്ച് ജില്ലയിൽ കൃഷിവകുപ്പ് 107 ഓണച്ചന്തകളാണ് സംഘടിപ്പിക്കുന്നത്. ഈ മാസം 17 മുതൽ 20 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഇവിടെ പച്ചക്കറികൾ ലഭിക്കും.
പഞ്ചായത്ത് തലത്തിൽ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് അതത് പ്രദേശത്തെ കർഷകരിൽനിന്നു സംഭരിക്കുന്ന ഉത്പന്നങ്ങളാണ് ഓണച്ചന്തയിൽ വിൽക്കുക.
കര്‍ഷകരെയും, ഉപഭോക്താക്കളെയും ഒരേപോലെ തൃപ്തിപ്പെടുത്തിയാണ് വിപണി പ്രവര്‍ത്തിക്കുക.പൊതുവിപണിയിൽ ലഭിക്കുന്നതിനേക്കാൾ 10 % അധികം വില നൽകിയാണ് കർഷകരിൽനിന്ന് കൃഷിവകുപ്പ് ഓണച്ചന്തയിലേക്കുള്ള പച്ചക്കറികൾ സംഭരിക്കുക. കൂടാതെ, ഇവ വിപണി വിലയെക്കാൾ 30% വിലക്കുറവിൽ വിൽക്കും.
ഗാപ് സർട്ടിഫൈഡ് പച്ചക്കറികൾ (ഉത്തമ കൃഷിരീതിയിലൂടെ ഉത്പാദിപ്പിച്ചവ) 20% അധികം വില നൽകി കർഷകരിൽ നിന്ന് സംഭരിച്ച് വിപണിയിൽ 10% വില താഴ്ത്തി വിൽക്കുകയും ചെയ്യും.
കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ലാഭകരമായ സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ഓണച്ചന്തകൾ തുറക്കുകയെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ ഇൻ-ചാർജ് ബൈജു എസ്. സൈമൺ പറഞ്ഞു.
Also Read: Onam 2021: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ഓണം ഖാദി മേള, വന്‍ ഡിസ്കൗണ്ട്
പ്രാദേശികമായി കൃഷി ചെയ്യാത്ത സവാള, ഉരുളക്കിഴങ്ങ് പോലുള്ള ശീതകാല പച്ചക്കറികൾ കാന്തല്ലൂർ, വട്ടവട തുടങ്ങിയ കേരളത്തിലെ മലയോര മേഖലകളിൽ നിന്ന് ലഭ്യമാക്കാൻ ശ്രമിക്കും. കിട്ടിയില്ലെങ്കിൽ മാത്രം അന്യസംസ്ഥാനങ്ങളിൽനിന്നും ഹോർട്ടികോർപ്പ് വഴി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: Onam 2021: കേരളത്തിൽ മൂന്നാഴ്ച ലോക്ക്ഡൗൺ ഇല്ല; ഓണ വിപണികൾ ഇന്ന് മുതൽ തുറന്നിടും
സംസ്ഥാനത്ത് ഓണച്ചന്തകള്‍ ആഗസ്റ്റ് 10 മുതലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഓണച്ചന്തകളുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്.
കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കായി ഓണച്ചന്തകളില്‍ പ്രത്യേക കൗണ്ടര്‍ സജ്ജമാണ്. കൂടാതെ, 75 പേര്‍ക്ക് മാത്രമാണ് ഒരു ദിവസം ഓണച്ചന്തയില്‍ പ്രവേശനം ലഭിക്കുക. മുന്‍കൂട്ടി ടോക്കണ്‍ നല്‍കിയാണ് സമയം ക്രമീകരിക്കുന്നത്. രാവിലെ 9:30 മുതല്‍ വൈകിട്ട് 6:30 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിയ്ക്കും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...