Satrun Rise 2023: കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന നീതിയുടെ ദേവനാണ് ശനി എന്നാണ് പറയപ്പെടുന്നത്. ശനി മാർച്ച് 6 ന് സ്വരാശിയായ കുംഭത്തിൽ ഉദിച്ചു. 30 വർഷത്തിന് ശേഷം ശനി സ്വരാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇത് വളരെ നല്ല ഫലങ്ങൾ ചില രാശിക്കാർക്ക് നൽകും.  സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങളും കുംഭത്തിലുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shukra Gochar 2023: ചൊവ്വയുടെ രാശിയിൽ ശുക്രൻ; ഈ 5 രാശിക്കാർക്ക് വൻ ധനാലാഭം! 


 


ഇടവം (Taurus): ശനിയുടെ ഉദയം ഇടവ രാശിക്കാർക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ നൽകും.  ഇവർക്ക് നിക്ഷേപത്തിലൂടെ വലിയ നേട്ടമുണ്ടാക്കാൻ കഴിയും. അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകും.  


കർക്കടകം (Cancer): ശനിയുടെ ഉദയം കർക്കടക രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും.  ഇവരുടെ മുടങ്ങിക്കിടന്ന പണികൾ പൂർത്തീകരിക്കും. പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങൾക്ക് പ്രത്യേക അവസരം ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലം കൊയ്യാനുള്ള സമയമാണിത്. നിങ്ങളുടെ പ്രവൃത്തി അംഗീകരിക്കപ്പെടുകയും പ്രതിഫലം ലഭിക്കുകയും ചെയ്യും. 


Also Read: Vipareet Rajayoga: വിപരീത രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി 


 


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനിയുടെ ഉദയം അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനാകും. എന്നാൽ അനാവശ്യമായി പണം ചിലവഴിക്കരുത്. ബിസിനസ്സിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭമുണ്ടാകും.


കന്നി (Virgo): ശനിയുടെ ഉദയം കന്നിരാശിക്കാർക്ക് തൊഴിൽ ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ചില ആളുകളെ കണ്ടുമുട്ടുന്നത് ഇവർക്ക് ഭാവിയിൽ വലിയ നേട്ടം നൽകും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും.


Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 


ധനു (Sagittarius): ജോലി ചെയ്യുന്നവരുടെ ജോലിയിൽ മേലധികാരി മതിപ്പുണ്ടാകും. തൊഴിൽ തേടിയുള്ള അന്വേഷണം പൂർത്തിയാകും. പുതിയതായി ഒരാളെ പരിചയപ്പെടും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും.


മീനം (Pisces): ശനിയുടെ ഉദയം മീന രാശിക്കാർക്ക് പുതിയതും ഗുണകരവുമായ ബന്ധങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.