Rahu Transit in Pisces 2023: ജ്യോതിഷ പ്രകാരം രാഹുവും കേതുവും ഒന്നര വർഷത്തിനിടയ്ക്കാണ് രാശി മാറുന്നത്. ഈ രണ്ടു ഗ്രഹങ്ങളും എല്ലായ്‌പ്പോഴും വക്രഗതിയിൽ ചലിക്കുന്നവയാണ്.  ഈ ഗ്രഹങ്ങളെ മായാവി ഗ്രഹങ്ങളെന്നും പറയാറുണ്ട്.  അവ്യക്തമായ ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു. 2022 ൽ രാഹുവും കേതുവും രാശി മാറിയിരുന്നു.  ഇനി അടുത്ത വർഷം അതായത് 2023 ലും രാശി മാറും. രാഹു സംക്രമത്തെ ശനി സംക്രമം പോലെതന്നെ വളരെ പ്രധാനപ്പെട്ടതായിട്ടാണ് കണക്കാക്കുന്നത്.  ഇതും ജീവിതത്തിൽ ശുഭവും അശുഭകരവുമായ സ്വാധീനം ചെലുത്തും. രാഹു ഈ സമയം മേടരാശിയിലാണ്. ജ്യോതിഷത്തിലെ കണക്കുകൂട്ടലുകൾ പ്രകാരം  2023 ഒക്ടോബർ 30 ന് ഉച്ചയ്ക്ക് 12.30 ന് രാഹു മേട രാശിയിൽ നിന്നും മീനം രാശിയിലേക്ക് വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. 2023 ലെ ഈ രാഹു സംക്രമം ഏതൊക്കെ രാശിക്കാർക്ക് ഗുണാകരമാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Planet Transit: ഡിസംബറിൽ 3 ഗ്രഹങ്ങളുടെ രാശിമാറ്റം: ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും! 


മേടം (Aries): രാഹു സംക്രമം ഈ രാശിക്കാർക്ക് ധാരാളം പണം നൽകും.  ഇതിലൂടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകും. രാഹുവിന്റെ സംക്രമ കാലയളവ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. തൊഴിൽ ചെയ്യുന്നവർക്കും വ്യവസായികൾക്കും നേട്ടമുണ്ടാകും. 


കർക്കടകം (Cancer):  രാഹുവിന്റെ രാശിമാറ്റം കർക്കടക രാശിക്കാരുടെ കരിയറിൽ വലിയ പുരോഗതി ഉണ്ടാക്കും. അവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയം വ്യവസായികൾക്കും വളരെ നല്ല സമയമായിരിക്കും. പുതിയ ബിസിനസ് തുടങ്ങാം. പുതിയ വീടോ വാഹനമോ വാങ്ങാൻ സാധ്യത. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. എങ്കിലും ഈ സമയത്ത് ക്ഷമയോടെയും വിവേകത്തോടെയും പ്രവർത്തിക്കുക അല്ലെങ്കിൽ പല ബുദ്ധിമുട്ടുകൾ ഉണ്ടാകും.  


Also Read: Viral Video: നദിക്കരയിൽ പാമ്പും കടുവയും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! 


മീനം (Pisces): രാഹു സംക്രമം കഴിഞ്ഞ് മീനരാശിയിൽ പ്രവേശിക്കുന്നു, ഈ രാശിക്കാരുടെ മേൽ അത് പരമാവധി സ്വാധീനം ചെലുത്തും. മീനരാശിക്കാർക്ക് രാഹു ധാരാളം സമ്പത്ത് നൽകും. അവന്റെ വരുമാനം വർദ്ധിക്കും, അതുപോലെ പണവും അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്ന് വരും. ഇത്തവണത്തെ നിക്ഷേപവും ഗുണം ചെയ്യും. കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.