ഏറ്റവും മഹത്തായ ഹിന്ദു ഉത്സവങ്ങളിലൊന്നാണ് ശ്രീരാമൻ്റെ ജനനം ആഘോഷിക്കുന്ന രാമനവമി. ഹിന്ദു ചാന്ദ്ര കലണ്ടറിലെ ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് രാമനവമി ആഘോഷിക്കുന്നത്. ചൈത്ര നവരാത്രിയുടെ അവസാന ദിവമാണ് ഈ ശുഭമുഹൂർത്തം. നവരാത്രിയുടെ ഒമ്പതാം ദിവസം ആളുകൾ ദുർഗാദേവിയും സിദ്ധിദാത്രിയെയും ആരാധിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാമനവമി വളരെ ഭക്തിയോടെയാണ് ആചരിക്കുന്നത്. ഈ വർഷം രാമനവമി ഏപ്രിൽ പതിനേഴിനാണ് ആഘോഷിക്കുന്നത്. ദൃക് പഞ്ചാംഗ പ്രകാരം നവമി തിഥി ഏപ്രിൽ 16 ന് ഉച്ചയ്ക്ക് 01:23 ന് ആരംഭിച്ച് ഏപ്രിൽ 17 ന് 03:14 ന് അവസാനിക്കും. ഈ ദിവസം ശ്രീരാമൻ്റെ ജനനമാണ് ആഘോഷിക്കുന്നത്. മഹാവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായി കണക്കാക്കപ്പെടുന്ന ശ്രീരാമൻ, അയോധ്യയിലെ ദശരഥൻ രാജാവിൻ്റെയും കൗശലയ രാജ്ഞിയുടെയും മകനായി ജനിച്ചുവെന്നാണ് വിശ്വാസം.


 ALSO READ: കുരങ്ങിനെ സ്വപ്നത്തിൽ കാണുന്നത് ശുഭകരമാണോ? ഒരു കൂട്ടം കുരങ്ങുകളെ കാണുന്നതിന്റെ അർഥം എന്ത്?


ഹൈന്ദവ വിശ്വാസം അനുസരിച്ച്, രാക്ഷസരാജാവായ രാവണനെ പരാജയപ്പെടുത്തുകയും അപഹരിക്കപ്പെട്ട തൻ്റെ ഭാര്യ സീതയെ രക്ഷിക്കുകയും ചെയ്യുന്ന ശ്രീരാമൻ തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്നു. സത്യം, വിശ്വസ്തത, കുടുംബത്തോടും സമൂഹത്തോടും ഉള്ള കടമ തുടങ്ങിയ തത്ത്വങ്ങൾക്ക് ഊന്നൽ നൽകുന്ന ശ്രീരാമൻ്റെ ജീവിതം മനുഷ്യരാശിക്ക് ധാർമികതയുടെ പ്രതീകമാണ്.


രാമനവമി ദിവസം ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവർക്ക് പ്രത്യേക പൂജകൾ സമർപ്പിക്കുന്നു.
ഈ ദിവസം രാമ മന്ത്രങ്ങൾ ഉരുവിടുന്നു.
ശ്രീരാമൻ്റെ മഹത്വം വിളിച്ചോതുന്ന ഭക്തിഗാനങ്ങളും ഭജനകളും കീർത്തനങ്ങളും കേൾക്കുന്നു.
രാമനവമിയിൽ ഭക്തർ ഉപവാസം ആചരിക്കുന്നു.
സായാഹ്ന പൂജയ്ക്ക് ശേഷമാണ് ഉപവാസം അവസാനിപ്പിക്കുന്നത്.
രാമനവമി ദിനത്തിൽ ശ്രീരാമ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനും ഭക്തർ പ്രാധാന്യം നൽകുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.