Rahu Fav Zodiac Signs: വൈദിക ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിലെ പെട്ടെന്നുള്ള സംഭവങ്ങൾ രാഹുവിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും. രാഹു നിഴൽ ഗ്രഹമാണെന്നാണ് വേദങ്ങളിൽ പറയുന്നത്. രാഹു ഒരു ഗ്രഹങ്ങളുടേയും അധിപനാണ്.  ഒൻപത് ഗ്രഹങ്ങളിൽ രാഹുവിന്റെ യഥാർത്ഥ അസ്തിത്വം പരിഗണിക്കപ്പെട്ടിട്ടില്ലയെങ്കിലും ഒരു വ്യക്തി ശനിയുടെ ക്രോധത്തെ എപ്രകാരം ഭയപ്പെടുന്നുവോ അപ്രകാരം ജാതകത്തിൽ രാഹുവിന്റെ സ്ഥാനഫലങ്ങളെയും ഒരു വ്യക്തി ഭയപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7 ദിവസങ്ങൾക്ക് ശേഷം ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും ഒപ്പം കരിയറിലും വൻ പുരോഗതി


ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹു അശുഭകരമായ ഫലങ്ങൾ നൽകുമ്പോൾ അവർക്ക് ഉറക്ക പ്രശ്നങ്ങൾ, ഉദര സംബന്ധമായ അസുഖങ്ങൾ, സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. രാഹു ഒരു വ്യക്തിയെ മോശമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇവർക്ക് മറ്റുള്ളവർ അസ്വസ്ഥരാകുന്നത് കാണുന്നതിൽ സന്തോഷം തോന്നുന്നു. രാഹുവിന്റെ സ്വാധീനത്താൽ ദാമ്പത്യജീവിതം ദുസ്സഹമാകും, ബന്ധങ്ങളിൽ വിള്ളലുണ്ടാകും. എന്നാൽ ജാതകത്തിൽ രാഹു ശുഭസ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തിക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. അയാൾക്ക് എപ്പോഴും പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ലഭിക്കും.


Also Read: ബുധ സംക്രമണത്തിലൂടെ ഗജകേസരി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!


ജാതകത്തിൽ രാഹുവിന്റെ ശുഭസ്ഥാനം നിമിത്തം ഒരു വ്യക്തിക്ക് ജീവിതത്തിൽ ഉയർന്ന സ്ഥാനവും ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കുന്നു. ജ്യോതിഷത്തിൽ രാഹു ഒരിക്കലും ശല്യപ്പെടുത്താത്ത അത്തരം ചില രാശിക്കാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവ ഏതെന്ന് അറിയാം.


വൃശ്ചികം (Scorpio): ശാസ്ത്രം അനുസരിച്ച് വൃശ്ചികത്തെ രാഹുവിന്റെ പ്രിയപ്പെട്ട രാശിയായിട്ടാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ രാശി വൃശ്ചിക രാശിയാണെങ്കിൽ രാഹു ഒരിക്കലും അവരെ ശല്യപ്പെടുത്തില്ല എന്നാണ് പറയപ്പെടുന്നത്. ഈ രാശിയിൽ രാഹു ശുഭ ഫലങ്ങൾ നൽകുന്നു. ഇത്തരക്കാർക്ക് പെട്ടെന്ന് ബിസിനസിൽ ലാഭവും ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കും. അതുകൊണ്ടാണ് അവരുടെ വരുമാന സ്രോതസ്സുകൾ വർദ്ധിക്കുന്നത്. അത്തരം ആളുകൾ ജീവിതത്തിൽ ധാരാളം പണം സമ്പാദിക്കുന്നു. ഇവർക്ക് ഒരിക്കലും പണത്തിന് കുറവുണ്ടാകില്ല.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ചിങ്ങം (Leo): ജ്യോതിഷമനുസരിച്ച് രാഹുവിന്റെ പ്രിയപ്പെട്ട രാശിയാണ് ചിങ്ങം. ചിങ്ങത്തിൽ രാഹു വന്നാൽ അവർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും എന്നാണ് പറയപ്പെടുന്നത്. ജ്യോതിഷ പ്രകാരം ചിങ്ങം രാശിയിൽ രാഹു വരുന്നത് ധനത്തിന്റെ പെട്ടെന്നുള്ള ആഗമനത്തിന് കാരണമാകുന്നു. അതുമൂലം ഒരു വ്യക്തി എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടി ജീവിക്കാൻ പ്രാപ്തനാകുന്നു.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.