Zodiac Signs: മോശം സമയങ്ങളിൽ മാത്രമേ ഒരു വ്യക്തിയെ നമുക്ക് ശരിക്കും തിരിച്ചറിയാൻ കഴിയുവെന്നാണ് പൊതുവെ പറയപ്പെടുന്നത് തന്നെ.  നിങ്ങളുടെ മോശം സമയത്തും നിങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തിയെ നിങ്ങൾക്ക് ശരിക്കും കണ്ണടച്ചു വിശ്വസിക്കാം.  യാൽ നിങ്ങളുടെ സ്വന്തം തന്നെയാണ് സംശയം വേണ്ട. എന്നാൽ ചിലരുടെ കൂടെയുള്ളവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരൻ പോകുകയാണ് എന്ന കേൾക്കുമ്പോഴേ ഓടോ രക്ഷപ്പെടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരക്കാരെ കുറിച്ച് ജ്യോതിഷത്തിലും പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് ഈ 3 രാശിക്കാർ വളരെ പേടിത്തൊണ്ടന്മാർ ആണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ എന്തെങ്കിലും ബുദ്ധിമുട്ട് വരുന്നത് കണ്ടാൽ അല്ലെങ്കിൽ അറിഞ്ഞാൽ ഓവർ ആദ്യം ഓടി രക്ഷപ്പെടും. ഇക്കൂട്ടർക്ക് സാഹചര്യങ്ങളെ നേരിടാനുള്ള ധൈര്യമില്ല എന്നതാണ് വാസ്തവം.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...


Also Read: Horoscope March 21, 2022: ഇന്ന് ചിങ്ങം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണപിന്തുണ ലഭിക്കും, മീനം രാശിക്കാർക്ക് നല്ല ദിനം 


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് വഴക്കുകളിലും തർക്കങ്ങളിലും അകപ്പെടുന്നത് തീരെ ഇഷ്ടമല്ല. ഇവർ നേരായതും ശാന്തവുമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.  അതുകൊണ്ടുതന്നെ അവർ ഒരിക്കലും കുഴപ്പത്തിൽ പെട്ടുപോകുന്ന തരത്തിലുള്ള ഒരു തെറ്റും ചെയ്യില്ല. മാത്രമല്ല ഇവർ ഒരിക്കലും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാറില്ല കൂടാതെ മറ്റുള്ളവർ തമ്മിൽ എന്തെങ്കിലും വഴക്കോ ബഹളമോ കണ്ടാൽ ഇവർ നൈസായി അവിടെ നിന്നും മുങ്ങുകയും ചെയ്യും.  ഇവർ വളരെ മിടുക്കന്മാരാണ് ഒപ്പം വിഷയത്തെ അഭിമുഖീകരിക്കുന്നതിനുപകരം സമർത്ഥമായി രക്ഷപ്പെടും.


Also Read: Saturn Transit: ശനി ഈ വർഷം 2 തവണ രാശി മാറും! ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും


കന്നി  (Virgo): കന്നി രാശിക്കാരെ ജന്മനാ ഭീരുക്കളെന്നു വേണമെങ്കിലും വിളിക്കാം.  ഇവർ പ്രാണികൾ, എലികൾ, പാറ്റകൾ, പല്ലികൾ തുടങ്ങിയ ജീവജാലങ്ങളെ വളരെയധികം ഭയപ്പെടുന്നു. ഇവർ വളരെ വേഗത്തിൽ പേടിക്കുന്നവരും സാധാരണയായി ആരെങ്കിലുമൊപ്പം ജീവിക്കുന്നവരുമായിരിക്കും. ഒറ്റയ്ക്കിരിക്കുമ്പോൾ ഇവർ പെട്ടെന്ന് അസ്വസ്ഥരാകും.


Also Read: Viral Video: വലിപ്പം വിഷയമല്ല.. അബോധാവസ്ഥയിൽ കിടന്ന മത്സ്യത്തിന് ജീവനേകി ആമ..!


കുംഭം  (Aquarius): ഈ രാശിക്കാർ വളരെ സമാധാനപ്രിയരും ശാന്തമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. അതുകൊണ്ടുതന്നെ ഇവർ ബുദ്ധിമുട്ടുകളിൽ നിന്ന് അകന്നു നിൽക്കുന്നവരുമാണ്. ഇവരോട് അടുപ്പമുള്ളവർ പോലും എന്തെങ്കിലും പ്രശ്നത്തിൽ പെട്ടാൽ ഇവർഅവരിൽ നിന്നും അകലം പാലിക്കും. മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും ഇവർക്ക് ഇവരുടെ ജീവിതത്തിലെ സമാധാനം മുഖ്യമാണ്. ഇത്തരക്കാർ വളരെ പെട്ടെന്ന് നെഗറ്റീവായി ചിന്തിക്കുന്നവരുമാണ്.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.