ഹോളിക്ക് ശേഷം മാർച്ച് 12 ന് ശുക്രൻ മേട രാശിയിലേക്ക് പ്രവേശിക്കും. മാർച്ച് 12 ന് രാവിലെ 8.13 നാണ് ശുക്രൻ രാശിമാറുന്നത്. ഫെബ്രുവരി 15 ന് ശുക്രൻ മീന രാശിയിൽ സംക്രമണം നടത്തി. അതുപോലെ രാഹുവും ഇതിനകം മേട രാശിയിൽ ഉണ്ട്. ശുക്രൻ ഹോളി കഴിഞ്ഞ ശേഷം മേട രാശിയിലേക്ക് മാറുന്നത് ചില രാശിക്കാർക്ക് പ്രയോജനവും മറ്റു ചിലർക്ക് പ്രതികൂലവുമായിരിക്കും. ശുക്രന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ഗുണം എന്ന് നമുക്കറിയാം..
മേടം (Aries): ശുക്രന്റെ രാശിമാറ്റം മേടത്തിൽ നടക്കാൻ പോകുകയാണ്. ഈ രാശിമാറ്റം ഇവർക്ക് വളരെ നല്ലതാണ്. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഈ സമയം ഇവർക്ക് നല്ല പിന്തുണ ലഭിക്കും. വ്യക്തിത്വം മാറും. ലവ് റിലേഷനുകൾ മെച്ചപ്പെടും. വിവാഹിതരായവർക്ക് പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സിലും ലാഭം കണ്ടെത്തും.
മിഥുനം (Gemini): ശുക്രന്റെ രാശിമാറ്റം മിഥുന രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും. ഈ സമയം ഇവർ ചില ആളുകളുമായി പരിചയത്തിലാകും അത് ഭാവിയിൽ ഉപയോഗപ്രദമാകും. കുട്ടികളിൽ നിന്നും സന്തോഷവാർത്ത ലഭിക്കും. ഈ കാലയളവ് വിദ്യാർത്ഥികൾക്ക് മികച്ചതായിരിക്കും.
ചിങ്ങം (Leo): ശുക്രന്റെ സംക്രമണത്തോടെ സഹോദരങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലികൾക്കായി തിരയുന്ന ആളുകൾക്ക് ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇത് നല്ല സമയമാണ്. വിദേശത്ത് യാത്ര ചെയ്യാനുള്ള സാധ്യതയും സൃഷ്ടിക്കപ്പെടുന്നു. വിവാഹിതരായ ആളുകൾക്ക് ഈ രാശിമാറ്റം കൂടുതൽ ഉയർച്ച നൽകും. പുതിയ ജോലി ആരംഭിക്കുന്നവർക്ക് ഇത് നല്ല സമയം.
ധനു (Sagittarius): ശുക്രൻ മേടത്തിലേക്ക് പ്രവേശിക്കുന്നത് ധനു രാശിക്കാർക്ക് പ്രമോഷൻ നൽകും. ഇവർ വ്യത്യസ്ത രീതികളിൽ പണം സമ്പാദിക്കുന്നതിൽ വിജയിക്കും. ഈ സമയം വിദ്യാർത്ഥികൾക്ക് ശുഭമായിരിക്കും. പഴയ തർക്കങ്ങൾ അവസാനിക്കും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. വിവാഹിതർക്ക് നല്ല വാർത്ത ലഭിക്കും.
മീനം (Pisces): ശുക്രന്റെ കൃപ മീന രാശിക്കാരിലും വളരെ നല്ലതായിരിക്കും. പങ്കാളിത്ത ബിസിനസിൽ വിജയം ലഭിക്കും. ഭർതൃ വീട്ടുകാരുമായുള്ള ബന്ധം മികച്ചതായിരിക്കും. ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)