നിഴൽ ​ഗ്രഹങ്ങളായ രാഹുവും കേതുവും 2025 ഫെബ്രുവരി മാസത്തിന്റെ അവസാനത്തോടെ രാശിമാറുകയാണ്. രാഹു മീനത്തിൽ നിന്ന് കുംഭത്തിലേക്കും കേതു കന്നിയിൽ നിന്ന് ചിങ്ങത്തിലേക്കുമാണ് പ്രവേശിക്കുന്നത്. ഈ പ്രധാനപ്പെട്ട രണ്ട് ​ഗ്രഹങ്ങളിലും ഉണ്ടാകുന്ന മാറ്റം ചില രാശിക്കാർക്ക് ​ഗുണവും ദോഷവും ഒന്നിച്ച് നൽകും. ഏതെല്ലാം രാശിക്കാരുടെ ജീവിതത്തിലാണ് ​ഗുണദോഷ സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം: 2025 ഫെബ്രുവരി അവസാനത്തോടെ മിഥുനം രാശിക്കാരെ നല്ലതും വിഷമകരവുമായ പല സംഭവങ്ങളും തേടിയെത്തും. ഇവർക്ക് ജോലിയിൽ മികവ് പുലർത്താൻ സാധിക്കും. വിവാഹം നടക്കാൻ സാധ്യത. മനസ്സിൽ ആ​ഗ്രഹിച്ച പലകാര്യങ്ങളും ഈ രാശിക്കാർക്ക് നേടിയെടുക്കാനാകും. ആ​ഗ്രഹിച്ച സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യും. എന്നാൽ, പെട്ടെന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൃത്യമായി പണം വിനിയോ​ഗിക്കാൻ ശ്രദ്ധിക്കുക. അവസരങ്ങൾ കൃത്യമായി വിനിയോ​ഗിക്കാൻ ശ്രദ്ധിക്കണം.


ALSO READ: അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ കടം വാങ്ങരുത്! പ്രശ്നങ്ങളൊഴിയില്ല


തുലാം: തുലാം രാശിക്കാർക്ക് ബിസിനസിൽ ലാഭം ഉണ്ടാകും. പ്രതീക്ഷിക്കാതെ, പല മേഖലകളിൽ നിന്നും ഇവർക്ക് സമ്പത്ത് വന്നുചേരും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബത്തിലെ പ്രശ്നങ്ങൾ കുറയും. ആ​ഗ്രഹിച്ച രീതിയിൽ ജോലിയിൽ ചെയ്യാനാകും. പുതിയ ജോലി സ്ഥലത്തേക്ക് മാറാനുള്ള സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാൻ സാധ്യത. വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. എന്നാൽ കൃത്യമായി ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ തടസങ്ങൾ നീങ്ങും.


വൃശ്ചികം: ബിസിനസിൽ വിജയം കൈവരിക്കും. സാമ്പത്തികമായി വലിയ ലാഭം ഉണ്ടാകും. ബിസിനസ് കൂടുതൽ വ്യാപിപ്പിക്കാൻ സാധിക്കും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുല‍ർത്തും. സ്കോളർഷിപ്പുകൾ നേടും. വിദേശത്ത് പഠിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് നല്ല നാളുകളാണ്. മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുപോകാനും നല്ല ജീവിതം നയിക്കാനും വൃശ്ചികം രാശിക്കാ‍ർക്ക് സാധിക്കും. സാധിക്കില്ലെന്ന് പലരും പറഞ്ഞ കാര്യങ്ങൾ നിങ്ങൾ സാധിച്ചെടുക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.