Saturn Transit 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനി രണ്ടര വർഷത്തിലൊരിക്കൽ രാശി മാറുന്നു. 2021ൽ ഒരു തവണ പോലും ശനി രാശി മാറിയിരുന്നില്ല എന്നാൽ ഇപ്പോഴിതാ 2022 ൽ ശനി രണ്ട് തവണ രാശി മാറാൻ പോകുകയാണ്.
ഒരു തവണ ശനി സാധാരണഗതിയിൽ സഞ്ചരിക്കും. അതായത് ഏപ്രിൽ 29 ന് ശനി രാശി മാറി മകരം വിട്ട് കുംഭ രാശിയിൽ പ്രവേശിക്കും. എന്നാൽ ജൂൺ 5 മുതൽ ശനി പിന്നോട്ട് നീങ്ങുകയും വീണ്ടും മകരത്തിൽ തുടരുകയും ചെയ്യും. ശേഷം 2023 ജനുവരി 17 വരെ ശനി മകര രാശിയിൽ തുടരും. അതിനുശേഷം ശനി വീണ്ടും കുംഭത്തിലേക്ക് വരും. നീതിയുടെ ദൈവമായി കണക്കാന്ന ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായ ശനിയുടെ ഈ രണ്ടു തവണത്തെ രാശി മാറ്റം ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
ശനിയുടെ കൃപ ഈ രാശിക്കാരിൽ വർഷിക്കും (Shani's grace will rain on these people)
2022-ൽ ശനിയുടെ രണ്ട് തവണത്തെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
മേടം (Aries):
ശനിയുടെ രാശിമാറ്റം മേടം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് എല്ലാ ജോലിയിലും വിജയം ലഭിക്കും.പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ആദരവ് ലഭിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യത. ജോലിസ്ഥലത്ത് ബന്ധങ്ങൾ മികച്ചതായിരിക്കും.
ഇടവം (Taurus):
ഇടവം രാശിക്കാർക്ക് ഏപ്രിൽ 29 ന് ശേഷം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് പൂർണ ഫലം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ലഭിക്കും. മേലധികാരിയുമായി നല്ല ബന്ധമായിരിക്കും. വളരെയധികം പ്രശംസയും പ്രമോഷനും ഉണ്ടാകും. ധനലാഭമുണ്ടാകും.
ധനു (Sagittarius):
ധനു രാശിക്കാർക്ക് ഈ സമയം ധാരാളം ധനനേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് ബിസിനസുകാർക്ക് ഈ സമയം വളരെ പ്രയോജനകരമായിരിക്കും.
മകരം (Capricorn):
മകരം രാശിക്കാർക്കും ഈ സമയം വളരെ അനുകൂലമായിരിക്കും. ധനലാഭമുണ്ടാകും. ഈ സമയം തൊഴിൽ-ബിസിനസിന് വളരെ നല്ലതായിരിക്കും. പുതിയ ജോലി ലഭിക്കും. പഴയ ജോലിയിൽ പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കാം. ബിസിനസുകാർക്ക് ഈ സമയം കനത്ത ലാഭം ലഭിക്കും. വലിയ ഡീലുകൾ ലഭിച്ചേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.