)
ഉറക്കത്തിൽ പലപ്പോഴും പലതരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്. ചില സ്വപ്നങ്ങൾ വളരെ നല്ലതായിരിക്കും. എന്നാൽ, ചില സ്വപ്നങ്ങൾ നമ്മെ ഭയപ്പെടുത്തുകയും ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യും. ഓരോ സ്വപ്നത്തിനും എന്തെങ്കിലും അർഥം ഉണ്ടെന്നാണ് സ്വപ്ന ശാസ്ത്രം വ്യക്തമാക്കുന്നത്. ഓരോ സ്വപ്നത്തിനും അതിന്റേതായ അർഥങ്ങളുണ്ട്.
സ്വപ്നത്തിൽ കുരങ്ങിനെ കാണുന്നതിന്റെ അർഥമെന്താണ്? ഇത് ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അറിയാം. ഹിന്ദുമതവിശ്വാസം അനുസരിച്ച്, കുരങ്ങിനെ ഹനുമാൻ സ്വാമിയുടെ രൂപമായാണ് കണക്കാക്കുന്നത്. വിവിധ രീതിയിൽ കുരങ്ങിനെ സ്വപ്നത്തിൽ കാണുന്നതിന് വിവിധ അർഥങ്ങളാണ് നൽകുന്നത്.
സ്വപ്നത്തിൽ കുരങ്ങൻ ചിരിക്കുന്നതാണ് കാണുന്നതെങ്കിൽ അത് ശുഭകരമായാണ് കണക്കാക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ സംഭവിക്കാൻ പോകുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയോ പുതിയ വരുമാന സ്രോതസ് രൂപപ്പെടുകയോ ചെയ്യുമെന്ന് ഇത് വ്യക്തമാക്കുന്നു. സുഹൃത്തുക്കളുമായുള്ള തർക്കം അവസാനിക്കാനും സാധ്യതയുണ്ട്.
ഒരു കൂട്ടം കുരങ്ങുകളെ സ്വപ്നത്തിൽ കാണുന്നതും ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കുമെന്നും സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ, കുരങ്ങൻ ഭക്ഷണം കഴിക്കുന്നത് കാണുന്നത് ശുഭകരമല്ല. ഇത് നിങ്ങൾക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുമെന്നതിന്റെ സൂചനയാണ്.
കുടുംബത്തിൽ പ്രതിസന്ധിയുണ്ടാകുമെന്നും ഇത് സൂചിപ്പിക്കുന്നു. സാമ്പത്തിക നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്. കോപാകുലനായ കുരങ്ങിനെ കാണുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു. സ്വപ്ന ശാസ്ത്രം പറയുന്നതനുസരിച്ച്, കോപാകുലനായ കുങ്ങിനെ കാണുന്നത് നിങ്ങൾക്ക് അടുപ്പമുള്ള ഒരാളുമായി നിങ്ങൾ വഴക്കുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.